21വയസിൽ ഒരു 15കാരന്റെ വയറ്റിൽ കുത്തിയ കത്തി കറക്കിത്തിരിച്ച് കൈപ്പത്തി കടത്താൻ പാകത്തിലുള്ള മുറിവുണ്ടാക്കാൻ ഉള്ള ക്രൂരത എവിടെ നിന്നാണ് ലഭിച്ചത് ?

179

 Honey Bhaskaran എഴുതിയത്

ഭക്തിയുടെ പേരും പറഞ്ഞ് കുഞ്ഞുങ്ങളെ ശാഖാപ്രവർത്തനത്തിന് അയക്കുന്ന വർഗ്ഗീയ തിമിരം ബാധിച്ച രക്ഷിതാക്കൾ ഓർക്കണം. 21 വയസ്സാണ്.. ചെയ്തിരിക്കുന്നത് കൊലയാണ്. അതും 15 വയസ്സു മാത്രമുള്ള പയ്യനെ.. അഭിമന്യുവിനെ. കുത്തിയ കത്തി വയറിൽ കറക്കിത്തിരിച്ച് കെപ്പത്തി കടത്താൻ പാകത്തിലുള്ള മുറിവുണ്ടാക്കാൻ ഉള്ള ക്രൂരത ലഭിച്ചത് ശാഖയുടെ പരിശീലനത്തിൽ നിന്നാണ്. നഷ്ടം രണ്ടു കുടുംബത്തിനാണ്. കൊല ചെയ്തവൻ്റെയും കൊലക്കത്തിക്ക് ഇരയായ നിരപരാധിയുടെയും. കുഞ്ഞുങ്ങളെ കൊടുവാളും കൊലക്കത്തിയും എടുക്കാൻ പഠിപ്പിക്കുന്ന രാഷ്ട്രീയം RSS ൻ്റെ മാത്രം അജണ്ടയാണ്. ഒറ്റപ്പെടുത്തേണ്ട വർഗ്ഗം.

എനിക്കറിയാം. ഒരിക്കൽ എൻ്റെ നാട്ടിൽ കുട്ടികളെ ഗീത പഠിപ്പിക്കാനെന്ന പേരിൽ ഞായറാഴ്ച്ചകളിൽ ഒരു വീട്ടിൽ വന്നിരുന്ന ഹിന്ദു വിഷത്തെ. ആ നാട്ടിലെ ചില സഖാക്കൾ അറിഞ്ഞു കൊണ്ടവസരം കൊടുത്തതാണ്. കാരണം അയാൾ ചുറ്റുവട്ടത്തെ ക്ഷേത്രത്തിലും ഗീത പഠിപ്പിക്കാൻ അനുവാദം ചോദിച്ചിരുന്നു.ശേഷം അയാളറിയാതെ കുറച്ചു ദിവസം അയാളുടെ ക്ലാസുകൾ വീക്ഷിച്ചു പോന്നു. ഗീതാ പഠനം കടുത്ത വർഗ്ഗീയ പഠനമാവാൻ അധിക ദിവസം വേണ്ടി വന്നില്ല. അതോടെ ജനങ്ങള്‍ നാട്ടിൽ കാലു കുത്തരുതെന്നും പറഞ്ഞോടിച്ചു വിട്ടു. ഗീത പഠിപ്പിക്കാനെന്ന പേരിൽ നാട്ടിൽ നടന്നു പോരുന്ന ശാഖാ പരിശീലന കേന്ദ്രങ്ങളെ കുറിച്ചിവിടെ മാധ്യമങ്ങൾ ചർച്ച ചെയ്താൽ അതിൽ പ്രധാനം ക്ഷേത്ര പരിസരങ്ങളായിരിക്കും എന്നുറപ്പുണ്ട്.

അത്തരം ഇടങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കുന്നത് അന്നാട്ടിലെ സഖാക്കളായിരിക്കും. നോക്കൂ… എന്തൊരു ശാന്തതയാണ് മാധ്യമങ്ങളേ നിങ്ങളുടെ പ്രൈം ഡിബേറ്റുകൾക്ക്. മരിച്ചത് ഇടതു രാഷ്ട്രീയമുള്ള കുടുംബത്തിലെ കുട്ടി ആയതുകൊണ്ട് മാധ്യമങ്ങൾ ഈ കൊല ചർച്ച ചെയ്യില്ലെന്നറിയാം. പക്ഷേ കുഞ്ഞുങ്ങളെ വർഗ്ഗീയത പരിശീലിപ്പിക്കുന്ന RSS ശാഖകൾ നിരോധിക്കുന്നതിനെ കുറിച്ചെങ്കിലും കുറഞ്ഞ പക്ഷം നിങ്ങൾ ചർച്ച ചെയ്യണം.

