എച്.ഐ.വിയെക്കെതിരെ വാക്സിനേഷന്‍ കണ്ടെത്തല്‍

1040

മനുഷ്യരെ വളരെ ഗുരുതമായി ബാധിക്കുന്ന രോഗമാണ് എയ്‌ഡ്‌സ്‌ എന്ന് അറിയാമെല്ലോ. അത് ഉണ്ടാക്കുന്നത് HIV വൈറെസും. ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.

അമേരിക്കയിലെ ദേശിയ ആരോഗ്യ സ്ഥാപനവും സനോഫീ എന്ന ഫാർമസൂറ്റികൽ കബനിയും സംയുക്തമായി എച്ച്.ഐ.വിയ്ക്കെതിരെയുള്ള ആന്റിബോഡിക്കള്‍ കണ്ടെത്തുന്നതിനായി പഠനങ്ങള്‍ നടത്തി വരുക ആയിരുന്നു.
ഇവയുടെ ഫലം സയന്‍സ് ജേണലില്‍ ഈ സെപ്റ്റംബര്‍ മാസം 20 തീയതി പബ്ലിഷ് ചെയ്തിരുന്നു.

നമ്മുടെ ശരീരത്തില്‍ എത്തി ചേരുന്ന രോഗ കാരണമായ രോഗാണുക്കള്‍ക്ക് എതിരെ നിര്‍മ്മിക്കുന്ന പ്രതിരോധ ശേഷി ഉള്ള പ്രോട്ടിനുകള്‍ ആണ് ആന്റിബോഡിസ്. ആന്റിബോഡികള്‍ ശരീരത്തില്‍ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ ഉള്ള രോഗാണുക്കളുടെ ശേഷിയെ നിഷ്ഫലം ആകി കളയുക ആണ് ചെയ്യുക. ഓരോ തരം രോഗാണുക്കള്‍ക്കും പ്രത്യേകമായ ആന്റിബോഡീസ് അവിശ്യമുണ്ട്.

ശരീരത്തില്‍ ഇത്തരം ആന്റിബോഡീസ് രോഗങ്ങള്‍ക്ക് എതിരെ സൃഷ്ടിക്കുന്നതോ എത്തിക്കുന്നതോ വഴിയാണ് വാക്സിനേഷന്‍ നടക്കുന്നത്.

ഹ്യൂമന്‍ ഇമ്യൂണോഡഫിശ്യന്‍സി വൈറസ് എന്ന HIV യ്ക്കു എതിരെ മനുഷ്യ ശരീരത്തില്‍ ഫലപ്രദമായ ആന്റിബോഡീസ് നിര്‍മ്മിക്കാന്‍ സാധാരണ സാധിക്കാറില്ല അതിന് കാരണം ഇവര്‍ വളരെ പെട്ടെന്ന് രൂപം മാറുന്ന റിട്രോ-വൈറെസുകള്‍ ആയതിനാല്‍ ആണ് HIV പ്രധാനമായും ഇന്‍ഫെക്ട് ചെയ്തു നശിപ്പിക്കുന്നത് രോഗ പ്രതിരോധവും ആയി ബന്ധപ്പെട്ട ശ്വേതരക്താണുക്കളെ ആണ്, കൃത്യമായി പറഞ്ഞാല്‍ T-ലിംഫോസൈറ്റുകളെ .

പക്ഷെ ചില രോഗികളില്‍ HIVയ്ക്കു എതിരെ Broadly neutralizing HIV-1 antibodies ( (bNAbs) എന്നതരം ആന്റിബോഡീസ് നിര്‍മ്മിക്കപ്പെട്ടുന്നത് ആയി കണ്ടെത്തി. ഇത് HIV യ്ക്കെതിരെ വാക്സിനേഷന്‍ നടത്താം സാധിക്കും എന്ന പ്രതീഷ ഉണ്ടാക്കുകയും ആ വഴിയില്‍ പല പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും ചെയ്തു. എയ്ഡ്സ് രോഗത്തില്‍ മാത്രമല്ല സമാനമായ പെട്ടെന്ന് മ്യൂട്ടേഷന്‍ നടത്തുന്ന വൈറെസുകളാല്‍ ഉണ്ടാകുന്ന ഇൻഫ്ലുവെൻസ ( ഫ്ലൂ ) രോഗങ്ങളിലും ഇത്തരം വാക്സിനേഷന്‍ ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

പക്ഷെ വളരേയധികം വേഗത്തില്‍ തനിപ്പകര്‍പ്പുണ്ടാക്കുകയും പുതിയ രൂപത്തിലോട് മാറുകയും ചെയ്യുന്ന HIVയ്ക്കു ഇത് വ്യാപകമായി എല്ലായ്പ്പോഴും ഫലതരുന്ന വക്സിനായി ഉപയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

ഇവിടെയാണ് സനോഫിയും ദേശിയ ആരോഗ്യ സ്ഥാപനവും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയ പുതിയതരം ആന്റിബോഡീയുടെ പ്രാധാന്യം വരുന്നത്. ഇത് ട്രൈ-സ്പീസിഫിക് ആന്റിബോഡിയാണ്. എന്ന് പറഞ്ഞാല്‍ മൂന്നു തരത്തില്‍ ഇത് HIV യുടെ വളര്‍ച്ചയും രോഗസംക്രമവും നിയന്ത്രിക്കും.

