Entertainment
ഹോം ഡെലിവറി; ‘ഗുഡ് (നോട്ട് ) ഫോർ ഹെൽത്ത്’
ഞാൻ ബിടെക് കഴിഞ്ഞു നിൽക്കുകയാണ്. പി എസ് സി കോച്ചിങ്ങിനൊക്കെ പോകുന്നുണ്ട്. ഞാൻ അഞ്ചെട്ടു വർഷമായിട്ടു ഷോർട്ട് മൂവി മേഖലയിൽ ഉണ്ട്. ഞാൻ ഏഴുവർഷം മുമ്പ്…
314 total views

അഖിൽ ടികെ സംവിധാനം ചെയ്ത ഹോം ഡെലിവറി രസകരമായൊരു കുഞ്ഞു സിനിമയാണ്. നമ്മുടെയൊക്കെ വീടുകൾക്കുള്ളിൽ നടക്കുന്ന ചില നുറുങ്ങു തമാശകൾ ഇടകലർത്തി ഒരു ഓണക്കാലത്തിന്റെ പശ്ചാത്തലത്തിൽ ചെയ്ത ഷോർട്ട് മൂവിയാണ് ഇത്. കണ്ടു കഴിയുമ്പോൾ നമ്മുടെ മനസിലും മുഖത്തും ഒരു പുഞ്ചിരിവിടർത്താൻ സാധിക്കുന്നുണ്ട് എന്നതാണ് സത്യം.
ഹോം ഡെലിവറിക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയുക
ഇതിൽ എടുത്താൽ പൊങ്ങാത്ത സാമൂഹിക വിഷയങ്ങളോ ത്രില്ലർ ഭീകരതകളോ ഒന്നുമില്ല. അത്രയ്ക്കും മൈൻഡ് റിലാക്സ് ചെയ്തു കാണാൻ കഴിയുന്ന സിനിമ. ഇപ്പോൾ ഉപ്പുമുതൽ കർപ്പൂരം വരെ ഹോം ഡെലിവറി ആണല്ലോ. ഇതുമായി ബന്ധപ്പെട്ടു ഒരുപാട് യുവാക്കൾക്കു തൊഴിൽ ലഭിക്കുന്നുമുണ്ട്. ഈ ഹോം ഡെലിവറി മദ്യത്തിന്റെ കാര്യത്തിൽ ആയാലോ ? നല്ലൊരു കോമഡിക്ക് അവിടെ സ്കോപ്പുണ്ട്. കഴിഞ്ഞു പോയ ഓണത്തിന്റെ ഓർമകളിലേക്ക് വീണ്ടും നമ്മെ കൊണ്ടുപോകാനും ഈ ഷോർട്ട് ഫിലിമിന് സാധിച്ചു എന്നതാണ് ശരി.
ഒരു അച്ഛനും മകനും ഓണം അടിച്ചുപൊളിക്കാൻ മദ്യത്തിന് ഓർഡർ ചെയ്തിട്ടുള്ള കാത്തിരിപ്പും അത് സംബന്ധിച്ചു വീട്ടിലെ ചില തമാശകളും ആണ് സിനിമയുടെ പ്രമേയം. കഥാനായകന്റെ കൂട്ടുകാരൻ ഓരോരുത്തർ ഓർഡർ നൽകുന്നതിന് അനുസരിച്ചു മദ്യം ബിവറേജിൽ നിന്നും മേടിച്ചു വീട്ടിൽ എത്തിക്കുന്ന ആളാണ്. വൈകിട്ട് വീട്ടിൽ മദ്യമെത്തിക്കാൻ കൂട്ടുകാരന്റെ കൈയിൽ പൈസയും കൊടുത്തുള്ള കാത്തിരിപ്പൊക്കെ വളരെ രസകമായി അവതരിപ്പിച്ചിട്ടുണ്ട്. വീട്ടിൽ മദ്യം എത്തുമോ ? പൈസയും കൊണ്ട് കൂട്ടുകാരൻ മുങ്ങിയോ ? ആരാണ് ശരിക്കുള്ള വില്ലൻ ? കണ്ടുതന്നെ അറിയേണ്ട കാര്യമാണ്.
