കെജിഎഫ് സീരീസ് നിർമ്മിച്ച് ഇന്ത്യ മുഴുവൻ പ്രശസ്തരായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ് പുതിയ സിനിമ പ്രഖ്യാപിച്ചു. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായികയാണ് സുധ കൊങ്കര. ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ള പ്രമേയമായിരിക്കും.
2014 ൽ പുനീത് രാജ്കുമാര് നായകനായ ‘നിന്നിണ്ടലേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഹൊംബാളെ ഫിലിംസ് രംഗത്തെത്തിയത്. 2018ല്‍ റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1 ഹൊംബാളെ ഫിലിംസിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു .അതോടുകൂടി കന്നഡ സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ബാനർ ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെട്ടു.
2008- ല്‍ തെലുങ്ക് ചിത്രമായ ആന്ധ്ര അണ്ടഗഡു സംവിധാനം ചെയ്തുകൊണ്ട് രംഗത്തുവന്ന സുധ കൊങ്കര ഏഴ് ചിത്രങ്ങള്‍ ഇതുവരെ സംവിധാനം ചെയ്തിട്ടുണ്ട്. സൂര്യയുടെ തിരിച്ചുവരവ് ചിത്രമായി മാറിയ സൂരറൈ പോട്ര് ആണ് അതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.