ഇനി ഒരു ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കും

100

മലയാളി യുവാക്കളുടെ ഹരമാണ് ഹണി റോസ്. ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിൽ ഒരു പക്ഷെ മലയാള നടിമാരിൽ ഏറ്റവും മുമ്പന്തിയിൽ കാണുന്ന പേര് ഹണി റോസ് ആയിരിക്കും. ബോൾഡ് ലുക്കിൽ ആണ് താരം അധികവും പ്രത്യക്ഷപ്പെടുന്നത്.2005 മുതൽ സിനിമ രംഗത്ത് സജീവമാണ് താരം. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ തിരക്കുള്ള നടിയായി മാറുകയായിരുന്നു.മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് സിനിമ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന സിനിമയാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.இப்போது வைரலாகும், 6 வருடத்துக்கு முன் கொடுத்த லிப் லாக் முத்தம்.. பிரபல ஹீரோயின் வருத்தம்..! | That scene in 'One By Two' deserved lip-lock: Honey Rose - Tamil Filmibeatതാരത്തിന്റെ കറിയറിൽ ബ്രേക്ക്‌ ത്രൂ മൂവിയായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ശക്തമായ കഥാപാത്രത്തെയാണ് ആ സിനിമയിലൂടെ താരം അവതരിപ്പിച്ചത്. ചങ്ക്സ് എന്ന സിനിമയിലെ താരത്തിന്റെ വേഷം യുവാക്കൾക്ക് ഹരമായി മാറിയിരുന്നു.ഈ അടുത്തു താരം, ഒരു അഭിമുഖത്തിൽ താരം അഭിനയിച്ച വൺ ബൈ ടു എന്ന സിനിമയെ കുറിച്ച് പറയുകയുണ്ടായി. അതിൽ വിവാദമായ ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് താര മനസ്സു തുറന്നത്. ആ രംഗം ഷൂട്ട് ചെയ്തതിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്ക് മറുപടിയായാണ് താരം പ്രതികരിച്ചത്.ഫഹദ് ഫാസിൽ, മുരളി ഗോപി, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ വൻ ബൈ ടു സിനിമയിൽ മുരളി ഗോപിയോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് താരം പറയുന്നത്.

ഹണി റോസ് പറയുന്നതിങ്ങനെ

ആ സിനിമയിൽ ആ രംഗം അത്യാവശ്യമായിരുന്നു. സിനിമയുടെ ആവശ്യത്തിനുവേണ്ടി ആ രംഗം ഞാൻ അഭിനയിച്ചു. പക്ഷേ പിന്നീട് അത് സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗിക്കുകയുണ്ടായി. അതാണ് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയത്.അതുകൊണ്ട് ഇനി ഒരു ലിപ്ലോക്ക് രംഗത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതിനുമുമ്പ് ഒരു പത്ത് പ്രാവശ്യമെങ്കിലും ഞാൻ ആലോചിക്കുമെന്ന് താരം കൂട്ടിച്ചേർത്തു. 2014 ലാണ് സിനിമ റിലീസ് ചെയ്തത്. അരുൺകുമാർ അരവിന്ദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.