ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്, പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
4 SHARES
49 VIEWS

തെന്നിന്ത്യയുടെ പ്രിയതരമാണ് ഹണിറോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് എത്തുന്നത്. മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച മോൺസ്റ്റർ ആണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ മലയാള ചിത്രം. ഹണിറോസ് ഇപ്പോൾ താൻ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെതിരെ പ്രതികരിക്കുകയാണ് . പലപ്പോഴും താരത്തിന്റെ വസ്ത്രധാരണം കാരണം ബോഡി ഷെയ്‌മിങ്ങിനും സൈബർ ആക്രമണത്തിനും വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിങ്ങിനെയും ട്രോളുകളെയും കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഹണി റോസിന്റെ വാക്കുകൾ 

“ബോഡി ഷെയ്മിങ്ങിന്റെ ഭയാനക വെർഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകളൊന്നും ഞാൻ സെർച്ച് ചെയ്യാറില്ല. സ്വഭാ​വികമായിട്ടും അതെല്ലാം നമ്മുടെ മുന്നിൽ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തിൽ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മൾ. ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്. നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകൾ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയിൽ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാൻ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകൾ ചിലപ്പോൾ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മൾ പുറത്തിറങ്ങുമ്പോൾ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകൾ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