Entertainment
“ഇംഗ്ലീഷ് സിനിമയിലൊക്കെ സെക്സ് കാണിക്കാറില്ലേ, അതിലൊന്നും പ്രശ്നമില്ലല്ലോ” : ‘ഹോളിവൂണ്ട്’ നായിക ജാനകി സുധീർ

ലെസ്ബിയൻ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ബിഗ്ബോസ് താരമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഹോളി വൂണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയിട്ടുണ്ട്. ട്രെയ്ലറിലും ടീസറിലുമെല്ലാം ലൈംഗീകതയുടെ അതിപ്രസരമുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചും മലയാളിയുടെ ലൈംഗിക കാഴ്ചപ്പാടുകളെ കുറിച്ചും മനസ് തുറക്കുകയാണ് ജാനകി സുധീർ . ജാനകിയുടെ വാക്കുകളിലൂടെ
“എന്റെ സെക്ഷ്വാലിറ്റി ഞാൻ വെളിപ്പെടുത്തേണ്ട കാര്യമില്ല. സദാചാരക്കാരുടെ കണ്ണുകൊണ്ടു കാണുന്നതുകൊണ്ടൊണ് ഞാൻ ലെസ്ബിയനാണോയെന്ന് നിങ്ങൾക്ക് തോന്നുന്നന്നതെന്ന് ജാനികി സുധീർ പറഞ്ഞു. സെക്സ് സിനിമയിൽ കാണിക്കുന്നതാണോ ഇവിടുത്തെ പ്രശ്നം, ഇംഗ്ലീഷ് സിനിമയിലൊക്കെ സെക്സ് കാണിക്കാറില്ലേ, അതിലൊന്നും പ്രശ്നമില്ലല്ലോ, കാണിക്കേണ്ട രീതിയിൽ മാത്രമാണ് സിനിമയിൽ അത് കാണിച്ചിരിക്കുന്നത് ” – ജാനകി സുധീർ പറയുന്നു. ഹോളി വൂണ്ട് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ജാനകിയുടെ പ്രസ്താവന.
**
2,420 total views, 4 views today