ഹണിറോസ് ഏറെ സുന്ദരിയാണ്. ഏതൊരു നായകനും ചേരുന്ന ശരീരപ്രകൃതം ഉള്ള നായികയാണ്. ഏറെക്കുറെ എല്ലാ നായകന്മാരുടെയും കൂടെ അഭിനയിച്ചിട്ടുമുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ടിലൂടെ സിനിമയിൽ അരങ്ങേറിയ താരം ഇപ്പോൾ പ്രശസ്തിയുടെ ഉച്ചകോടിയിലാണ്. ഇപ്പോൾ ഹണി റോസ് പതിവ് പോലെ തന്നെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഹണി റോസ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്.സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചുകൊണ്ടാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത് .കണ്ടാൽ ലേഡി ജെയിംസ് ബോണ്ടിനെ പോലെയുണ്ട് എന്നാണു ആരാധകരുടെ അഭിപ്രായം. റെഡ് കളർ റെഡ് ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ‘മുതൽ കനവെ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു.  ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ബഡി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹണി റോസ് ‘മൈ ഗോഡ്‘, ‘സർ സി.പി‘ എന്നീ ചിത്രങ്ങളിൽ യഥാക്രമം സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായികയായും വേഷമിട്ടു. കനലിൽ മോഹൻലാലിന്റേയും എന്ന് സ്വന്തം ക്ളീറ്റസിൽ മമ്മൂട്ടിയുടെ നായികയായും വേഷമിട്ടു. മോൺസ്റ്റർ ആണ് ഹണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാളചിത്രം. ഇട്ടിമാണി, ബിഗ് ബ്രദർ എന്നീ മോഹൻലാൽ ചിത്രങ്ങളിലും താരം വേഷമിട്ടു. എബ്രിഡ് ഷൈൻ ഒരുക്കുന്ന റേച്ചൽ താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രമാണ്.

Leave a Reply
You May Also Like

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ

മാത്യു-നസ്ലിൻ ടീമിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം “നെയ്മർ” മോഷൻ ടീസർ ജോ ആൻഡ് ജോയ്ക്ക്…

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’

” എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് “പൂർത്തിയായി. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര…

ബ്ലാക്ക് ആൻഡ് വൈറ്റിൽ അതിമനോഹരിയായി രമ്യനമ്പീശൻ.

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടനവധി നിരവധി ആരാധകരാണ് ഉള്ളത്.

തുനിവിലെ അടുത്ത ഗാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ട് സംഗീതസംവിധായകൻ ജിബ്രാൻ

അജിത്ത് ചിത്രം തുണിവിലെ ‘കസേതൻ കടവുളഡാ ‘ എന്ന രണ്ടാമത്തെ സിംഗിൾ ഉടൻ പുറത്തിറങ്ങുമെന്ന് സംഗീതസംവിധായകൻ…