Entertainment
ലെസ്ബിയൻ പ്രണയം പശ്ചാത്തലമാക്കിയ ചിത്രം ‘ഹോളി വൂണ്ട്’, ട്രെയിലർ പുറത്തുവിട്ടു

‘ഹോളി വൂണ്ട്’(Holy Wound) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ലെസ്ബിയൻ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹോളി വൂണ്ട്. ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ’ഹോളി വൂണ്ട്’ കഥ പറഞ്ഞ് പോകുന്നത്. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഇതുവരെ മലയാള സിനിമയിൽ കാണാത്ത രീതിയിലുള്ള ലെസ്ബിയൻ പ്രണയമാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുക. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു . സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിക്കുന്നത്.
5,332 total views, 8 views today