ഹോളി വൂണ്ട്
Muhammed Sageer Pandarathil
സന്ദീപ് ആർ നിർമിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്ത ഹോളി വൂണ്ട് എന്ന നിശബ്ദ ചിത്രത്തിലൂടെ ലെസ്ബിയൻ പ്രണയം പ്രമേയമത്തേക്കാളും എനിക്ക് തോന്നിയത് ഭാര്യയെ ഭോഗവസ്തുവായി കണ്ട ക്രൂരനായ ഭർത്താവിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു പെണ്ണിന്റെ കഥയായാണ്.
നിശബ്ദ ചിത്രമായതിനാൽ കഥാപാത്രങ്ങൾക്കൊന്നും പേരില്ല. ഒരു തുരുത്തിലാണ് ജാനകി സുധീറും ഭർത്താവ്
സാബു പ്രൗദീനും താമസിക്കുന്നത്. കക്കവാരി, വേവിച്ച്, പൊളിച്ച്, വൃത്തിയാക്കി വീടുകൾ തോറും കയറി ഇറങ്ങി വിറ്റും, താറാവിനെ വളർത്തി മുട്ടകൾ വിറ്റുമാണ് ജാനകി ജീവിക്കുന്നത്. ഭർത്താവായ സാബു കള്ള് ചെത്തുകാരനാണ്. നേരം വെളുക്കുമ്പോൾ രണ്ടുപേരും അവരവരുടെ ജോലിക്കായി പോകും.
അങ്ങിനെ പതിവുപോലെ ഒരു ദിവസം രാവിലെ ജാനകി എഴുന്നേൽക്കാൻ നോക്കുമ്പോൾ അവൾക്ക് വല്ലാതെ വയർ വേദനിക്കുന്നു. അന്തരം അവൾ തിരിച്ചറിയുന്നു മാസമുറ ആരംഭിച്ചെന്ന്, എന്നാൽ അവൾ തന്റെ പതിവ് ജോലികളൊന്നും മാറ്റിവെക്കുന്നില്ല. താറാവുകളുടെ കൂട്ടിൽ പോയി മുട്ടകൾ ശേഖരിച്ച്, കഴുകി വൃത്തിയാക്കി. ശേഷം കുട്ടയും ചെമ്പുമായി വഞ്ചിയെടുത്ത് പുഴയിൽ കക്കവാരാൻ പോകുന്നു.
കക്കവാരി, വേവിച്ച്, വൃത്തിയാക്കി കച്ചവടത്തിനായി പോകാൻ നിൽക്കുമ്പോഴാണ് ഭർത്താവ് തന്റെ കള്ള് ചെത്തൽ കഴിഞ്ഞ് വരുന്നത്. അവൾക്ക് ആർത്തവകാലമാണെന്നറിഞ്ഞിട്ടും അയാൾ ബലമായി അവളെ ഭോഗിക്കാൻ ശ്രമിക്കുന്നു. ആർത്തവരക്തമുള്ള അവളുടെ അടിവസ്ത്രവും മറ്റും വലിച്ചുമാറ്റുന്ന അയാൾ കലിയടങ്ങാതെ അവളെ കൊണ്ട് ഓറൽ സെക്‌സ് ചെയ്യിപ്പിക്കുന്നു.
ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ താൽപ്പര്യമില്ലാത്തതിനാലാണോ ഇയാൾ ഇങ്ങിനെ ലൈംഗിക സംതൃപ്തിക്കായി ഭാര്യയെ ക്രൂരമായി ഉപയോഗിക്കുന്നതെന്നറിയില്ല. ഭർത്താവിന്റെ ഇത്തരം പീഡനത്തിൽ ദുഃഖിതയായ അവൾ തന്റെ ചെറുപ്പകാലത്തെ സ്വവർഗാനുരാഗിയായ കൂട്ടുകാരിയായ അമൃത വിനോദിനെ ഓർക്കുന്നു. അവൾ ഇപ്പോൾ ഒരു കന്യാസ്ത്രീയാണ്. എന്നാലും അവളെ കാണണമെന്ന തീരുമാനത്തിൽ അവൾ താമസിക്കുന്ന മഠത്തിലേക്ക് ഇവൾ പോകുന്നു.
ഭാര്യ പോയതോടെ പട്ടിണിയായ സാബു അവളുടെ താറാവുകളെ വിറ്റും മറ്റും ഫുഡ് പാർസൽ വാങ്ങി കഴിച്ച് തന്റെ ആദ്യ വിശപ്പ് അടക്കുന്നു. ഈ സമയം കർത്താവിന്റെ മണവാട്ടിയായ അമൃതയിൽ നിന്ന് ജാനകി ആഗ്രഹിക്കുന്നതൊന്നും ലഭിക്കാതെ വരുന്നു. ഈ സമയം സാബു തന്റെ രണ്ടാമത്തെ വിശപ്പായ ലൈംഗിക പൂർത്തീകരണത്തിനായി അവളുടെ നായയെപ്പോലും ഭോഗിച്ച് കൊല്ലുന്നു. അവസാനം ഗതിയില്ലാതെ വന്നപ്പോൾ അയാൾ അവളെ തേടി മഠത്തിൽ എത്തുന്നു. അവിടെ നിന്നും അവളെ കൂട്ടി വീട്ടിലെത്തുന്ന അയാൾ അവളെ ക്രൂരമായി തന്റെ ലൈംഗിക പൂർത്തീകരണത്തിനായി ഉപയോഗിക്കുന്നു.
ലൈംഗികവികാരം ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന സുഖാനുഭൂതി, സംഭോഗത്തിൽ ഉണ്ടാകുന്ന അത്യാനന്ദം, രതിമൂർച്ഛ, അതിനുശേഷമുള്ള നിർവൃതി എന്നിവയെല്ലാം അതിപ്രധാനമാകുന്ന ജീവിതത്തിൽ ഭർത്താവിൽ നിന്ന് ഒരിക്കലും അതനുഭവിക്കാൻ സാധിക്കാതെ വരുന്ന അവളോട് വീണ്ടും ഒരു രാത്രി അയാൾ അതിനായി തുനിയുമ്പോൾ അവൾ വിളക്കുമെടുത്ത് വീടിന്റെ പുറത്തേക്ക് ഇറങ്ങി രക്ഷപെടുന്നു.
തന്റെ ദുർവിധിയിൽ ദുഖിച്ചിരിക്കുന്ന അവളെ തേടി അമൃത അവിടെ എത്തുന്നു. തുടർന്ന് അവർ വഞ്ചിയെടുത്ത് കായലിലേക്ക് തുഴഞ്ഞു പോകുന്നു. തുടർന്ന് അവരുടെ കൗമാരകാലത്തിലേക്ക് സഞ്ചരിക്കുന്ന അവർ വർത്തമാനകാലത്തിലും അവരുടെ പ്രണയം പങ്കുവെക്കുന്നു. അനന്തരം വിവസ്ത്രയാകുന്ന അവരിരുവരും തങ്ങളുടെ ജീവത്യാഗത്തിലൂടെ വിശുദ്ധ മുറിവ് സഫലീകരിക്കുന്നു…..
Unni Madavur ന്റെ ഛായഗ്രഹണവും വിപിൻ മണ്ണൂരിന്റെ ചിത്രസംയോജനവും റോണി റാഫേലിന്റെ സംഗീതവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.