നടി ഹണിറോസ് ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യതിഥിയാണ് ഇപ്പൊൾ . താരത്തിന്റെ ഉദ്ഘാടന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. സിനിമകളിൽ കാഴ്ചവയ്ക്കുന്ന മനോഹരമായ അഭിനയത്തിന്റെ പ്രശംസകൾ കൂടിയാണ് ഒരുതരത്തിൽ താരത്തിന് ഇത്തരം ചടങ്ങുകളിലൂടെ ലഭിക്കുന്നത്. ഏറ്റവുമൊടുവിലായി മോൺസ്റ്ററിൽ ഹണി അവതരിപ്പിച്ച കഥാപാത്രം അത്ര ഉജ്ജ്വലമായിരുന്നു എന്ന് നിരൂപകർ പോലും അവകാശപ്പെടുന്നു. പലപ്പോഴും ആരാധകരോട് തുറന്ന സമീപനമാണ് താരത്തിന്. അതുകൊണ്ടുതന്നെ ഒന്നിച്ചു നിന്ന് ചിത്രങ്ങളെടുക്കാനും മറ്റും ആരാധകരുടെ തള്ളാണ് .
ഹണി ഒടുവിലായി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകളിൽ ഒന്ന് സെലിബ്രിറ്റി സ്വർണ വ്യാപാരിയുമായ ബോബി ചെമ്മണ്ണൂരിന്റെ ആറ്റിങ്ങലിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന് ആണ്. ബോച്ചേയ്ക്ക് തന്നെ ഒരുപാട് ആരാധകരുള്ളപ്പോഴാണ് ഹണി റോസിനെ കൂടി ചടങ്ങിന്റെ ഭാഗമായി എത്തിയത്. ഇരുവരും ഒന്നിച്ചപ്പോൾ ആറ്റിങ്ങലിൽ ജനങ്ങളെ ഇവരെ കാണാൻ തടിച്ചുകൂടുകയും ചെയ്തിരുന്നു. ബോബി ചെമ്മണ്ണൂർ വേദിയിൽ തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തിരുന്നു. ഹണി റോസിനെ കൂടി കളിക്കാൻ പ്രേരിപ്പിക്കുകയും ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുകയും കാണികൾ ആവേശത്തിൽ ആവുകയും ചെയ്തിരുന്നു.ഇപ്പോൾ ആ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.