മുല്ലപ്പെരിയാര്‍ പൊട്ടിയാലും ഇടുക്കി താങ്ങിക്കൊള്ളും എന്നു ഒരു അടിസ്ഥാനവും ഇല്ലാതെ വിദഗ്ദ്ധന് എന്നു സ്വയം അവകാശപ്പെടുകയും , സര്‍ക്കാരിനാല്‍ വിശേഷിപ്പിക്ക പ്പെടുകയും ചെയ്യുന്ന ഒരാള്‍ പറയുമ്പോള്‍ മുപ്പത്തി അഞ്ചു വര്ഷം മുന്‍പ് ഇതേ വാദഗതിയാല്‍ രണ്ടര ലക്ഷം പാവങ്ങളെ കൊലക്ക് കൊടുത്ത ഒരു സര്‍ക്കാരിനെ നമുക്ക് പരിചയപ്പെടാം .
ലോകോത്തര ഡാം സുരക്ഷാ ഗവേഷണങ്ങളുടെ സംഹിത ആയ ദി ജേര്‍ണല്‍ ഓഫ് ഡാം സേഫ്ടി ഇന്നേവരെ ലോകത്ത് നടന്നിട്ടുള്ള അപകടങ്ങളില്‍ ഏറ്റവും വലുതായ ചൈനയിലെ ബാന്കിയാവോ -ഷിമൊന്റെന്‍ ഡാം ദുര്തത്തെപ്പറ്റി ആഴത്തില്‍ നടത്തിയ പഠനം ഒരു ഗവര്‍ന്മെന്റ് ദുരന്ത സൂചനകള്‍ അവഗണിച്ചതിനാല്‍, ഒരു ജനതതിയുടെ നാശം സംഭവിച്ചത് എങ്ങനെ എന്നു വരച്ചു കാട്ടുന്നു . ഈ പഠനത്തിന്റെ വെളിച്ചത്തില്‍ ഇവിടെ നടത്തുന്ന മുല്ലപ്പെരിയാര്‍ താരതമ്യ പഠനത്തില്‍ ദുരന്തം വരുന്ന വഴികളില്‍ സാദൃശ്യങ്ങള്‍ തോന്നിയാല്‍ അത് യാദൃശ്ചികം അല്ല . ശാസ്ത്ര സത്യങ്ങള്‍ മനുഷ്യ നന്മക്കു എങ്ങിനെ ഉപകരിക്കാം എന്നും അത് അവഗണിച്ചാല്‍ എന്തെല്ലാം ഭവിഷ്യത്തുകള്‍ വന്നു ചേരാം എന്നും നമുക്ക് ഇവിടെ ചിന്തിക്കാം . അതോടൊപ്പം മുഖ്യധാര മാധ്യമങ്ങള്‍ക്ക് അനായാസം ജനങ്ങളുടെ മുന്‍പില്‍ എത്തിക്കാമായിരുന്ന ഈ സത്യങ്ങള്‍ പൂഴ്ത്തി വയ്ക്കപ്പെടുകയും , സത്യങ്ങള്‍ സ്വതന്ത്രമായി തുറന്നു കാണിക്കുവാന്‍ ധൈര്യപ്പെടുന്ന സോഷിയാല്‍ മീഡിയക്ക് എതിരെ കേരള -തമിഴ്നാട് രാഷ്ട്രീയം ചന്ദ്രഹാസം ഇളക്കുകയും ചെയ്യുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് ആര് എന്നുള്ള കാര്യവും ഇത് വായിക്കുന്ന ജനങളുടെ കോടതി തീരുമാനിക്കട്ടെ !
ഈ കഥ ലോകത്തിന്റെ മുന്‍പില്‍ കൊണ്ടുവന്നതിനു നന്ദി പറയേണ്ടത് വെയിന്‍ ഗ്രയിം എന്ന അതിവിദഗ്ദ്ധന് ആയ അമേരിക്കന്‍ അണക്കെട്ട് എന്‍ജിനീയര്‍ അതി സാഹസികമായി ചൈനയില്‍ നടത്തിയ പഠനങ്ങളോട് ആണ് . ചൈന മൂടി വച്ചിരുന്ന ഈ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി ജീവന്‍ പോലും പണയം വെച്ച് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ തടയാനായി അദ്ദേഹം നടത്തിയ ഈ പരിശ്രമം ,മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയില്‍ ഒരു താരതമ്യ പഠനം എന്ന നിലയില്‍ ,മലയാളികള്‍ക്ക് ഉപകരിക്കാനായി മൂന്ന് ഭാഗങ്ങള്‍ ആയി ബൂലോകം ഓണ്‍ലൈന്‍ പ്രസിദ്ധീകരിക്കുന്നു .
കഥയുടെ തുടക്കത്തില്‍ നമുക്ക് മുപ്പത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള , ഉയരങ്ങളിലേക്ക് കുതിക്കാന്‍ വെമ്പുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ കിഴക്ക് ഭാഗത്ത് മധ്യത്തില്‍ ആയുള്ള ഹന്നാന്‍ പ്രവിശ്യയിലേക്ക് പോകേണ്ടിയിരിക്കുന്നു . ഇന്നുള്ള പരിഷ്കൃത ചൈനയില്‍ നിന്നും ഏറെ വ്യത്യസ്തം ആയിരുന്നു അവിടം . ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതില്‍ , പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപനത്തോടെ അമേരിക്കയും ചൈനയും ശത്രുതയില്‍ ആയി . അമേര്‍ക്കന്‍ കണക്കു പ്രകാരം ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഒന്‍പതിനും അന്‍പത്തി നാലിനും ഇടയില്‍ ചൈനീസ് ഗവണ്മെന്റിന്റെ ‘ ഭൂമി പിടിച്ചെടുത്തു കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയുടെ” ഭാഗം ആയി എട്ടു ലക്ഷം ഭൂവുടമകളെ കൊലപ്പെടുത്തുകയും ,ഭൂമി ഭൂരഹിതര്‍ക്കായി വീതിച്ചു നല്‍കുകയും ചെയ്തു. അങ്ങനെ ഭൂമി ലഭിച്ച കര്‍ഷക തൊഴിലാളികള്‍ തിങ്ങിപ്പാര്തിരുന്ന ഒരു പ്രദേശം ആയിരുന്നു ഹന്നാന്‍ പ്രവിശ്യ .
ആയിരത്തി തൊള്ളായിരത്തി അന്‍പതില്‍ ചൈനയും ,യു ,എസ്, എസ് .ആറുമായി ‘സൗഹൃദം , സഖ്യം , പരസ്പര സഹകരണം ‘എന്നെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു കരാര്‍ ഒപ്പിട്ടു . അതിന്റെ ഫലം ആയി റഷ്യന്‍ കാര്‍മികത്വത്തില്‍ ,ഹന്നാന്‍ പ്രവിശ്യയില്‍ അന്‍പതുകളുടെ തുടക്കത്തില്‍ ഉയര്‍ന്നു വന്ന രണ്ടു അണക്കെട്ടുകള്‍ ആയിരുന്നു ബാന്കിയാവോ -ഷിമൊന്റെന്‍ ഡാമുകള്‍ .ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ കനത്ത പേമാരിയും ,കൊടുംകാറ്റും കൊടുമ്പിരികൊണ്ടിരിക്കെ ഈ രണ്ടു ഡാമുകളും നിലം പൊത്തുകയും അതിന്റെ ഫലമായി മറ്റു അറുപതു ചെറു ഡാമുകള്‍ തകരുകയും ചെയ്തു . ഇതില്‍ ചെറിയ ഡാം ആയ ഷിമൊന്റെന് മുല്ലപെരിയാരിന്റെ അഞ്ചില്‍ ഒന്ന് വലിപ്പവും , വലിയ ഡാം ആയ ബാന്കിയാവോ -കാരിരുമ്പിന്റെ ചട്ടക്കൂട്ടില്‍ നിര്‍മിച്ചതും ഒരിക്കലും തകരില്ല എന്നു റഷ്യന്‍ എന്‍ജിനീയര്‍മാര്‍ വിധിച്ചതും ആയ ഡാം – മുല്ലപെരിയാരിന്റെ അതെ സംഭരണ ശേഷിയും ഉള്ളത് ആണെന്ന് മനസ്സിലാക്കുമ്പോള്‍ , മുല്ലപെരിയാര്‍ പൊട്ടിയാല്‍ വെള്ളമെല്ലാം ഏഷ്യയിലെ ഏറ്റവും കരുത്ത് ഉറ്റതു എന്നു കരുതുന്ന ഇടുക്കി താങ്ങും എന്നതിന് എന്തു ഉറപ്പാണ് ഉള്ളത്. ചൈനാ ഗവേര്‍ന്മേന്റിനും ജനങ്ങളെ ബോധിപ്പിക്കാന്‍ ഇതുപോലെ അനേകം കണക്കുകള്‍ ഉണ്ടായിരുന്നു എങ്കിലും ,ആ കണക്കു കൂട്ടല്‍ എല്ലാം തെറ്റിച്ചത് അളവില്ലാതെ പെയ്തിറങ്ങിയ പ്രളയ ജലം ആയിരുന്നു. എത്ര വിദഗ്ദ്ധന്മാര്‍ വാദിച്ചാലും ,എത്ര കോടതികള്‍ ആജ്ഞാപിച്ചാലും ഈശ്വരന്‍ ഒഴികെയുള്ള ഏത് ശക്തിക്ക് പറയാന്‍ ആകും ആകെ ഒഴുകി എത്തുന്ന പ്രളയ ജലത്തിന്റെ കണക്കു ?
മുല്ലപെരിയരിന്റെ അത്ര മാത്രം സംഭരണ ശേഷിയുള്ള വലിയ അണക്കെട്ട് ബന്കിയവോ പൊട്ടിയപ്പോള്‍ പൊലിഞ്ഞത് രണ്ടര ലക്ഷം ജീവിതങ്ങളും , നരകിച്ചത് പത്തുലക്ഷം ജീവിതങ്ങളും , തകര്‍ന്നത് അഞ്ചര ലക്ഷം കെട്ടിടങ്ങളും ആണെങ്കില്‍ , ഇടുക്കിക്ക് സംഭവിക്കാവുന്ന ദുരന്തം വിദൂരം ആയ ഒരു പേടി സ്വപ്നത്തെക്കാളും ഒക്കെ എത്രയോ ഭീകരം ആയിരിക്കും.
