സുൽത്താൻ ബത്തേരി

കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക് എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.

ആദിവാസികൾ

കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ കുറുമർ സ്വന്തമായി ഭൂമിയുള്ളവരും വിദ്യാഭ്യാസപരമായി ഉയർന്നവരുമാണ്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് സുൽത്താൻ ബത്തേരി’ നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തിന്റെ ഫലമായി ഏറ്റവുമധികം ദുരിതമനുഭവിച്ചത് ആദിവാസികളാണ്

കാലാവസ്ഥ

മുത്തങ്ങ- കോടമഞ്ഞ് നിറഞ്ഞ ഒരു വയനാടൻ കാഴ്ച

മിത-ശീതോഷ്ണ കാലാവസ്ഥയാണുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷ താപം 290Cനും 180Cനും ഇടക്ക് ആണു. ഹുമിഡിറ്റി മൺസൂൺ കാലത്ത് 95% വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1.തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി)2.ചൂടു കാലം (മാർച്ച്-മെയ്) 3 തെക്കു പടിഞ്ഞാറൻ മൺസൂൺ(ജൂൺ-സെപ്റ്റംബർ)4 വടക്കു കിഴക്കൻ മൺസൂൺ ഒൿടോബർ-നവംബർ)
ചരിത്രം

Tipu Sultan
Tipu Sultan

സുൽത്താൻ ബത്തേരിയിലെ ജൈന ക്ഷേത്രം

1400 എ ഡി മുതൽ ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 574 കിലോമീറ്റർ അകലെയാണ് സുൽത്താൻ ബത്തേരി. കോഴിക്കോട് പട്ടണത്തിൽ നിന്നും 98 കിലോമീറ്ററും മൈസൂരിൽ നിന്ന് 115 കിലോമീറ്ററും ആണ് സുൽത്താൻ ബത്തേരിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ സുൽത്താൻ ബത്തേരി വഴിയാണ് കടന്നു പോകുന്നത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക താലൂക്കാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരിയിലേക്കു ബാംഗളൂർ, മൈസൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും എപ്പോഴും ബസ്സുകൾ ലഭ്യമാണ്

വയനാട് വന്യജീവി സങ്കേത്തിൽ ഉൾപെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി.നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടുത്തെ കാട് കടുവ,പുലി ,ആന,കാട്ടുപോത്ത്, കരടി,മലയണ്ണാൻ,കാട്ടാട്,വിവിധതരംമാനുകൾ , കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ ,അപൂർവ്വ ഔഷധസസ്യങ്ങൾ,വിവിധ തരം മരങ്ങൾ ,മുള ഉൾപ്പെടെയുള്ള പുല്ല് വർഗ്ഗങ്ങൾ എന്നിവയുടെ അപൂർവ്വ കലവറയാണ് .

* ജൈനക്ഷേത്രം : ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
* അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം 1 കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.

ഗണപതിവട്ടം സുൽത്താൻ ബത്തേരി ആയതെങ്ങനെ ?

വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയില്‍നിന്ന് ലഭിച്ച വയനാടന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന ഈസ്റിന്ത്യാ കമ്പനി ഭരണകാലം. 1858-ല്‍ ഈസ്റിന്ത്യാ കമ്പനിയുടെ കൈയില്‍ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്‍ന്നു. പിന്ന 1947 വരെ മലബാര്‍ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്‍. വയനാട്ടിലെ ബ്രിട്ടീഷ് ആധിപത്യത്തിന് മുമ്പു തന്ന സമ്പന്നമായ ഒരു ജനപദസംസ്കാരം വയനാടിനുള്ളതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

നവീനശിലായുഗ സംസ്കാരം വയനാട്ടില്‍ നിലനിന്നിരുന്നതിന്റെ തെളിവായി എടക്കല്‍ ഗുഹാചിത്രങ്ങളും നിലകൊള്ളുന്നു. വയനാട്ടില്‍ ആദ്യമായി ഒരു റവന്യു സെറ്റില്‍മെന്റിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ്കലക്ടറായിരുന്ന റ്റി.എച്ച്.ബാലന്‍ ആണെന്ന് എച്ച്.എസ് ഗ്രാമെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗ്രാമെയുടെ കാലത്ത് മുന്നനാട്, മുത്തൂര്‍നാട്, ഇളങ്കൂര്‍നാട്, നല്ലൂര്‍നാട്, ഇടനാശങ്കൂര്‍, പോരന്നൂര്‍, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.

