Business
വീടോ സ്വർണ്ണമോ മികച്ച വിവാഹ സമ്മാനം ?
75 മുതൽ 100 പവൻ സ്വർണ്ണാഭരണം വാങ്ങുന്ന പണം ഉണ്ടേൽ, ഇപ്പോൾ കേരളത്തിലെ നഗരത്തിൽ ഒര് ചെറിയ ഫ്ലാറ്റോ, അല്ലെങ്കിൽ ഗ്രാമത്തിൽ ഒര് ഇടത്തരം
268 total views

വീടോ, സ്വർണ്ണമോ മികച്ച വിവാഹ സമ്മാനം
75 മുതൽ 100 പവൻ സ്വർണ്ണാഭരണം വാങ്ങുന്ന പണം ഉണ്ടേൽ, ഇപ്പോൾ കേരളത്തിലെ നഗരത്തിൽ ഒര് ചെറിയ ഫ്ലാറ്റോ, അല്ലെങ്കിൽ ഗ്രാമത്തിൽ ഒര് ഇടത്തരം വീടോ ഒക്കെ വാങ്ങാൻ വലിയ പാടില്ല. എന്നാൽ പിന്നെ സ്വർണ്ണാഭരണത്തിന് പകരം ഒര് വീട് വാങ്ങി, മകൾക്ക് വിവാഹ സമ്മാനം നൽകാം എന്ന് കരുതുന്നവർ ഒര് കാര്യം ഓർക്കുക. സ്വർണ്ണം പോലെ ചെറിയ തുക ലോക്കർ റെന്റ് കൊടുത്തു വീട് സംരക്ഷിക്കാൻ കഴിയില്ല.
ഇനി വീട് വാടകയ്ക്ക് കൊടുത്തു വീടിന്റെ സംരക്ഷണത്തിന് ഉള്ള പണം കണ്ടെത്താൻ ശ്രമിച്ചാൽ അതിനും ധാരാളം തടസങ്ങൾ ഉണ്ട്. നമ്മുടെ ഗ്രാമങ്ങളിലും, ഇടത്തരം നഗരങ്ങളിലും വീട് വാടകയ്ക്ക് കൊടുത്താൽ വാടക മുടക്കം വരാതെ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. എന്ന് മാത്രമല്ല വാടക തരാത്ത വാടകക്കാരനെ നിയമപരമായി ഒഴിപ്പിക്കുക എന്നത് ഇത്തിരി ശ്രമകരമാണ്. ഇനി നിയമം നമ്മൾക്ക് അനുകൂലമായി കനിഞ്ഞാലും, വാടകക്കാരൻ ഇത്തിരി മണ്ണെണ്ണ ഒക്കെ വാങ്ങി ഒര് ബ്രേക്ക് ഡാൻസ് നടത്തിയാൽ സമൂഹത്തിന്റെ പിന്തുണ വാടകക്കാരന് കിട്ടും.
അങ്ങനെ നോക്കിയാൽ സ്വർണ്ണമാണ് കൂടുതൽ മെച്ചം. എന്ന് മാത്രമല്ല ഒര് അത്യാവിശ്യത്തിന് സ്വർണ്ണം പോലെ വേഗത്തിൽ വീട് പണയപെടുത്താൻ പറ്റില്ല. എന്ന് മാത്രമല്ല 10 ലക്ഷം രൂപയുടെ ആവശ്യത്തിനായി 30 ലക്ഷം രൂപയുടെ വീട് ഭാഗികമായി പണയപെടുത്താൻ പറ്റില്ല. എന്നാൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ ആ പ്രശനം ഇല്ല.പിന്നെ വിവാഹ സമ്മാനം വീട് ആണേലും, സ്വർണ്ണം ആണേലും ഭർത്താവ് അമിതമായ അപകർഷതാ ബോധം ഉള്ള ലോ ഏൻഡ് ഭർത്താവ് ആണേൽ പുള്ളിക്കാരൻ വിവാഹ സമ്മാനം മാത്രമല്ല പെൺകുട്ടിയുടെ ജീവിതം മൊത്തത്തിൽ ഒര് 3 മുതൽ 5 വർഷം കൊണ്ട് ഒര് വഴിക്ക് ആക്കും. ഇക്കാര്യം അറിയാവുന്നത് കൊണ്ടാണ്, ചില വിളഞ്ഞ കാരണവന്മാർ കണക്ക് പറഞ്ഞു സ്ത്രീധനം ചോദിക്കുന്നവർക്കും, ഭാര്യയുടെ ഭൂമി തന്റെ കൂടെ പേരിൽ എഴുതണം എന്ന വ്യവസ്ഥ വയ്ക്കുന്നവരും ആയും മകളുടെ വിവാഹം കഴിവതും നടത്താത്തത്.
