01

ഇനി മണിക്കൂറുകളുടെ ദൈര്‍ഖ്യം മാത്രം ..മലയാളം ബ്ലോഗിങ്ങ് യുഗം പുതിയ ഒരു സംസ്‌ക്കാരത്തിലേക്ക് ചേക്കേറുകയാണ് .അതെ!!ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശന ചടങ്ങ് അനന്തപുരിയില്‍ നാളെ വൈകിട്ട് അഞ്ചു മണിക്ക് നടത്തപ്പെടുകയാണ് .

ഒരുക്കങ്ങള്‍ സമ്മേളന നഗരിയായ പ്രസ് ക്ലബ്ബില്‍ പുരോഗമിക്കുകയാണ്.ബൂലോകം ഓണ്‍ലൈന്‍ ഡയറക്ടര്‍സ് ആയ ഡോ.മോഹന്‍ ജോര്‍ജും ഡോ.ജെയിംസ് ബ്രൈ റ്റും തിരുവനതപുരത്തെത്തി ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു .

ഇത് ഒരു കൂട്ടായ്മയുടെ, ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം. ബ്ലോഗ്, സമൂഹത്തിലേയ്ക്കും സാധാരണക്കാരിലേയ്ക്കും എത്തിപ്പെടുന്ന ദിനം. 2010 ജൂലൈ 31 ന് ഇന്‍ഡ്യയിലെ ആദ്യബ്ലോഗ് പത്രം പിറവികൊള്ളുന്നു. ഒരര്‍ത്ഥത്തില്‍ ഇതൊരു ഇടംതേടലാണ്. അച്ചടിയിലെ കുത്തക പ്രവണതകളെ മറന്നും, മറികടന്നും ഏതൊരു എഴൂത്തുകാരനും അഭിമാനത്തോടെ, ചങ്കൂറ്റത്തോടെ നിലകൊള്ളാനുള്ള ഇടംതേടല്‍. അച്ചടിക്കപ്പെടുന്നവ ഒരു ചരിത്രം കൂടിയാണ്. തലമുറകള്‍ മറികടന്ന്, മായ്ക്കപ്പെടാതെ നിലനില്‍ക്കുന്ന ചരിത്രം. ആര്‍ക്കും ആരില്‍ നിന്നും മാറിനില്‍ക്കാനാവത്ത വിധം പരസ്പരം ബന്ധിപ്പിക്കപ്പെട്ട ചങ്ങലയാണ് നമ്മള്‍. അഭിമാനിക്കാം നമുക്ക്.., ഒരു പുതുമാധ്യമത്തിന്റെ ഈ വിശാലതയില്‍…..കൂടെ നിന്നവര്‍ക്കും, നില്‍ക്കുന്നവര്‍ക്കും നന്ദി..

തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ ജൂലൈ 31 ന് ബൂലോകം ഓണ്‍ലൈന്‍ എന്ന ഇന്‍ഡ്യയിലെ ആദ്യ ബ്ലോഗ് പത്രത്തിന് തിരി തെളിക്കുന്നു. ആരാധ്യനായ ശ്രീകുമാരന്‍ തമ്പി തിരക്കഥാകൃത്ത് രഘുനാഥ് പലേരിക്ക് ആദ്യകോപ്പി കൈമാറി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് ബ്ലോഗ് ചരിത്രത്തിന്റെ നാള്‍വഴികള്‍ എന്ന പവര്‍ പോയിന്റ് പ്രൊജക്ടര്‍ പ്രസന്റേഷന്‍!. ഡോ. ജയിംസ് ബ്രൈറ്റ് സ്വാഗതവും, അബ്ദുള്ളക്കുട്ടി എം. എല്‍. എ അധ്യക്ഷ പ്രസംഗവും, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സിനിമാസീരിയല്‍ സംവിധായകരായ പപ്പന്‍ പയറ്റുവിള, ഹാരിസണ്‍ , ഡിസൈനര്‍ ഗായത്രി അശോകന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗവും, ഡോ. മോഹന്‍ ജോര്‍ജ്ജ് കൃതജ്ഞതയും നിര്‍വ്വഹിക്കും. തുടര്‍ന്ന് ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുലിയൂര്‍, കുരീപ്പുഴ ശ്രീകുമാര്‍, സുധാകരന്‍ ചന്തവിള, പ്രജോദ് കടയ്ക്കല്‍, അനില്‍ ഭാസ്‌കര്‍, രാജേഷ് ശിവ തുടങ്ങിയ കവികളൊരുക്കുന്ന കാവ്യ സന്ധ്യ. ഐഡിയ സ്റ്റാര്‍ സിംഗര്‍ വയലിസ്റ്റ് ജോയി വര്‍ഗ്ഗീസിന്റെ വയലിന്‍ ഫ്യൂഷന്‍, പ്രമുഖ ബ്ലോഗര്‍മാരുടെ ഫേസ് ടു ഫേസ്, എഡിറ്റര്‍ ജയിംസ് ബ്രൈറ്റിന്റെ ഉപസംഹാരം ഇവയോടുകൂടി ഈ ചടങ്ങ് പൂര്‍ണ്ണമാകും. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. ഓരോ ബ്ലോഗറും ഈ ധന്യ നിമിഷത്തില്‍ പങ്കാളിയാവുക.

പ്രത്യേക അറിയിപ്പ്:നാളെ രാവിലെ മുതല്‍ സമ്മേളന നഗരിയില്‍ നിന്നും തല്‍സമയ അപ്‌ഡേറ്റ്‌സ്,ഫോടോ ഗാലറി എന്നിവ ഉണ്ടാകും .

So Stay Tuned!!!!!!
കാത്തിരിക്കാം ആ ധന്യ നിമിഷത്തിനായി ……..ഏവരുടെയും പ്രാര്‍ഥനയും സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു

 

You May Also Like

തപ്സി പന്നു നായികയാകുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ബയോപിക് ചിത്രം ‘Shabash Mithu’ ഒഫീഷ്യൽ ട്രൈലർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ബയോപിക് ചിത്രം ‘Shabash Mithu’ ശ്രീജിത്ത് മുഖർജിയാണ്…

ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ വിത്ത് ബൂലോകം ഓണ്‍ലൈന്‍

ഹോണറബിള്‍ ഹൈ കോര്‍ട്ട് ജസ്റ്റീസ് ശ്രീ. സി.എന്‍. രാമചന്ദ്രന്‍ നായര്‍ ബൂലോകം ഓണ്‍ലൈനിനോടൊപ്പം. കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി മിസ്റ്റര്‍. പി. മോഹന്‍ദാസ് സമീപത്ത്.

കറുവരയിൻ കനവുഗൾ, പിറക്കാതെ പോയവളുടെ ഡയറിക്കുറിപ്പ്

തയ്യാറാക്കിയത് രാജേഷ് ശിവ Sarath Sunthar സംവിധാനം ചെയ്ത കറുവരയിൻ കനവുഗൾ മികച്ചൊരു സാമൂഹികപ്രതിബദ്ധമായ ആശയം…

മഞ്ഞവസ്ത്രമണിഞ്ഞു ലാസ്യഭാവത്തിൽ മാളവിക മേനോന്റെ മാരക ഗ്ലാമർ ഫോട്ടോസ്

നടി മാളവിക മേനോന്റെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗമായ…