സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

346

സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

മലയാള നോവലുകളിലും, സിനിമകളിലും കടന്നു വന്ന ഇനിയും കടന്നു വരാൻ സാധ്യത ഉളള വിഷയമാണ് സ്വവർഗാനുരാഗം. മാധവികുട്ടിയുടെ ചന്ദനമരങ്ങൾ എന്ന നോവൽ പത്മരാജന്റെ ദേശാടന പക്ഷികൾ കരയാറില്ല എന്ന സിനിമ, റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത മുംബൈ പോലീസ്, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തൊൻ. സംഗീത ശ്രീനിവാസൻ എഴുതിയ ആസിഡ്. അങ്ങനെ ഒരു പിടി സിനിമകൾ, നോവൽസ് ഒക്കെ സ്വവർഗനുരാഗം പശ്ചാലമായി വന്നിരുന്നു.

സ്വവർഗനുരാഗത്തിൽ ഏറ്റവും കൂടുതൽ പശ്ചാലമായത് ലെസ്ബിയൻ വിഷയം ആയിരുന്നു. മാധവികുട്ടി എഴുതിയ ചന്ദനമരങ്ങൾ ലെസ്ബിയൻ പ്രമേയം ആയി വന്ന ഒരു നോവൽ ആയിരുന്നു. പക്ഷെ അതെ മാധവി കുട്ടി സ്വന്തം ഭർത്താവിനെ അന്യ പുരുഷന്റെ കൂടേ തെറ്റായ രീതിയിൽ കണ്ടപ്പോൾ ലോകത്തുള്ള എല്ലാ പുരുഷൻമാരെയും വെറുക്കുകയും ചെയ്തു. ആണും ആണും ചേർന്നപ്പോൾ എന്ത് കൊണ്ട് അവർക്ക് ആകാശം ഇടിഞ്ഞു വീണതായി തോന്നി.

അത് പോലെ പത്മരാജൻ ലെസ്ബിയൻ പ്രമേയം ആയി എടുത്ത ചിത്രം ആയിരുന്നു ‘ദേശാടന പക്ഷികൾ കരയാറില്ല’.അദ്ദേഹത്തിന്റെ തൂലികയിൽ ഒരിക്കലും ഗേ എന്ന സങ്കല്പം വിരിഞ്ഞില്ല എന്ന് അതിശയിക്കപെടുന്നു. അല്ലേൽ ഗേ പശ്ചാത്തലമാക്കി കഥ കവിത എഴുതിയാൽ. മുംബൈ പോലീസിൽ ആന്റണി മോസസ് പറഞ്ഞത് പോലെ. i can explain എന്ന് പത്മരാജന് പറയേണ്ടി വരും എന്ന് പേടി ഉണ്ടായിരിക്കും. എന്നാൽ ഈ അടുത്ത കാലത്ത് വന്ന ‘മൂത്തൊൻ’ ഗേ എന്ന പശ്ചാലത്തിൽ. പ്രണയ വൈവിധ്യം കാണിച്ചു തന്നു.

പലപ്പോഴും ലെസ്ബിയൻ എന്ന് പറയുമ്പോൾ ഉള്ള കൈ അടികൾ ഗേ എന്ന് പറയുമ്പോൾ കിട്ടാറുണ്ടോ? ആളുകളെ തരം താഴ്ത്താൻ വേണ്ടി മാത്രം. ‘ഗേ’ എന്ന മലയാളത്തിൽ ഉള്ള ഒരു വാക്ക് ഉപയോഗിക്കാറുണ്ട്. അത് തരം താഴ്ത്തുന്ന ഒരു വാക്ക് ആയതു കൊണ്ട് മാത്രം ഞാൻ ഇവിടെ ഉപയോഗിക്കുന്നില്ല.

ലെസ്ബിയൻ എന്ന് പറയുമ്പോൾ ഉയരുന്ന നെറ്റിത്തടങ്ങൾ ഗേ എന്ന് കേൾക്കുമ്പോൾ ചുളിയുവാൻ കാരണം എന്താവും. എന്ത് കൊണ്ടായിരിക്കും ? ലെസ്ബിയൻ എഴുതാൻ വെമ്പിയ വിരലുകളും അത് ഒപ്പിയ ക്യാമറകളും ഗേ എന്ന വിഷയം ഒരു പാവം പോലെ കണ്ടത്. ലെസ്ബിയൻ വിഷയത്തിൽ നോവൽ എഴുതിയ മാധവികുട്ടി ഗേ ഇഷ്ടം ആവാതെ പോയപ്പോൾ ശരിക്കും അവർ ലോകത്തിലെ എല്ലാ പുരുഷൻമാരെയും വെറുത്തു എന്ന് പറയുമ്പോൾ ആ മാധവി കുട്ടി ഒരു കപട മുഖം ആയി മാറുകയാണ്. രണ്ട് സ്ത്രീകൾ ചേരുമ്പോൾ ഉള്ള കൈ അടികൾ രണ്ടു പുരുഷൻമാർ ചേരുമ്പോൾ കിട്ടാറുണ്ടോ..?