Sree Maha Ganapathy Temple, Sulthan Bathery
Sree Maha Ganapathy Temple, Sulthan Bathery

ഭരണസൌകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയും ഉണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ‘ഗണപതിപാളയം’ എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെകുറിച്ചും ബ്രിട്ടീഷ് രേഖകളില്‍ പരാമര്‍ശിപ്പെടുണ്ട്.ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്‍ക്കാലത്ത് സുല്‍ത്താന്‍ ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു. ചെറിയ ജനപദമെന്ന രീതിയില്‍ ദശാബ്ദങ്ങള്‍ അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്‍ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്‍ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥത്തില്‍ സുല്‍ത്താന്‍സ് ബാറ്ററി എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂറിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം.

മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങള്‍ വളര്‍ന്നുവന്ന രീതിയില്‍ നാലും കൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും, ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു. 1934-ല്‍ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ ഭരണത്തില്‍ നിന്ന,് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിന്റെ ഭരണത്തിലേക്ക് മാറി. കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല്‍ നൂല്‍പ്പുഴ പഞ്ചായത്തും 1974 ല്‍ നെന്‍മേനി പഞ്ചായത്തും 1968 ല്‍ സുല്‍ത്താന്‍ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. ഹിന്ദു, മുസ്ളീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ പുതിയ ആരാധനാ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു വന്നു.

സുല്‍ത്താന്‍ബത്തേരി സംസ്കാരങ്ങളുടെ സംഗമമായിരുന്നന്നതിന് പഴയ ചരിത്രത്തിന്റെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാ ക്ഷേത്രവും, മലങ്കര പള്ളിയും ഉദാഹരണങ്ങളാണ്. തമിഴ്, കര്‍ണ്ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മദ്ധ്യകാലം മുതലേ സുല്‍ത്താന്‍ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്‍, കാടിനുള്ളില്‍ ചിതറികിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്‍, എല്ലാം സുല്‍ത്താന്‍ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.നവീന ശിലായുഗം മുതല്‍ ബത്തേരിയില്‍ സമ്പന്നമായ ഒരു സംസ്ക്കാരം ഊട്ടി വളര്‍ത്തിയത് ആദിവാസികളാണ്, ബ്രിട്ടീഷ് ഭരണവര്‍ഗ്ഗവും, കുടിയേറ്റ ജനങ്ങളും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേക്കെത്തിയ കോളനിക്കാരും, ഉദ്യോഗസ്ഥ വര്‍ഗ്ഗവും എല്ലാം ചേര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തെ പൂര്‍ണ്ണമാക്കുന്നത്.

20ാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 1920 കളിലെ ശ്രമഫലമായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു എല്‍.പി.സ്കൂള്‍ ഉയര്‍ന്നുവന്നു.സുല്‍ത്താന്‍ ബത്തേരിയിലേക്ക് പ്രധാന നഗരമായ കോഴിക്കോട്ടുനിന്നുള്ള യാത്ര 1940 വരെ കാളവണ്ടിയില്‍ ആയിരുന്നങ്കിലും അതിനുശേഷമുള്ള കാലത്താണ് ആധുനിക ബസ് സര്‍വ്വീസ് നിലവില്‍ വന്നത്. അന്നുമുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ നാടിന്റെ പുരോഗതി അസൂയാവഹമായിരുന്നു. പണ്ടുമുതല്‍ തന്ന ഈ പ്രദേശം തികച്ചും ഇവിടുത്തെ ആദിവാസികളായ ചെട്ടിമാര്‍, പണിയര്‍, കുറുമര്‍, ഊരാളി നായ്ക്കര്‍ എന്നീ വിഭാഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു.