HIV യുടെ വളര്‍ച്ചയും ഇന്‍ഫെക്ഷനും താഴെ പറയുന്ന മൂന്ന് രീതിയില്‍ ആന്റിബോഡീസ് ഉപയോഗിച്ചു നിയന്ത്രിക്കാം.

മുന്‍പ് പറഞ്ഞ T-ലിംഫോസൈറ്റുകള്‍ എന്ന ശ്വേതരക്താണുക്കളെ HIV ആക്രമിക്കുന്നത് അവയില്‍ ഉള്ള CD4 എന്ന ബൈന്‍ഡിംഗ് സൈറ്റ് കവാടം ആയി ഉപയോഗിച്ചാണ്. പുതിയതായി വികസിപ്പിച്ച ആന്റിബോഡീസ് ഈ കവാടത്തില്‍ വൈറസിന് അറ്റാക്ക് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ പ്രതിരോധിക്കും.

വൈറെസും അഫെക്റ്റ് ചെയ്യുന്ന കോശവും തമ്മില്‍ ഫ്യൂസ് ചെയ്യാന്‍ കാരണമായ ഭാഗമാണ് membrane proximal external region ( MPER), ഇവിടെ തടസം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ HIVയുടെ ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ്. HIV വളരെ വേഗത്തില്‍ മാറ്റങ്ങള്‍ക്കു വിധേയം ആകുന്ന വൈറെസ് ആണെങ്കിലും അവയിലെ MPER എന്ന ഭാഗം താരതമ്യേന പതുകെ മാത്രേ മാറുന്നുള്ളൂ ആയതിനാല്‍ തന്നെ ഇവയെ ആക്രമിക്കുന്ന ആന്റിബോഡീസ് കൂടുതല്‍ ഫലപ്രദമാണ്.

HIVയുടെ ഗ്ലൈക്കോപ്രോട്ടീന്‍ പുറംപ്പാളിയില്‍ ഉള്ള V1V2 ഭാഗങ്ങള്‍ നശിപ്പിക്കുന്നത് വഴി വൈറെസിന്റെ പ്രവര്‍ത്തനത്തെ തടയാനു സാധിക്കും.

മുന്‍പ് ഈ മൂന്നു രീതിയില്‍ HIV യെ പ്രതിരോധിക്കുന്ന ആന്റിബോഡീസ് മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു എങ്കിലും അവയെ കോര്‍ത്ത്‌ ഒറ്റ ട്രൈ-സ്പീസിഫിക് ആന്റിബോഡീസ് ആദ്യമായി ആണ് വികസിപ്പിക്കുന്നത്. ഇത് 99 ശതമാനം HIV-1 സ്ട്രെയ്നുകളില്‍ നിന്നും പ്രതിരോധം നല്‍ക്കാന്‍ സാധിക്കും എന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ Dr. ഗാരി നബേല്‍ പറയുന്നത്.

കുരങ്ങുങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത് പൂര്‍ണ്ണമായ പ്രതിരോധം നല്‍ക്കിയിരുന്നു.

വളരെയധികം പ്രതീക്ഷ നല്‍ക്കുന്ന ഒരു മുന്നേറ്റം എന്നാണ് ഇന്റര്‍നാഷ്ണല്‍ എയ്‌ഡ്‌സ്‌ സോസേറ്റി ഈ ഗവേഷണത്തെ വിശേഷിപ്പിച്ചത്.

അടുത്ത കൊല്ലത്തില്‍ തന്നെ മനുഷ്യരില്‍ ഉള്ള ക്ലിനിക്കല്‍ ട്രൈല്‍സ് തുടങ്ങാന്‍ ഉള്ള തയ്യാര്‍ എടുപ്പുക്കളില്‍ ആണ് .

ട്രൈ സ്പെസിഫിക് ആന്റിബോഡീകള്‍ എയ്‌ഡ്‌സ്‌ പ്രതിരോധത്തില്‍ മാത്രമല്ല ഒരൊറ്റ പ്രോട്ടിനിലൂടെ വിവിധ ഭാഗങ്ങളെ ടാര്‍ഗറ്റ് ചെയ്തു ചികിത്സിക്കാവുന്ന ഒരു പുതിയ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നുണ്ട്. വിവിധതരം ഇന്‍ഫെക്ഷന്‍, ക്യാന്‍സറുകള്‍, ഓട്ടോഇമ്യൂണ്‍ രോഗങ്ങളില്‍ എന്നിവയുടെ ചികിത്സയില്‍ ഈ രീതി ഫലപ്രദം ആകാം

അവലംബം :

L. Xu et al., Trispecific broadly neutralizing HIV antibodies mediate potent SHIV protection in macaques. Science

DOI: 10.1126/science.aan8630 (2017).