ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുന്നുണ്ടെന്നറിയാതെ ഈ ഹോളിവുഡ് താരം ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും !

678

01

ഒരു കാലത്ത് അതായത് തൊണ്ണൂറുകളില്‍ യുവതികളുടെ പ്രിയതാരം.. ആക്ഷന്‍ എന്നാല്‍ മാട്രിക്സ് സിനിമയിലെ ആക്ഷന്‍ പോലെ ആവണമെന്ന് നമ്മുടെ ഗജിനി പ്രവര്‍ത്തകരെ പോലും ചിന്തിപ്പിച്ച താരം.. ഒരു കാലത്ത് സൌന്ദര്യത്തിന്റെ അവസാന വാക്കെന്ന് ഹോളിവുഡ് ആരാധകര്‍ വിശേഷിപ്പിച്ച താരം ക്യാനു റീവ്സ് ദിവസങ്ങള്‍ക്ക് മുന്‍പ്‌ താന്‍ ആരുടെയോ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യപ്പെടുന്നുണ്ട് എന്നറിയാതെ ചെയ്ത ഒരു പ്രവര്‍ത്തി ആരെയും ഞെട്ടിക്കുന്നതാണ്. സബ് വെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോളാണ് ക്യാനു ആരാധകരുടെ മനം കവരുന്ന പ്രവര്‍ത്തി ചെയ്തത്.

സബ് വെ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ തൊട്ടപ്പുറത്ത് വന്നു നിന്ന സ്ത്രീക്ക് വേണ്ടി തന്റെ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്ന ക്യാനുവിനെയാണ് നമ്മള്‍ വീഡിയോയില്‍ കാണുക. താന്‍ ഷൂട്ട്‌ ചെയ്യപ്പെടുകയാണ് എന്ന് ക്യാനു അറിയുന്നുണ്ടായിരുന്നില്ല. മാട്രിക്സ് സിനിമയിലൂടെ വന്‍ ആരാധക വൃന്ദത്തെ കൈപ്പിടിയില്‍ ഒതുക്കിയ താരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ആ വീഡിയോ ഇവിടെ പോസ്റ്റ്‌ ചെയ്യട്ടെ.