അമേരിക്കൻ മരുഭൂവാസികളായ ഹോപികളുടെ വീടിന് വാതിലുകൾ ഇല്ലാത്തത് എന്ത് കൊണ്ട്? ഹോപികൾ എന്തിനാണ് പാമ്പുകളെ വായിൽ​ വെച്ചു കൊണ്ട് നൃത്തം ചെയ്യുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

ലോക ചരിത്രത്തിലെ പല സംസ്‌കാരങ്ങളും രൂപപ്പെട്ടതും , നാഗരികതയുടെ വിത്തുമുളച്ചതും മരുഭൂമികളിലായിരുന്നു. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന മണൽക്കാടുകളും , ഇടക്ക് തലയുയർത്തി നിൽക്കുന്ന ഈന്തപ്പ നകൾ നിറഞ്ഞ മരുപ്പച്ചകളും മനുഷ്യനെ എന്നും ആകർഷിച്ചിരുന്നു. ഈജിപ്ഷ്യൻ, മെസപ്പൊട്ടേ മിയൻ, സുമേറിയൻ തുടങ്ങിയ സംസ്​കാരങ്ങൾക്ക് വഴിയൊരുക്കിയത് മരുപ്രദേശങ്ങളാണ്. മരുഭൂമികളിലാണ് ലോകജനസംഖ്യയുടെ പത്തിലൊന്നും താമസിക്കുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടം മനുഷ്യരാണ് അമേരിക്കൻ മരുവാസികളായ ഹോപികൾ.

 മരുഭൂമിയിലെ ചെറുകുന്നുകളായിരുന്നു അവർ താമസത്തിനായി തെരഞ്ഞെടുത്തിരുന്നത്. കല്ലുകൾ അടുക്കിവെച്ചായിരുന്നു വീടുകളുടെ നിർമാണം. കല്ലുകളുറപ്പിച്ചുനിർത്താൻ കളിമണ്ണും ഉപയോഗിച്ചു. സാധാരണ വീടുകൾക്കുള്ളതുപോലെ വാതിലുകളില്ല എന്നതായിരുന്നു ഹോപികളുടെ വീടി​ന്റെ പ്രത്യേകത. മേൽക്കൂര വഴിയായിരുന്നു ഇവർ വീടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നത്. അപരിചിതർ തങ്ങളുടെ വീടിനുള്ളിലേക്ക് പ്രവേശിക്കാതിരിക്കാനായിരുന്നു അവർ ഇങ്ങനെ ചെയ്തിരുന്നത്. വീട്ടിലേക്ക് പ്രവേശിക്കാനായി ഹോപികൾ ഏണികൾ സ്ഥാപിച്ചിരുന്നു. ഈ ഏണി ഉപയോഗിച്ച് അവർ മേൽക്കൂരയിൽ കയറും, എന്നിട്ട് അതുവഴി മുറിയിലേക്ക് ഇറങ്ങുകയും ചെയ്യും.കൃഷിയാണ് ഹോപികളുടെ പ്രധാന ഉപജീവനമാർഗം. ചോളം കൃഷിയായിരുന്നു അവർക്ക് ഏറെ പ്രിയം. ‘ചോളം ഹോപികളുടെ ഹൃദയമാണ്’ എന്ന പഴമൊഴിതന്നെ അവർക്കിടയിൽ നില നിൽക്കുന്നുണ്ട്.

ഇവയെക്കൂടാതെ മത്തൻ, പയർ, മറ്റു പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയും അവർ കൃഷി ചെയ്തുവരുന്നു.കാലക്രമേണ ആടുവളർത്തലിലും അവർ താൽപര്യം കാണിച്ചുതുടങ്ങി. കൊയ്ത്തു കാലമാവു ന്നതോടെ നിരവധി സാംസ്കാരിക നൃത്ത പരിപാടികൾ അവർ സംഘടിപ്പിച്ചിരുന്നു. സർപ്പനൃത്തം അവരുടെ പ്രധാന ആചാരാനുഷ് ഠാനമാണ്. ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ ചടങ്ങിനുണ്ട്. ഇതിൽ പാമ്പിനെ പിടിച്ചശേഷം പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു.

ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്.ആഘോഷങ്ങ ൾക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് അവയെ വായിൽ​വെച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകൾ ഹോപികളുടെ ദൂതന്മാരായിച്ചെ ന്ന് മഴക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കു മെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നൽ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെ ന്നും അവർ വിശ്വസിക്കുന്നു. ഒരുകാലത്ത് സ്പാനിഷ് കടന്നുകയറ്റക്കാരിൽനിന്ന് ഹോപികൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അവരിൽ ചിലർ അവിടത്തെ മറ്റൊരു വംശജരായ നവാജോകളുടെ കൂട്ടത്തിൽ ചേർന്നതോടെ ഹോപികളുടെ ആചാരത്തിലും, ജീവിത രീതികളിലും മാറ്റങ്ങൾ വന്നുതുടങ്ങി. നിലവിലെ ജനസംഖ്യാനിരക്ക് പ്രകാരം 15,000 ഹോപി വംശജർ നിലവിലുണ്ടെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്.

You May Also Like

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ???? പെൺകുട്ടികൾ…

സന്യാസിമാർ മനുഷ്യന്റെ തല കടിച്ചുപറിച്ചു തിന്നും, തമിഴകത്തെ തെങ്കാശി ജില്ലയിലെ പാവൂർസത്രം ക്ഷേത്രോത്സവം

മനുഷ്യശരീരം ഭക്ഷിക്കുന്ന ദുരാചാരം ഇപ്പോഴും നിലനിൽക്കുന്ന തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം? അറിവ് തേടുന്ന പാവം…

മധുരം, കയ്പ്, പുളി, ഉപ്പ്, ഊമോമി..ഇവയല്ലാതെ ആറാമതൊരു രുചികൂടിയുണ്ടെന്ന് അറിയാമോ ?

Sabu Jose ആറാമത്തെ മൗലിക രുചി, ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. മധുരം, കയ്പ്, പുളി,…

ശരീരത്തിലെ ഒരു അവയവം നീക്കം ചെയ്യണം , സ്ത്രീകൾ ഗർഭം ധരിക്കരുത് തുടങ്ങിയ വിചിത്ര നിയമങ്ങൾ ഏർപ്പെടുത്തിയ ഗ്രാമം എവിടെയാണുള്ളത് ?

ചെറിയ കടകളും , പോസ്റ്റോഫീസും , പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ഒഴികെ മറ്റൊന്നും ഇവിടെയില്ല. എല്ലാ സൗകര്യങ്ങളുമു ള്ള ഒരു ആശുപത്രിയിൽ എത്തണമെങ്കിൽ ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടി വരും