ഹോസ്റ്റല്‍ ജീവികള്‍ക്ക് മാത്രം മനസിലാകുന്ന 10 കാര്യങ്ങള്‍.

0
903

hostel_10things2
എത്രയൊക്കെ പഠിച്ചാലും പഠിപ്പിച്ചാലും ഹോസ്റ്റല്‍ ജീവിതം കൊണ്ട് മാത്രം നേടാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ട്.അത് എന്താണെന്നാണോ?? ദാ കണ്ടോ….

1. ചോറിനു കറി അച്ചാറു മാത്രം മതി. പിന്നെ മോരെന്നു കേട്ടാല്‍ അഭിമാന പൂരിതം ആകണം വയര്‍.

വീട്ടില് നാല് കൂട്ടം കറിയും കൂട്ടി, കൂട്ടിയതിനൊക്കെ കുറ്റം പറഞ്ഞ ടീംസ് ആണെങ്കിലും ഹോസ്റ്റലില്‍ വന്നാല്‍ നിവേദ്യം കിട്ടിയ പോലെ അച്ചാറ് കൂട്ടി ചോറുണ്ണും .

2. ഈ കട്ടിലൊക്കെ എന്നാ ഉണ്ടായേ??

കിടക്കാന്‍ കട്ടിലൊക്കെ ഉണ്ടെന്നത് സത്യം. പക്ഷെ സൊറയും പറഞ്ഞു പാതിരാക്ക് ഉറങ്ങുമ്പോ കട്ടിലോക്കെ വിരിക്കാനും നോക്കാനും ആര്‍ക്കാ നേരം. ഒരു ഷീറ്റും തലയിണയും മാത്രം മതി. പരമ സുഖം.

3. 9.30 ന്റെ ക്ലാസ്സിനു 9.25 നു എണീറ്റ് പോകാന്‍ ഉള്ള കഴിവ് ഇവര്‍ക്ക് മാത്രേ ഉള്ളു.

കിടക്കുന്നത് വെളുപ്പിനെ എപ്പോഴെങ്കിലും.. എണീക്കുന്നത് കോളേജില്‍ എത്തെണ്ടതിനു 5 മിനിറ്റ് മുന്‍പും. എന്നാലെന്താ ബെല്ലടിക്കുമ്പോ ഇവര്‍ അവിടെ ഉണ്ടാകും.

4. ചക്ക പൊളിക്കാന്‍ കത്തിയും വേണ്ട മാങ്ങ പറിക്കാന്‍ തോട്ടിയും വേണ്ട.

കിട്ടുന്നതെന്തും തിന്നുന്ന അവസ്ഥയില്‍ ആയതുകൊണ്ട് ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ തിന്നാന്‍ കൊള്‌ലാവുന്നതെന്തും ഇവര്‍ തിന്നിരിക്കും. അതിനിപ്പോ കത്തിയും കോടാലിയും ഒന്നും വേണമെന്നില്ല. കൈ തന്നെ അഖില ആയുധമൂഴിയില്‍ .

5. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് .. അതുകൊണ്ട് നിനക്കുള്ളതെല്ലാം എനിക്കുള്ളതാണ്.

സ്വന്തം ഡ്രസ്സിനെക്കാള്‍ മറ്റുള്ളവരുടെ ആവും കൂടുതല്‍ ഉപയോഗിക്കുക.. അവസാനം എന്റെ ഏതു നിന്റെ ഏതു എന്ന് പോലും അറിയില്ല .

6. റൂള്‍സ് ഒരിക്കലും ഞങ്ങള്‍ തെറ്റിക്കാറില്ല. പാലിക്കാറില്ല എന്നേയുള്ളൂ.

അത് പിന്നെ ചെയ്യരുത് ചെയ്യരുത് എന്ന് പറഞ്ഞാല്‍ ചെയ്യാന്‍ തോന്നില്ലേ. സ്വാഭാവികം എന്നല്ലാതെ എന്ത് പറയാന്‍ ?

7. ഊള ചായ ആസ്വദിച്ചു കുടിക്കാന്‍ ഇവരെ കഴിഞ്ഞേ ആളുള്ളൂ.

അതിനു ആര് അതിനെ ചായ എന്ന് വിളിക്കുന്നു. വൈകുന്നേരവും രാവിലെയും കിട്ടുന്ന കളര്‍ വെള്ളം, റെഡ് ലേബലിന്റെ പരസ്യം ഓര്‍ത്തങ്ങു കുടിക്കും.

8 . അവസാനിക്കാത്ത ചര്‍ച്ചകള്‍. അതും രാത്രി ചര്‍ച്ചകള്‍.

വിഷയം മാറിയും മറിഞ്ഞും വരും. ഹോസ്റ്റലില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടേയിരിക്കും. വാര്‍ഡന്‍ ഉറങ്ങിക്കാനുമോ എന്നത് മുതല്‍ ചന്ദ്രനില്‍ ഇനി ശരിക്കും ആരെലും ഉണ്ടോ എന്നത് വരെ.

9. സ്റ്റേജ് കണ്ടിട്ടില്ലത്തവനും ഒരിക്കലെങ്കിലും സ്റ്റേജും കാണും കൂവലും വാങ്ങും.

ഇതിനിപ്പോ കഴിവോന്‌ടെലും ഇല്ലേലും വല്യ കാര്യം ഒന്നും അല്ല. ഒന്നുകില്‍ സ്റ്റേജില്‍ കയറി കഴിവ് തെളിയും. ഇല്ലേല്‍ കൂവി തെളിയും. രണ്ടായാലും മുടിഞ്ഞ ധൈര്യം ഉണ്ടാവും.

10. യേ ദോസ്തി… മരണം വരെ ദോസ്തി.

പണ്ടാരാണ്ടും പലരും പറഞ്ഞ പോലെ.. ഒരേ പായില്‍ ഉണ്ടും ഉറങ്ങിം ഒക്കെ ഉണ്ടായ സൗഹൃദങ്ങള്‍ അല്ലെ. അങ്ങനെ അങ്ങ് വിട്ടു പോകില്ല.