വീടുണ്ടാക്കാന്‍ ഭിക്ഷ യാചിച്ച പിച്ചക്കാരന്‍ താമസിച്ചിരുന്നത് 1 ലക്ഷം രൂപ വാടക നല്‍കുന്ന വീട്ടില്‍ !

തനിക്ക് വീടില്ലെന്നും പറഞ്ഞു കൊണ്ട് ഭിക്ഷ യാചിച്ച 51 കാരന്‍ താമസിച്ചിരുന്നത് 1 ലക്ഷം രൂപ വാടക നല്‍കുന്ന വീട്ടില്‍ !

514

01

02

തനിക്ക് വീടില്ലെന്നും പറഞ്ഞു കൊണ്ട് ഭിക്ഷ യാചിച്ച 51 കാരന്‍ താമസിച്ചിരുന്നത് 1 ലക്ഷം രൂപ വാടക നല്‍കുന്ന വീട്ടില്‍ !. കേട്ടിട്ട് ഞെട്ടിയോ? സംഗതി സത്യമാണ്. ഇംഗ്ലണ്ടിലെ സൌത്ത് വെസ്റ്റ് ലണ്ടനിലെ എച്ച്.എസ്.ബി.സി ബാങ്കിന്റെ ഒരു ബ്രാഞ്ചിന് പുറത്ത് ക്രിസ്റ്റഫര്‍ ടേണര്‍ എന്ന 51 കാരനാണ് വീടില്ലെന്ന് പറഞ്ഞ് ഭിക്ഷ യാചിച്ചിരുന്നത്. ഒരു നായയെയും കൂട്ടിയായിരുന്നു ഇയാളുടെ ഭിക്ഷാടനം. തന്റെ മുന്‍പില്‍ വീടില്ലാത്തവനാണ്, ആരെങ്കിലും സഹായിക്കൂ എന്നെഴുതി കുരിശു വരച്ചാണ് കക്ഷി പിച്ചയിരുന്നിരുന്നത്.

കഴിഞ്ഞ 5 വര്‍ഷമായി ഇയാള്‍ ഈ തട്ടിപ്പ് തുടരുകയായിരുന്നു. പ്രതിദിനം 8000 ത്തോളം രൂപ വീതം ലഭിച്ചിരുന്ന ഈ ഭിക്ഷക്കാരന്‍ വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ കൈപറ്റുകയും ചെയ്തിരുന്നു. ക്രിസ്റ്റഫര്‍ താമസിച്ചിരുന്നത് സുബിര്‍ട്ടണിലുള്ള 1 ലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ക്രിസ്റ്റഫര്‍ ടേണര്‍ വിംബിള്‍ഡന്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

03