വിജയ് ആന്റണിയെ നായകനാക്കി സംവിധായകൻ ധന ഒരുക്കുന്ന ഹിറ്റ്‌ലറിന്റെ ടീസർ പുറത്തിറക്കി. ആറ് സിനിമകൾ വിജയകരമായി നിർമ്മിച്ച ചെന്തൂർ ഫിലിം ഇന്റർനാഷണൽ, വിജയ് ആന്റണിയെ നായകനാക്കി തങ്ങളുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നു നിർമ്മാതാക്കൾ അറിയിച്ചു. ചെന്തൂർ ഫിലിം ഇന്റർനാഷണൽ ടി ഡി രാജയും ഡി ആർ സഞ്ജയ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. വിജയ് ആന്റണിക്കൊപ്പം ‘കൊടിയിൽ ഒരുവൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഇതേ പ്രൊഡക്ഷൻ ഹൗസ് നേരത്തെ നിർമിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഹിറ്റ്ലറിന്റെ വ്യത്യസ്തമാർന്ന മോഷൻ പോസ്റ്ററും വിജയ് ആന്റണിയുടെ പുത്തൻ ലുക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. റിയ സുമൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹിറ്റ്‌ലർ, പൂർണ്ണമായും കൊമേർഷ്യൽ ഘടകങ്ങൾ ചേർന്ന ഒരു ആക്ഷൻ-ത്രില്ലറാണ്, സംവിധായകൻ ധന മനോഹരമായ പ്രണയത്തോടുകൂടിയ നിരവധി അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും ടേണുകളും ഉപയോഗിച്ച് തിരക്കഥ ഒരുക്കിയിരിക്കുന്നു. സാർവ്വലൗകിക പ്രേക്ഷകരുടെ അഭിരുചികൾ ആസ്വദിക്കുന്ന ചിത്രമായിരിക്കും ഇത്.

ഒരു സാധാരണക്കാരന്റെ കലാപവും സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാനുള്ള പോരാട്ടവുമാണ് ‘ഹിറ്റ്ലറുടെ’ കാതൽ. ‘ഹിറ്റ്‌ലർ എന്നത് ഒരു വ്യക്തിയുടെ പേരായിരിക്കാം, എന്നാൽ അത് ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ പര്യായമായി മാറിയിരിക്കുന്നു’ എന്ന് നിർമ്മാതാക്കൾ പറയുന്നു. അതിനാൽ, അത് തലക്കെട്ടായി അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു.ഹിറ്റ്ലറിന്റെ കഥയും സംവിധാനവും ധന നിർവഹിക്കുന്നു. ഡി ഓ പി: നവീൻ കുമാർ, മ്യൂസിക് :വിവേക് -മെർവിൻ, ആർട്ട്: സി.ഉദയകുമാർ, എഡിറ്റർ : സംഗതമിഴൻ.ഇ, ലിറിക്‌സ് :കാർത്തിക നെൽസൺ,ധന, കാർത്തിക്, പ്രകാശ് ഫ്രാൻസിസ്, കൊറിയോഗ്രാഫി : ബ്രിന്ദാ, ലീലാവതി, സ്റ്റണ്ട് : മുരളി, കോസ്റ്റ്യൂം ഡിസൈനർ : അനുഷ.ജി, സ്റ്റിൽസ്: അരുൺ പ്രശാന്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

You May Also Like

‘ഫാലിമി’ റിവ്യൂ: കോമഡി, ഇമോഷൻ, ഫാമിലി ഡൈനാമിക്സ് എന്നിവയുടെ ഹൃദയസ്പർശിയായ മിശ്രിതം

‘ഫാലിമി’ റിവ്യൂ: കോമഡി, ഇമോഷൻ, ഫാമിലി ഡൈനാമിക്സ് എന്നിവയുടെ ഹൃദയസ്പർശിയായ മിശ്രിതം ‘ഫാലിമി’ ഒരു കുടുംബ…

ബിഗ്ഗ് ബോസ്സ് താരം ജാനകിയുടെ ലെസ്ബിയൻ സിനിമ ‘ഹോളി വൂണ്ട്’, ജാനകി തുറന്നു ചോദിക്കുന്നു മലയാളികൾക്ക് സെക്സിനോട് എന്താ ഇത്ര പ്രശ്നം ?

ബിഗ്ഗ് ബോസ്സ് താരം ജാനകിയുടെ ലെസ്ബിയൻ സിനിമ ‘ഹോളി വൂണ്ട്’, ജാനകി തുറന്നു ചോദിക്കുന്നു മലയാളികൾക്ക്…

ക്യൂട്ട് ലുക്കിൽ പാർവതി. സുന്ദരി ആയിട്ടുണ്ട് എന്ന് ആരാധകർ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ മുൻപന്തിയിൽ തന്നെയുള്ള താരമാണ് പാർവതി മേനോൻ. താൻ ചെയ്ത കഥാപാത്രങ്ങൾ കൊണ്ടും, സമൂഹത്തിലെ തൻറെ നിലപാടുകൾ കൊണ്ടും മലയാളിമനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തുവാൻ പാർവ്വതിക്ക് ആയിട്ടുണ്ട്.

തൃഷയുടെ മാരക ആക്ഷൻ, കൂടെ മലയാളതാരം അനശ്വര രാജനും, രാംഗി ട്രെയ്‌ലർ

തൃഷയെ കേന്ദ്രകഥാപാത്രമാക്കി എം ശരവണൻ ഒരുക്കുന്ന ചിത്രമാണ് ‘രാംഗി’.ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം. ‘എങ്കെയും എപ്പോതും’ എന്ന…