കോടികൾ വില വരുന്ന ലെംബോർഗിനി വീട്ടിൽ ഉണ്ടാക്കി ഇടുക്കികാരൻ അനസ്

44

ഒരു മലയാളി യുവാവ് ‘ലംബോർഗിനി’ വീട്ടിലുണ്ടാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ ? പന്തൽ പണിക്കും കേറ്ററിങ് പോയി കിട്ടുന്ന കാശ് കൊണ്ട് സാധാരണക്കാരന്റെ ‘ലംബോർഗിനി’ ഉണ്ടാക്കിയ അനസിനെ തേടി സാക്ഷാൽ ലംബോർഗിനിയിൽ നിന്നും വിളി എത്തി. വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ബെംഗളൂരുവിലെ ഓഫിസിൽ നിന്നും ബന്ധപ്പെടുകയും ശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തെന്ന് അനസ് പറഞ്ഞു. വിഡിയോ കണ്ടശേഷം ഒരുപാട് ഫോൺകോളുകൾ വരുന്നുണ്ട്. വാഹനനിർമാതാക്കളും വിളിക്കുന്നുണ്ട്. എല്ലാവരും ഈ ശ്രമത്തെ അഭിനന്ദിച്ചു. സത്യം പറഞ്ഞാൽ പൃഥ്വിരാജിന്റെ ലംബോർഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിർമിച്ചത്. എന്റെ ലംബോർഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട്. അനസ് പറഞ്ഞു,18 മാസമെടുത്ത് സ്വന്തമായി പണിത, ഒറ്റ നോട്ടത്തിൽ ലംബോർഗിനി തന്നെയെന്ന് ആരും പറയുന്ന ആ കാർ ഇപ്പോൾ അനസിന്റെ വീട്ടുമുറ്റത്ത് കൗതുകക്കാഴ്ചയാണ്.2 വർഷം മുൻപുണ്ടായ പ്രളയത്തിൽ അനസിന്റെ വീടിനു നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. എംബിഎ ബിരുദധാരിയായ അനസ് കേറ്ററിങ് ജോലിക്കു പോയും പന്തൽ അലങ്കാര ജോലിക്കു പോയും കണ്ടെത്തിയ 2 ലക്ഷത്തിലധികം രൂപ ചെവിട്ടാണു നിർമാണം.

Video