Home For Rent (2023) Thai

Jaseem Jazi

എജ്ജാതി പടം! ഒരു സാധാരണ ഹൊറർ മൂവിയാണ് പ്രതീക്ഷിച്ചത്. പക്ഷേ ഇത്‌ ശരിക്കും ഞെട്ടിച്ചു കളഞ്ഞു! കഥയൊന്നും അറിയാതെ കാണാനിരിക്കുക. നിങ്ങളേം ഞെട്ടിക്കും ഉറപ്പാണ്. മിക്ക ഹൊറർ സിനിമകളുടെയും പ്രധാന പോരായ്മ ദയനീയമായ തിരക്കഥയാണ്. എന്നിട്ട് ആ പോരായ്മ പരിഹരിക്കാനായി ചുമ്മാ കുറേ Jump Scare സീനുകളിട്ട് വെറുപ്പിക്കും. ഈ സിനിമയിലും Jump Scare സീനുകളുണ്ട്. മാത്രമല്ല, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ.. ആദ്യ ഒരു മണിക്കൂർ പക്കാ ഹൊറർ ക്ളീഷേ ലെവലിലാണ് പോവുന്നത്. പക്ഷേ, കൃത്യം ഒരു മണിക്കൂറങ്ങ് കഴിയുമ്പോൾ പടത്തിന്റെ റേഞ്ചങ്ങ് മാറും.

തിരക്കഥയുടെ പവറെന്താണെന്ന് പിന്നീടാണ് മനസ്സിലാവുക. അത്രേം നേരം സ്‌ക്രീനിൽ കാണിച്ചിരുന്ന സംഭവങ്ങൾക്കെല്ലാം ഓരോന്ന് വീതം ട്വിസ്റ്റിലൂടെ സിനിമ ഉത്തരങ്ങൾ നൽകാൻ തുടങ്ങും. പിന്നീടങ്ങോട്ട് അവസാനിക്കുന്നത് വരെ.. ട്വിസ്റ്റുകളും, ടേൺസും, ഞെട്ടിക്കുന്ന റിവീലിങ്‌സും എല്ലാമായി ഒരു നെയിൽ ബൈറ്റിംഗ് എക്സ്പീരിയൻസാണ് സിനിമ!

സിനിമയുടെ ബിജിഎം വേറെ ലെവലാണ്. ചില സീനികളിലൊക്കെ അത് നൽകുന്ന ഇമ്പാക്ട് ഗംഭീരമാണ്. രാത്രിയിൽ നല്ല ഹെഡ്സെറ്റ് വച്ച് കാണണം. ഉഗ്രൻ എക്സ്പീരിയൻസ് ആയിരിക്കും. ഏഷ്യൻ ഹൊറർ സിനിമകളുടെ ബേസ് ആയ ബ്ളാക് മാജിക് തന്നെയാണ് ഈ സിനിമയുടെയും തീം. പക്ഷേ ഇവിടെ മികച്ചൊരു സ്റ്റോറിയുണ്ട്. കൂടാതെ, ആ സ്റ്റോറിയെ ട്രീറ്റ് ചെയ്തിരിക്കുന്നതിൽ വ്യത്യസ്തയുമുണ്ട്. അതാണീ സിനിമയെ ‘ഹൈ’ ആക്കുന്നതും.

You May Also Like

കൈലി മടക്കിക്കുത്തി തൂമ്പയുമെടുത്ത് പദ്മപ്രിയ വീട്ടിലെ കൃഷിയിടത്തിൽ

പൊതുവ വൈറ്റ്‌കോളർ ജോലിയുടെ അതിപ്രസരം കാരണം തൂമ്പയെടുത്തു കൃഷി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പറമ്പുള്ളവർ തന്നെ…

റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം…

ജാൻവി കപൂർ കേന്ദ്ര കഥാപാത്രമായ ഹെലൻ ഹിന്ദി റീമേക്ക് ‘മിലി’ ഒഫീഷ്യൽ ട്രെയിലർ

ജാൻവി കപൂർ കേന്ദ്ര കഥാപാത്രമായ ഹെലൻ ഹിന്ദി റീമേക്ക് ‘മിലി’ ഒഫീഷ്യൽ ട്രെയിലർ. നവംബർ 4…

‘മാമന്നൻ’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…