2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണിറോസ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര് സി.പി , കുമ്പസാരം, കനൽ, ബിഗ്ബോസ്… ഒടുവിൽ മോൺസ്റ്റർ വരെ എത്തിനിൽക്കുന്നു താരത്തിന്റെ യാത്ര. ബാലയ്യ നായകനായ തെലുങ്ക് ചിത്രം വീരസിംഹ റെഡിയാണ് ഹണിറോസിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. വീരസിംഹ റെഡ്ഡി ജനുവരി 12ന് തിയറ്ററുകളിൽ എത്തും.
സോഷ്യൽ മീഡിയയിലും താരമായ ഹണി റോസിന് പലപ്പോഴും വിമർശനങ്ങളും നെഗറ്റീവ് കമന്റ്സുകളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും താരത്തിന്റെ ബോഡി ഷേപ്പ് ആണ് ഈ കമന്റുകളുടെയെല്ലാം കേന്ദ്രം. ഇപ്പോഴിതാ ഹണി വസ്ത്രധാരണത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹണിയുടെ വാക്കുകൾ ഇങ്ങനെ
“വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഞാൻ ഇപ്പോൾ പർദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്സ് വരും. എനിക്ക് കൺഫർട്ടബിൾ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രെസുകൾ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്നമായിട്ട് തോന്നില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ആണ്. ഇതുവരെയും എന്റെ മുന്നിൽ വന്ന് ഇതേപറ്റി ആരും സംസാരിച്ചിട്ടില്ല. എല്ലാവർക്കും ഒരു ലൈഫേ ഉള്ളൂ. എനിക്ക് ഈ വസ്ത്രം ഇടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കുറച്ച് ആൾക്കാർ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാൻ ആർക്ക് പറ്റും” ഹണിറോസ് ചോദിക്കുന്നു