Sreekala Prasad

Hope എന്ന് പേരുള്ള ആൽബിനോ പിങ്ക്ബെല്ലി എന്ന കടലാമ ജനിച്ചത് ഹൃദയത്തെ തുറന്നുകാട്ടിയാണ്. മനുഷ്യരിൽ, ഈ അവസ്ഥയെ എക്ടോപ്പിയ കോർഡിസ് എന്ന് വിളിക്കുന്നു, പക്ഷേ വെറ്റിനറി മെഡിസിനിൽ ജീവൻ അപകടപ്പെടുത്തുന്ന ഈ ജനിതക വൈകല്യത്തിന് പേരില്ല.പക്ഷേ ഹോപ്പ് എന്ന കുഞ്ഞ് കടലാമ എല്ലാ പ്രതിബന്ധങ്ങളെയും കടന്ന് രക്ഷപ്പെട്ടു.

ഹോപ്പ് അവളുടെ ഉടമ മൈക്കൽ അക്വിലിനയ്‌ക്കൊപ്പം ന്യൂജേഴ്‌സിയിൽ താമസിക്കുന്നു. 2018 നവംബറിൽ അക്വിലീനയുടെ വീട്ടിലെത്തി. ഇൻസ്റ്റാഗ്രാമിൽ അന്ന് മുതൽ ഹോപിൻ്റെ എല്ലാ വിശേഷങ്ങളും അക്വാമൈക്ക് പങ്ക് വയ്ക്കുന്നു. കടലാമയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 2,35,000 ഫോളോവേഴ്‌സ് ഉണ്ട്, ചെറിയ ആമ , ഓരോ ദിവസം കഴിയുന്തോറും അത് ശക്തമായി വളരുന്നു. ഇത് മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് അക്വലിന ആഗ്രഹിക്കുന്നു – ഹോപ് എന്ന പേര് തന്നെ അതിന് ഉദാഹരണമാണ്.

“എന്റെ ദൗത്യം മൃഗങ്ങളെ സംരക്ഷിക്കുകയും എനിക്ക് നൽകാവുന്ന എല്ലാ സ്നേഹവും നൽകുകയും ചെയ്യുക എന്നതാണ്. മൃഗങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനും പ്രത്യാശ പകരുന്നതിനും ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാ ജീവജാലങ്ങളെയും പുരുഷനെയും സ്ത്രീയെയും കുട്ടിയെയും മൃഗത്തെയും സ്നേഹത്തോടും ബഹുമാനത്തോടും പരിഗണിക്കുക. എത്ര വലുതായാലും ചെറുതായാലും എല്ലാ ജീവിതവും പ്രാധാന്യമർഹിക്കുന്നു”. അദ്ദേഹത്തിന്റെ വെബ്‌സൈറ്റിന്റെ വിവരണം പറയുന്നു.

You May Also Like

ഭീമാകാരമായ ഇരപിടിയൻ പക്ഷിയുടെ കാല്പാടുകൾ ചൈനയിൽ നിന്നും ഗവേഷകർ കണ്ടെത്തി

ഏകദേശം 90 മില്യൻ വർഷം പഴക്കമുള്ള ഇരപിടിയൻ പക്ഷിയുടെ അഞ്ചോളം കാല്പാടുകൾ ഗവേഷകർ തിരിച്ചറിഞ്ഞു

കേവലം രണ്ടിലകൾ കൊണ്ടു രണ്ടായിരം വർഷത്തിലധികം ജീവിക്കുന്ന ഒരു സസ്യമുണ്ട്

രണ്ടില കൊണ്ട് രണ്ടായിരം വർഷം അറിവ് തേടുന്ന പാവം പ്രവാസി ഒരു സാധാരണ സസ്യം അതിന്റെ…

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ചില ജന്തു കൗതുകങ്ങളും ചില ലോക യാഥാർഥ്യങ്ങളും

യൂറോപ്പിനെ കിടു കിടാ വിറപ്പിച്ച നെപ്പോളിയന്‍ ബൊണാപാര്‍ട്ടിന് പൂച്ചകളെ പേടിയായിരുന്നു.

ബാർബി പാവകളെ കുറിച്ച് നിങ്ങളറിയാത്ത രസകരമായ ചില കാര്യങ്ങൾ

പെണ്‍കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ കളിപ്പാട്ടം ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. ബാര്‍ബി പാവകള്‍. ലോകത്താകമാനം ആരാധകരുള്ള…