വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരമാണ് ഹണി റോസ് . അവസാനമായി അഭിനയിച്ച സിനിമ മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയായിരുന്നു. ബിഗ് ബ്രദർ, കനൽ തുടങ്ങിയ സിനിമകളിൽ താരം മോഹൻലാലിനൊപ്പം അഭിനയിച്ചിരുന്നു. റിലീസ് ആകാനിരിക്കുന്ന വൈശാഖ് ചിത്രം മോൺസ്റ്റർ ആണ് ഹണിറോസ് മോഹൻലാലിന് ഒപ്പം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. തന്റെ വളർച്ചയിൽ പലയിടത്തും ലാലേട്ടന്റെ കൈത്താങ്ങ് ഉണ്ട് എന്ന് ഹണിറോസ് വളരെ അഭിമാനത്തോടു കൂടി തന്നെ പറയുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഇത്രയേറെ പ്രചോദനം തരുന്ന മറ്റൊരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. മോഹൻലാലെന്ന നടൻ എന്നെ സംബന്ധിച്ച് ഒരു വിസ്മയം തന്നെയായിരുന്നു. എനിക്കെന്നല്ല അഭിനയത്തെ ഇഷ്ടമുള്ള ഏതൊരാൾക്കും അതങ്ങനെ തന്നെയാകും.സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ അത്രയ്ക്കാണ്. നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറം. അത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാൻ ആകാത്തതാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകാൻ എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ സെറ്റിൽ മോഹൻലാലെന്ന നടൻ അങ്ങനെയാണ്” – ഹണിറോസ് മനസുതുറക്കുന്നു..

Leave a Reply
You May Also Like

നടൻ വിക്രമിന്റെ തങ്കളാൻ ഈ തീയതിയിൽ 7 ഭാഷകളിൽ റിലീസ് ചെയ്യും

വിക്രം, മാളവിക മോഹനൻ തുടങ്ങിയ പ്രശസ്ത അഭിനേതാക്കളെ അവതരിപ്പിക്കുന്ന പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കളാൻ…

ദുരിതങ്ങൾ നിറഞ്ഞ ഗാവിൻ പക്കാർഡിന്റെ അവസാന കാലം

Muhammed Sageer Pandarathil ഇന്ന് നടൻ ഗാവിൻ പക്കാർഡിന്റെ ജന്മവാർഷികദിനം ബ്രിട്ടീഷുകാരനായ കമ്പ്യൂട്ടർ എഞ്ചിനിയറായ ഈൽ…

പാപ്പച്ചൻ ഒളിവിലാണ് “വീഡിയോ ഗാനം ‘കൈയെത്തും ദൂരത്ത്’

പാപ്പച്ചൻ ഒളിവിലാണ് “വീഡിയോ ഗാനം ‘കൈയെത്തും ദൂരത്ത്’ പി ആർ ഒ-എ എസ് ദിനേശ്. സൈജു…

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം പി.ആർ.ഒ- അയ്മനം സാജൻ എന്നും നെഞ്ചോട് ചേർത്ത്…