Ganapathy Temple Sulthan Bathery
Ganapathy Temple Sulthan Bathery

ആദിവാസികളില്‍ പല വിഭാഗീയ ജാതികളുണ്ടെങ്കിലും അവരുടെ പ്രധാന തൊഴില്‍ കൃഷി ആണ്. പഞ്ചായത്തില്‍ 26 ക്ഷേത്രങ്ങളും 15 ക്രിസ്ത്യന്‍ പള്ളികളും 15 മുസ്ളിം പള്ളികളുമുണ്ട്. ഏകദേശം 2000 വര്‍ഷത്തിലേറെ പഴക്കം ചെന്ന ജൈനക്ഷേത്രം സുല്‍ത്താന്‍ബത്തേരിയില്‍ ഉണ്ട്. പുരാവസ്തു വകുപ്പിന്റെ കൈവശം ഉള്ള ഈ കേന്ദ്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ അല്ലാതെ ഉത്സവാഘോഷങ്ങള്‍ നടക്കാറില്ല. ഉത്സവാഘോഷങ്ങളില്‍ എടുത്ത് പറയാവുന്നത് സുല്‍ത്താന്‍ ബത്തേരി മാരിയമ്മന്‍ കോവിലിലെ ഉത്സവമാണ്. ഇത് ബത്തേരിയുടെ ദേശീയോത്സവമായി കണക്കാക്കപ്പെടുന്നു. ഇതുപോലെ ബത്തേരി മഹാഗണപതിക്ഷേത്രം, കുപ്പാടി ദേവീക്ഷേത്രം, കരിവള്ളിക്കുന്ന് ക്ഷേത്രം എന്നിവിടങ്ങളില്‍ വളരെ ആഘോഷപൂര്‍വ്വം ഉത്സവങ്ങള്‍ നടന്നുവരാറുണ്ട.് പഴപ്പത്തൂര്‍ ക്ഷേത്രത്തില്‍ തെയ്യവും ഉണ്ടാകാറുണ്ട്.

 

You May Also Like

ഒരു സ്ത്രീയുടെ ഗുഹ്യഭാഗം പോലെ ഒറ്റനോട്ടത്തിൽ തോന്നിക്കാം, സംഭവം എന്താണിത് ?

കോകൊ ഡി മെർ (coco de mer): ലോകത്തിലെ ഏറ്റവും വലിയ കുരു(nut) അറിവ് തേടുന്ന…

നൂറു കണക്കിന് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജ്, ആദ്യത്തെ ഒരേയൊരു പെണ്‍കുട്ടി…പതിനെട്ടുകാരിയായ വിധവ, ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം

ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം. അറിവ് തേടുന്ന പാവം പ്രവാസി നൂറു കണക്കിന് ആണ്‍കുട്ടികള്‍…

നാം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളതും തികച്ചും കൗതുകം ഉണർത്തുന്നതുമായ ഒരു പദമാണ് ഉട്ടോപ്യ എന്നാൽ ഡിസ്റ്റോപ്യ എന്താണ് ?

ഉട്ടോപ്യയുടെയും ഡിസ്റ്റോപ്യയുടെയും കഥ Guptan Klm നാം ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുള്ളതും തികച്ചും കൗതുകം ഉണർത്തുന്നതുമായ ഒരു…

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്കും ഹോണുണ്ട് , എന്തിനായിരിക്കും അത് ?

മറ്റ് വാഹനങ്ങളെപ്പോലെ വിമാനങ്ങൾക്ക് ഹോണും, താക്കോലും ഉണ്ടോ ? ⭐ അറിവ് തേടുന്ന പാവം പ്രവാസി…