നമ്മള് ആരാധനയോടെ നോക്കിക്കാണുന്ന ഹോളിവുഡ് ചിത്രങ്ങളില്‍ നിന്നും വിഷ്വല്‍ എഫക്ട്സ് എന്ന മാജിക് ടച്ച് എടുത്തു കളഞ്ഞാല്‍ പിന്നെ ആ ചിത്രങ്ങള്‍ കാണുവാന്‍ എന്തായിരിക്കും അവസ്ഥ? ലൈഫ് ഓഫ് പൈയിലെ കടുവ വെറുമൊരു പഞ്ഞിക്കെട്ട് മാത്രമായിരുന്നു എന്ന സത്യം നിങ്ങള്‍ക്കറിയാമോ? വിഷ്വല്‍ എഫക്ട്സ് ഇല്ലാതെ ഹോളിവുഡ് ചിത്രങ്ങളുടെ ഷൂട്ടിംഗ് കാണുക എന്നത് മടുപ്പുളവാക്കുന്ന സംഗതി ആണെന്ന് നിങ്ങളില്‍ എത്ര പേര്‍ക്കറിയാം? അടുത്ത തവണ നിങ്ങളൊരു ഹോളിവുഡ് ചിത്രം കാണുമ്പോള്‍ മനസിലാക്കുക അന്യഗ്രഹജീവികളെ ഓടിക്കുന്ന നടന്മാരെക്കാള് ആ സിനിമക്ക് പിറകില്‍ പ്രവര്‍ത്തിച്ച വിഷ്വല്‍ എഫക്ട്സ് നല്കിയ എഞ്ചിനീയര്‍മാരാണ് ബഹുമാനിക്കപ്പെടെണ്ടതെന്ന്.
ഹോളിവുഡ് ചിത്രങ്ങളുടെ വിഷ്വല്‍ എഫക്ട്സിന് മുന്‍പും ശേഷവും ഉള്ള സീനുകള്‍ നിങ്ങളെ കാണിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. അതുവഴി വിഷ്വല്‍ എഫക്ട്സ് എന്ന മായാ ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് പരിചയപ്പെടുത്തലും.