പകരം അത്യാവശ്യം ആത്മവിശ്വാസവും, തന്റേതായ നിലപാടുകളും ഉള്ള ഭാര്യയെ ഒര് വ്യക്തിയായി കാണാൻ കഴിവുള്ള ഹൈ ഏൻഡ് ഭർത്താവിനെ അവർ തങ്ങളുടെ മകൾക്കായി കണ്ടെത്തും. ഇനി മകൾ സ്വന്തം നിലയിൽ ആരേലും കണ്ടെത്തി കൊണ്ടുവന്നാലും ആൾ ഹൈ ഏൻഡ് ആണേൽ ഇത്തരം കാരണവർ സന്തോഷത്തോടെ കല്യാണം നടത്തും. ഇനി അതല്ല മകൾ കണ്ടെത്തിയ ആൾ ലോ ഏൻഡ് ആണേൽ അക്കാര്യം അവർ മകളെ ബോധ്യപ്പെടുത്തും.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം മാതാപിതാക്കളെ പോലെ. മകളുടെ വിവാഹം 18 നും 21 നും ഇടയ്ക്ക് നടത്തണം എന്ന നിർബന്ധം ഒന്നും അത്തരം കരണവന്മാർക്ക് ഇല്ല.മിക്കവാറും ഒര് 25 മുതൽ 30 വയസ് ഒക്കെ ആകും ഇത്തരം കാരണവന്മാരുടെ മക്കളുടെ കല്യാണം നടക്കാൻ. മകളുടെ വിവാഹം ഒര് മാമാങ്കം ആക്കണം എന്ന നിർബന്ധവും അത്തരക്കാർക്ക് ഇല്ല. മകൾക്ക് മകനെപ്പോലെ സ്വത്തുക്കൾ ഒക്കെ ഇത്തരക്കാർ കൊടുക്കും. പക്ഷേ മകൾക്കായി നീക്കിവെച്ചതിന്റെ പകുതി മാത്രമേ വിവാഹ സമയത്തു നൽകുക ഉള്ളൂ.
ബാക്കി പകുതി തങ്ങളുടെ മരണശേഷം വെച്ച് മാത്രമേ നൽകൂ. അതുകൊണ്ട് തന്നെ മകളുടെ വിവാഹം പരാജയപ്പെട്ടാൽ അത്തരക്കാർ കമ്പനി കാർ ഒക്കെ തിരിച്ചു വിളിക്കുന്ന ലാഘവത്തോടെ, മകളെ തിരിച്ചു വിളിച്ചുകൊണ്ടുവന്ന് മകൾക്ക് ആയി നീക്കിവെച്ച ഓഹരിയിൽ ഒര് ചെറിയ വീടും വെച്ച് കൊടുക്കും. എന്നിട്ട് മകളുടെ കഴിവിനും അറിവിനും പറ്റുന്ന എന്തേലും വരുമാന മാർഗ്ഗം ഉണ്ടാക്കി കൊടുക്കും. മരുമകൻ ഒത്തുതീർപ്പിന് വന്നാൽ ഇനി നിന്റെ വീട്ടിലോട്ട് വിടുന്നില്ല, ഇവടെ വന്ന് നിൽക്കാം എങ്കിൽ നിൽക്കുക അല്ലേൽ വന്ന് വഴിക്ക് തിരിച്ചു പോകാൻ പറയും.
എനിക്ക് വ്യക്തിപരമായി ഇത്തരം കാരണവന്മാരുടെ ശൈലിയാണ് ഇഷ്ടം. കാരണം നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പുരുഷന്മാരും സാഹചര്യത്തിന് അനുസരിച്ചു ലോ എൻഡും, ഹൈ എൻഡും അകാൻ കഴിവുള്ള മിഡ് ഏൻഡ് ആണ്. താൻ ഉപേക്ഷിച്ചാൽ ഭാര്യക്ക് പോകാൻ ഒരിടവും, ജീവിക്കാൻ ഒര് മാർഗ്ഗവും ഉണ്ടെന്ന് തോന്നിയാൽ അവരിൽ ഭൂരിപക്ഷവും തനിയെ ഹൈ ഏൻഡ് ആയിക്കോളും.
ഇപ്പോൾ തന്നെ ഭവന രഹിതരേക്കാൾ കൂടുതൽ അടച്ചിട്ട വീടുകൾ ഉള്ള കേരളത്തിൽ ഇനി മകൾക്ക് വിവാഹ സമ്മാനം എന്ന പേരിൽ കുറെ വീടുകൾ കൂടി പണിത് അടച്ചിടേണ്ട. പകരം വിവാഹ സമയത്ത് തന്നെ മകൾക്ക് ഉള്ളത് സർവ്വതും കൊടുത്തു വിടാതെ, പകുതിയെങ്കിലും പിന്നത്തേക്ക് മാറ്റിവയ്ക്കുക്ക. അങ്ങനെ ചെയ്താൽ അത് നിങ്ങൾക്ക് മനസ്സമാധാനവും, മകൾക്ക് ആത്മവിശ്വാസവും അതോടൊപ്പം മരുമകന് ഒര് ചെറിയ ഭയവും ഉണ്ടാകാൻ ഒരുപോലെ ഉപകരിക്കും.
269 total views, 1 views today