പണ്ടെഴുതിയതാണ് ഒരിക്കൽ ഗൾഫിൽ ഒരു കുടുംബ സംഗമത്തിൽ ഗസ്റ്റായി പോയി. ഹോട്ടലിൽ വച്ചു നടന്ന വലിയ പ്രോഗ്രാം.അധ്യക്ഷ കുലസ്ത്രീ പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ നിന്നു സംഗമത്തിൻ്റെ ഉദ്ദേശ ശുദ്ധി ബോധ്യം വന്നു. ഉത്ഘാടന പ്രസംഗത്തിൽ ആദ്യം തന്നെ പറഞ്ഞത് നിങ്ങൾക്കു കിട്ടിയ തെറ്റായ അതിഥിയാണു ഞാൻ എന്നായിരുന്നു. പ്രസംഗത്തിൽ വർഗ്ഗീയതയെയും സ്ത്രീ വിരുദ്ധതയെയും ചോദ്യം ചെയ്തു. എനിക്കു ശേഷം മറുപടി പ്രസംഗത്തിന് വേദിയിൽ കയറിയ വിദ്വാൻ മൈക്ക് പിന്നിലേക്ക് പിടിച്ച് സദസ്സിനോട് അരുളി ചെയ്ത ശകലങ്ങളിൽ ഇതുണ്ടായിരുന്നു.”ശശികല ടീച്ചറെ കേൾക്കണം, നമ്മൾ ഹിന്ദുക്കൾ ഒറ്റക്കെട്ടായി അവർക്കൊപ്പം നിൽക്കണം.”അതിന് കയ്യടിച്ചതിൽ ഏറെയും സ്ത്രീകളായിരുന്നു. അവർക്കൊപ്പം കുട്ടികൾ ഉണ്ടായിരുന്നു.  തീർച്ചയായും ആ മനോനില ഓർത്ത് ഭയം തോന്നി.അത്ര അസഹനീയമായ രീതിയിൽ പലരും വർഗ്ഗീയത പറയുന്നതിന് കുറച്ചു നേരം കൂടി സാക്ഷിയായതിനു ശേഷം പറയേണ്ടതു പറഞ്ഞിട്ടാണല്ലോ ഇറങ്ങുന്നതെന്ന കരുത്തോടെ അവരുടെ സൽക്കാരത്തിനു നിൽക്കാതെ പ്രോഗ്രാമിൽ നിന്നിറങ്ങി.പറഞ്ഞല്ലോ

RSS ൻ്റെ മുദ്രാവാക്യം തന്നെ വർഗ്ഗീയതയും ക്രൂരതയുമാണ്. കുഞ്ഞുങ്ങളെ എങ്കിലും അവരിൽ നിന്നും രക്ഷപെടുത്താനുള്ള ബാധ്യത പൊതുസമൂഹത്തിനുണ്ട്. മാധ്യമങ്ങൾ ആർജ്ജവം കാണിച്ചാലും വണ്ടിയിടിച്ചോ പാമ്പു കടിയേറ്റോ മരിച്ചതല്ല. കൊന്നതാണ് RSS കാരൻ.
ഇനിയൊരഭിമന്യുവോ സജയ് ജിത്തോ ഒരു കുടുംബത്തിലും ഉണ്ടാവരുത്. ഒരു രാഷ്ട്രീയ കൊലയും നിസാരവൽക്കരിക്കരുത്. മനുഷ്യരേ… ഒരു കുഞ്ഞിൻ്റെയും മരണ ശേഷം ഒരു രക്ഷിതാവും പിന്നീടൊരിക്കലും ഉറങ്ങുന്നില്ല. അവർ എരിഞ്ഞു മരിക്കുവോളം ആ വീട് ഉണർന്നിരിക്കും…!

May be an image of text

**