നടി ഹണിറോസ് ഉദ്ഘാടനച്ചടങ്ങുകളുടെ മുഖ്യതിഥിയാണ് . താരത്തിന്റെ ഉദ്‌ഘാടന വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. സിനിമകളിൽ കാഴ്ചവയ്ക്കുന്ന മനോഹരമായ അഭിനയത്തിന്റെ പ്രശംസകൾ കൂടിയാണ് ഒരുതരത്തിൽ താരത്തിന് ഇത്തരം ചടങ്ങുകളിലൂടെ ലഭിക്കുന്നത്. താരത്തിന്റെ സൗന്ദര്യവും രൂപലാവണ്യവും അതിനൊരു കാരണമാണ് എന്ന് പറയുന്നതിലും തെറ്റില്ല. മാത്രമല്ല കോസ്റ്യൂം തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധയാണ് താരത്തിന്. പലപ്പോഴും ആരാധകരോട് തുറന്ന സമീപനമാണ് താരത്തിന്. അതുകൊണ്ടുതന്നെ ഒന്നിച്ചു നിന്ന് ചിത്രങ്ങളെടുക്കാനും മറ്റും ആരാധകരുടെ തള്ളാണ് .

ഇപ്പോൾ തന്റെ ഹൃദയം കീഴടക്കിയ ഒരു ആരാധകന്റെ വിഡിയോ പങ്കുവക്കുകയാണ് താരം , ഹണി റോസ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ പകർത്തിയ വിഡിയോയാണിത്. വിഡിയോ വേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടിൽ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വിഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാൻഡ് ഷേക്ക് ചെയ്ത ശേഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്. ‘‘ഓ, ആ പുഞ്ചിരി’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലകളിൽ തിരക്കേറിയ താരമാണ് ഇപ്പോൾ ഹണി റോസ്. മോഹൻലാൽ നായകനായി എത്തിയ മോൺസ്റ്റർ ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. കൂടാതെ അനവധി സിനിമകളിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയുന്ന റേച്ചൽ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. തെലുങ്കിൽ ബാലയ്യയുടെ കൂടെ വീരസിംഹറെഡ്‌ഡിയിൽ അഭിനയിച്ച ഹണിറോസിനു ഇപ്പോൾ നിറയെ തെലുങ്ക് ആരാധകരുമുണ്ട് അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

 

You May Also Like

ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ നടന് തടവറയോ ?

ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ നായകന്മാർ ജനങ്ങളിൽ ഉണ്ടാക്കുന്ന പരിവേഷം വളരെ വലുതാണ്. അവർക്കു മറ്റു കഥാപാത്രങ്ങൾ ചെയ്യാൻ…

ശിവശങ്കറിന്റെ മസാലയല്ല ആ കഥ, ഒരു പെൺകുട്ടിയുടെ ദുരന്തം നിറഞ്ഞ ജീവിത കഥ

Pramod Kumar ഈയടുത്ത കാലത്ത് മലയാളത്തിൽ ധാരാളം കഥകളും, നോവലുകളും വായിക്കാൻ ശ്രമിച്ചു. ആദ്യം മുതൽ…

എല്ലാം കൊണ്ടും നിങ്ങളിലെ ക്രൈം ത്രില്ലർ പ്രേമിയെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്

????Por Thozil (2023) Sree Raj PK തല പിന്നിലേക്ക് വളച്ച് കൈകളും കാലുമായി കൂട്ടിക്കെട്ടിയ…

സൂപ്പർ ഹീറോകളുടെ ഒരു യൂണിവേഴ്സ്, അതിന്റെ എല്ലാം മുകളിൽ അതുല്യ ശക്തിയായി “ജയ് ഹനുമാൻ” എന്ന അടിത്തറ

Das Anjalil മൂന്ന് വർഷങ്ങൾക്കു മുൻപ് പ്രശാന്ത് വർമ യൂണിവേഴ്സ് എന്ന ടാഗ് ലൈനിൽ “ഹനുമാൻ”…