വെയിന്‍ ഗ്രയിം , അതീവ രഹസ്യം ആയി ചെറുപ്പകാരായ രണ്ടു ചൈനീസ് എന്‍ജിനീയര്‍മാരും ആയി നടത്തിയ പര്യവേഷണത്തില്‍ ഡാം ദുരന്തത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷികളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ താഴെ വിശദീകരിക്കുന്നു . ഈ യുവ എന്ജിനീയര്‍മര്‍ക്ക് ഡാം ദുരന്തം നടക്കുന്ന സമയത്ത് ഒന്‍പതും , പന്ത്രണ്ടും വയസ്സുകള്‍ മാത്രമേ പ്രായം ഉണ്ടായിരുന്നു എങ്കിലും മനസ്സില്‍ ഏറ്റ ആഴത്തിലുള്ള മുറിവുകളിലൂടെ അവര്‍ ആ ദുരന്തത്തിന്റെ ഭീകര ചിത്രങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു .
ഇടുക്കി പോലെയുള്ള ഒരു മലമ്പ്രദേശത്ത് ആയിരുന്നു ഈ ഡാമുകള്‍ സ്ഥിതി ചെയ്തിരുന്നത് .വാര്‍ത്താ വിനിമയത്തിനും ,സഞ്ചാരത്തിനും ഉള്ള മാര്‍ഗങ്ങള്‍ ധാരാളം ആയി ഉണ്ട് എന്നു അങ്ങനെ അങ്ങ് പറയാറും ആയിട്ടില്ല . സാധാരണക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ടെലെഫോണ്‍ ഒരു ആഡംബരം ആയിരുന്നു .ടെലിവിഷന്‍ പ്രചാരത്തില്‍ ആയിട്ടും ഇല്ല .റേഡിയോ കേള്‍ക്കുന്നവര്‍ നഗരത്തില്‍ പത്തു ശതമാനവും ഗ്രാമങ്ങളില്‍ ഒരു ശതമാനവും മാത്രം . കാറുകള്‍ , മോട്ടോര്‍ സയിക്കിളുകള്‍ ഇവ സാധാരണ ക്കാരന് അപ്രാപ്യം ആയിരുന്നു .സയിക്കിളുകള്‍ ആയിരുന്നു ഭൂരി ഭാഗം ഗ്രാമീണരും സഞ്ചാരത്തിനു ഉപയോഗിച്ച് കൊണ്ടിരുന്നത് . ഡാം തകര്‍ച്ച ഉണ്ടായപ്പോള്‍ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആ വിവരം ഒന്ന് അറിയിക്കാനോ , അറിയിച്ചാല്‍ തന്നെ അവര്‍ക്ക് മാറിപ്പോകാനോ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .
സമാനം ആയ മറ്റൊരു ഡാം ദുരന്തം ആയ അമേരിക്കയിലെ ഇദഹോയിലെ ടീട്ടോന്‍ ഡാം തകര്‍ച്ചയില്‍ നാല്പത്തി നാല് ശതമാനം ആളുകള്‍ റേഡിയോയില്‍ നിന്നും , ഇരുപത്തി ഏഴു ശതമാനം അയല്‍ക്കാരില്‍ നിന്നും , ഏഴു ശതമാനം ഫോണിലൂടെയും ഈ വിവരം അറിയുക ഉണ്ടായി . ബാന്കിയാവോ ദുരന്തത്തില്‍ ആകെട്ടെ ഒരിക്കലും പൊട്ടാത്തത് എന്നു ജനത്തെ പറഞ്ഞു വിശ്വസിപ്പിച്ച അണക്കെട്ടിന്റെ ഷട്ടറുകളും മറ്റും പ്രളയത്തില്‍ വയ്ദ്യുതി നിലച്ചതിന്റെ ഫലമായി ഒന്ന് തുറന്നു വിടാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞില്ലത്രേ ! പൊട്ടാത്ത ആ അണക്കെട്ട് എങ്ങിനെ പൊട്ടി ? നാട്ടപ്പാതിരയില്‍ ഉറങ്ങിക്കിടന്ന നിഷ്കളങ്കര്‍ ആയ ജനങ്ങള്‍ എന്തു തെറ്റ് ചെയ്തതിന്റെ ശിക്ഷയാണ് ഭരണകൂടം അവര്‍ക്ക് കൊടുത്തത് . ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരു ദുരന്തം സംഭവിച്ചാല്‍ നമ്മുടെ സര്‍ക്കാരുകള്‍ തേടി കണ്ടെത്താന്‍ ശ്രമിച്ചേക്കാം . പക്ഷെ ആ ദുരന്തം തടയാന്‍ ആര്‍ക്കും ആവില്ലേ ?