ഒടുവില്‍ മലയാളത്തിലും ഹോട്ട് ലൈന്‍ ബ്ലിംഗ് !!

329

Drake എന്ന ഇംഗ്ലീഷ് ഗായകന്‍റെ ഏറ്റവും പുതിയ ഗാനം ആണ് ‘ഹോട്ട് ലൈന്‍ ബ്ലിംഗ്’.

മുന്‍ Drake ഗാനങ്ങളെ പോലെ ഈ ഗാനവും ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം നേടി. ഹോട്ട് ലൈന്‍ ബ്ലിംഗ് വീഡിയോയിലെ Drake ന്‍റെ നിരത്ത ചുവടുകളെ അനുകരിച്ചു ഒരുപാട് ഫണ്ണി വീഡിയോകളും പാരഡികളും നെറ്റില്‍ ഇറങ്ങി. പെട്ടെന്ന് ആകര്‍ഷിക്കുന്ന ട്യുണോ ബീറ്റോ ഒന്നും ഇല്ലാതിരുന്നിട്ടും, ഗാനം പല രാജ്യങ്ങളിലെയും ഐ-ട്യുന്‍സ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.

കേള്‍ക്കുന്തോറും ഇഷ്ടം കൂടുന്ന തരത്തിലാണ് ഈ പാട്ടിന്‍റെ രചന. അതായിരിക്കാം ഈ പാട്ടിന്‍റെ വിജയരഹസ്യം.

പാട്ടിന്‍റെ വന്‍ ജനപ്രീതി മൂലം പല ഗായകരും ഈ ഗാനത്തിന്‍റെ കവര്‍ വേര്‍ഷന്‍സ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ Drake ആരാധകര്‍ ഈ പാട്ടിന്‍റെ വിവിധ ഭാഷാ പതിപ്പുകള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ്. സ്പാനിഷ്‌, ലാറ്റിന്‍ ഉള്‍പ്പെടെ പല ഭാഷകളില്‍ ഗാനം പുറത്തിറങ്ങി. ഒടുവില്‍ ഹോട്ട് ലൈന്‍ ബ്ലിംഗ് മലയാളം പതിപ്പും എത്തിയിരിക്കുകയാണ്. നഷ്ട പ്രണയിനിയെ തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന കാമുകന്‍ തന്നെയാണ് മലയാളം പതിപ്പിന്‍റെയും പ്രമേയം

കേട്ട് നോക്കു…