നമ്മള്‍ ആര്‍ത്തിയോടെ തിന്നുന്ന “നൂഡില്‍സ്” ചൈനക്കാരന്‍ ചവിട്ടി മെതിച്ചു ഉണ്ടാക്കുന്നത്..!!!

336

article-2655066-1EA9AFA800000578-459_634x474

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ ഫോട്ടോകള്‍ കണ്ടാല്‍ പിന്നെ ഈ ജന്മത്തില്‍ നമ്മള്‍ നൂഡില്‍സ് കൈ കൊണ്ട് തൊടില്ല. ചൈനയിലെ ടോങ്ങ്‌ചെന്ഗ് നൂഡില്‍സ് ഫാക്ടറിയില്‍ നൂഡില്‍സ് ഉണ്ടാക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ചര്‍ച്ച ആയി കഴിഞ്ഞു.

നൂഡില്‍സ് ഇങ്ങനെ ഉണ്ടാക്കി തള്ളിയ ശേഷം അതിന്റെ പുറത്തു കയറി കിടന്നു ഉറങ്ങുന്ന തൊഴിലാളി, അവന്റെ വിയര്‍പ്പ് നൂഡില്‍സ് ഒപ്പിയെടുക്കുന്നു. പിന്നെ ചില തൊഴിലാളികള്‍ നടക്കുന്നതും ചവിട്ടുന്നതും ഓടുന്നതും എല്ലാം ഉണ്ടാക്കി ഇട്ട നൂഡില്‍സില്‍ ചവിട്ടി..!!! ഇത്രെയും ഒക്കെ കണ്ടാല്‍ മതി, ജനിച്ച അന്നു മുതല്‍ കഴിച്ച നൂഡില്‍സ് നാം ഇപ്പോള്‍ പുറത്തേക്ക് തുപ്പും..!!!

article 2655066 1 EA9 AEB200000578 178 306x476
ലോകം മൊത്തം ഈ ഫോട്ടോകള്‍ കണ്ട ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇതേ കമ്പനിക്ക് എതിരെ വൃത്തിയില്ല എന്നു പറഞ്ഞു നടപടി ഉണ്ടായതാണ്.അന്നു കമ്പനി കൊടുത്ത പല വാക്കുകളും ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല എന്നു പേരുവെളിപ്പെടുത്താത്ത ജീവനക്കാര്‍ പറയുന്നു. തിന്നാന്‍ ഉള്ള സാധനം ഉണ്ടാക്കി കവറില്‍ അക്കുന്നതിനിടയില്‍ഉള്ള ഇടവേളയില്‍ ആണ് ഈ നൂഡില്‍സില്‍ കമ്പനി ജീവനക്കാര്‍ കിടക്കുന്നതും കളിക്കുന്നതും ഒക്കെ..!!! ഇവര്‍ കാലും കൈയ്യും കൊണ്ട് ഒരു പരിവമാക്കിയ നൂഡില്‍സ് ആണ് നമ്മെ പ്പോലുള്ള സാധാരണക്കാര്‍ രുചിച്ചു കഴിക്കുന്നത്.!!!

ഈ പടങ്ങള്‍ നെറ്റില്‍ വന്നതോടെ, പ്രതിഷേധം ഇരമ്പി, അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കുകയും കമ്പനി അടച്ചുപൂട്ടാന്‍ ഉള്ള തീരുമാനം എടുക്കുകയും ചെയ്തു.പക്ഷെ കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ഒരു തീരുമാനം ഉണ്ടായതാണെന്നും പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം നൂഡില്‍സ് കമ്പനി തുറന്നു പ്രവര്‍ത്തിക്കുക മാത്രം ആണ് ചെയ്തതെന്നും നാട്ടുക്കാര്‍ പറയുന്നു.