Education
ഹോംവര്‍ക്ക് കൊണ്ട് കുട്ടികള്‍ക്ക് ഒരു ഗുണവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്
അതെ നമ്മുടെയെല്ലാം അനിയന്മാരും മക്കളും കാത്തിരുന്ന ആ വാര്‍ത്ത ഇതാ വന്നെത്തി.
97 total views, 1 views today

അതെ നമ്മുടെയെല്ലാം അനിയന്മാരും മക്കളും കാത്തിരുന്ന ആ വാര്‍ത്ത ഇതാ വന്നെത്തി. ഹോംവര്‍ക്ക് കൊണ്ട് കുട്ടികള്‍ക്ക് ഒരു ഗുണവും ഇല്ലെന്നും അത് സമയം നഷ്ടം മാത്രമാണ് കുഞ്ഞുങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതെന്നും കുഞ്ഞുങ്ങളുടെ പഠന നിലവാരം കൂടുന്നതില്‍ ഹോം വര്‍ക്കിന് ഒരു പങ്കുമില്ലെന്നും വെര്‍ജീനിയ യൂണിവേഴ്സിറ്റി വിദഗ്ദരാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത തവണ ഇനി നിങ്ങളുടെ കുഞ്ഞ് ഭാരിച്ച ഹോം വര്‍ക്കിനെ കുറിച്ച് പരാതി പറയുകയാണെങ്കില്‍ ഈ വാര്‍ത്തയും കൊണ്ട് കുഞ്ഞിന്റെ ടീച്ചറെ കാണാന്‍ പോകാം നിങ്ങള്‍ക്ക്. മാത്തമാറ്റിക്സ്, സയന്‍സ് ഹോം വര്‍ക്കുകളില്‍ ചടഞ്ഞിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു രക്ഷയാവട്ടെ ഈ റിപ്പോര്‍ട്ട്.
വെര്‍ജീനിയ യൂണിവേഴ്സിറ്റിയിലെ വിദഗ്ദര്‍ അമേരിക്കയിലെ 18,000 ഓളം പത്താം തരം വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ഹോം വര്‍ക്കുകള്‍ കൊണ്ട് ചില ടെസ്റ്റുകളില്‍ മാര്‍ക്കുകള്‍ വാങ്ങാം എന്നല്ലാതെ അത് കുഞ്ഞിന്റെ ഗ്രേഡ് ഉയര്ത്തുന്നില്ലന്നും ഈ വിദഗ്ദ സംഘം കണ്ടെത്തി.
മിക്ക ഹോം വര്‍ക്കുകളിലും കുഞ്ഞുങ്ങളെ സഹോദരനമാരോ അച്ഛനമ്മമാരോ സഹായിക്കുക ആണെന്നും അത് പോലെ പല ഹോം വര്‍ക്കുകളും കുഞ്ഞുങ്ങള്‍ ചെയ്യുന്നത് പിറ്റേന്ന് സ്കൂളില്‍ എത്തി ചേര്‍ന്ന ശേഷം ആണെന്നും പഠനം വ്യക്തമാക്കുന്നു. പല മടിയന്മാരായ ടീച്ചര്‍മാരും ആണ് ഇത്തരം കഠിനമായ ഹോം വര്‍ക്കുകള്‍ കുഞ്ഞുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. അസ്സൈന്മെന്റുകളും മറ്റും ഇന്റര്‍നെറ്റ് യുഗത്തില്‍ വിക്കിപീഡിയയുടെ സഹായത്താല്‍ ആണ് ചെയ്യപ്പെടുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് വിദ്യാര്‍ത്ഥികളില്‍ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവ് നശിപ്പിക്കുന്നതായും ഈ പഠനം തെളിയിക്കുന്നു.
അതെ സമയം മാത്ത്സ് ടെസ്റ്റുകളില്‍ ഹോം വര്‍ക്ക് കുറച്ചു സഹായകം ആവുന്നുണ്ടെന്നു ഇവര്‍ പറയുന്നു. എന്നാലും ക്ലാസ്സില്‍ നിന്നും പഠിക്കുന്നത് അതിനേക്കാള്‍ മേലെ ആണെന്നും പഠനം തെളിയിക്കുന്നു. ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ പാര്ട്ടിസിപ്പെഷനും അറ്റന്‍ഡന്‍സും ആണ് ഹോം വര്‍ക്കിനേക്കാള്‍ ഫലപ്രദമെന്ന് ഈ വിദഗ്ദ സമിതി ചൂണ്ടി കാണിക്കുന്നു.
98 total views, 2 views today