ബിഗ്ഗ് ബോസ്സ് താരം ജാനകിയുടെ ലെസ്ബിയൻ സിനിമ ‘ഹോളി വൂണ്ട്’, ജാനകി തുറന്നു ചോദിക്കുന്നു മലയാളികൾക്ക് സെക്സിനോട് എന്താ ഇത്ര പ്രശ്നം ? ലെസ്ബിയൻ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇതുവരെ മലയാള സിനിമയിൽ കാണാത്ത രീതിയിലുള്ള ലെസ്ബിയൻ പ്രണയമാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു . സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply
You May Also Like

‘കെജിഎഫ്’ ഒരു സുനാമിയായിരുന്നെങ്കിൽ ‘ഉഗ്രം’ സുനാമി മുന്നറിയിപ്പായിരുന്നു

ഇപ്പോൾ കെജിഎഫിലൂടെ നമ്മെ ഏവരെയും ഞെട്ടിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീൽ. ആള് പെട്ടന്നൊരു ദിവസം ഒരു…

ഗോൾഡിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് ശ്രദ്ധിക്കപ്പെടുന്നത്

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരം, പ്രേമം എന്നീ…

ഉർവശി – രേവതി – ശോഭന നായികമാർക്കിടയിൽ സീമയെയും ഗീതയെയും മറക്കുന്നത് പോലെ, മഞ്ജു-മീര-കാവ്യ-നവ്യകൾക്കിടയിൽ നമ്മൾ പത്മപ്രിയയെയും മറക്കുന്നു

Unni Krishnan പലരും ആവശ്യത്തിലധികം വാഴ്ത്തപ്പെട്ടപ്പോളും വല്ലാണ്ട് അണ്ടർറേറ്റഡ് ആയിപ്പോയ ജീനിയസ് – പദ്മപ്രിയ ഓരോ…

മമ്മൂക്കയുടെ അടുത്തെത്തണമെങ്കിൽ പണക്കാരനായിട്ട് കാര്യമില്ല, ബിജുപപ്പൻ പറയുന്നു

നടൻ ബിജു പപ്പനെ ആരും മറന്നുകാണില്ലല്ലോ. തിരുവനന്തപുരം മുൻ മേയർ എംപി പത്മനാഭന്റെ മകനാണ് ബിജു…