നമ്മുടെ ചാനലുകളിൽ സംപ്രേക്ഷണം ചെയുന്ന ഉപ്പുമുളകും തട്ടീംമുട്ടീം മറിമായം..ഒക്കെ പോലുള്ള ചില കോമഡി സീരിയലുകളെ ഓർമിപ്പിച്ചു ഈ ശ്രമം. നമ്മുടെയൊക്കെ വീട്ടിൽ തന്നെ രസകരമായ സംഭവങ്ങൾ അനുദിനം ഉള്ളപ്പോൾ വിഷയദാരിദ്ര്യം എന്തിനാണ് എന്നും ചോദിക്കുന്നുണ്ട് ഈ സിനിമ.. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ഹോം ഡെലിവറി സംവിധാനം ചെയ്ത കണ്ണൂർ സ്വദേശി അഖിൽ ടികെ ബൂലോകം ടീവിയോട് സംസാരിക്കുന്നു
” ഞാൻ അഞ്ചെട്ടു വർഷമായിട്ടു ഷോർട്ട് മൂവി മേഖലയിൽ ഉണ്ട്. ഞാൻ ഏഴുവർഷം മുമ്പ് ‘കാത്തിരിപ്പിനൊടുവിൽ’ എന്ന ഒരു ചെറിയ വർക്ക് ചെയ്തിരുന്നു. അതായിരുന്നു ഞാൻ യുട്യൂബിൽ ഇറക്കിയ ആദ്യത്തെ വർക്ക്. ലാൽജോസ് സാർ ഒരു കോണ്ടസ്റ്റ് സംഘടിപ്പിച്ചിരുന്നു. അദ്ദേഹം ഒരു ടോപിക് പറഞ്ഞു . ആ ടോപ്പിക്കിനെ ബേസ് ചെയ്തിട്ട് ഞങ്ങൾ ചെയ്തൊരു ചെറിയൊരു വർക്ക് ആയിരുന്നു അത്. അതിനുശേഷം ഞങ്ങൾ ഫേസ്‌ബുക് അഡിക്ഷൻ എന്നൊരു വിഷയത്തെ ആസ്പദമാക്കി ചെയ്തൊരു മൊബൈൽ ഷോർട്ട് ഫിലിം ‘അധികമായാൽ അമൃതും വിഷം ‘ എന്ന പേരിൽ.”
“അതിനുശേഷം ഞാനും എന്റെയൊരു സുഹൃത്തും കൂടി അധ്യാപക ദിനത്തെ ആസ്പദമാക്കി ‘സെപ്തംബർ 5’ എന്നൊരു ഷോർട്ടമൂവി ചെയ്തു. അതിനു ശേഷം ചെറിയൊരു ഡിജിറ്റൽ കാമറയിൽ എടുത്ത ഒരു വർക്ക് ആയ ‘ട്രിബ്യൂട്ട് ടു സോൾജിയർ ‘ എന്നൊരു ഷോർട്ട് മൂവി ചെയ്തു. ഒരു പട്ടാളക്കാരന്റെ മരണത്തിനു പങ്കെടുക്കാൻ വരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുമായി ബന്ധപ്പെട്ടുള്ള ഒരു ചെറിയ സംഭവം. പിന്നെ ചെയ്ത വർക്ക് ‘ഒടിയൻ’ സിനിമയുമായി ബന്ധപ്പെട്ട് ആ കൺസപ്റ്റ് എന്താണെന്ന് അവതരിപ്പിക്കാൻ ടീസർ പോലെ ഒരു വീഡിയോ ആയിരുന്നു . അതിനു ശേഷമാണ് ഞങ്ങൾ ‘ഹോം ഡെലിവറി’ ചെയ്തത്.”
ഹോം ഡെലിവറിക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയുക
“ഇതിൽ കൂടുതലും ഇൻഡോർ സീനുകൾ ആണ്..ഒരു വീടിന്റെ ഉള്ളിൽ ചിത്രീകരിച്ച സീനുകൾ. അപ്പോൾ ലൈറ്റിങ് വേണമല്ലോ. ലൈറ്റ് റെന്റിനു എടുക്കാൻ ഞങ്ങളുടെ കയ്യിൽ ബഡ്ജറ്റില്ല. കെ എസ് ഇബിയിൽ നിന്നുകിട്ടിയ എൽഇഡി ബൾബുകൾ വച്ചായിരുന്നു ലൈറ്റിങ് ചെയ്തത്.”
” തമാശയുള്ള സബ്ജക്റ്റുകൾ ആണ് എനിക്കിഷ്ടം. ഞാനും ഇതിലഭിനയിച്ച ആക്റ്റർ Sreehari Madamana യും കൂടിയാണ് ഇതിന്റെ തിരക്കഥ എഴുതിയത്. വേറൊന്നും വേണ്ട, കാണുമ്പൊൾ നമുക്കൊരു സന്തോഷം തോന്നണം. ആ രീതിയിൽ ചിന്തിച്ചാണ് ഞങ്ങളിതു ചെയ്തത്.”
ഹോം ഡെലിവറി എല്ലാരും കാണുക..വോട്ട് ചെയ്യുക
Home Delivery
Production Company: Jeerakamotta
Short Film Description: a fun mood entertainer shortfilm
Producers (,): Jeerakamotta
Directors (,): Akhil T K
Editors (,): Sreehari Madamana
Music Credits (,): Akhil T K
Cast Names (,): Sreehari Madamana
Sankaranarayanan M
Sudha M
Pradeep Kankol
Anoop illickal
Abhishek
Nivedya
Genres (,): Comedy
**
315 total views, 1 views today