സ്വാതന്ത്ര്യശേഷം പലവട്ടം നിരോധിക്കപ്പെട്ട സംഘടനയുടെ പേര് അറിയാമോ? അത് ഏതെങ്കിലും ചോദ്യപേപ്പറിൽ വന്നിട്ടുണ്ടോ?

273

Sreejith Divakaran writes

മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ആത്മഹത്യ ചെയ്തതെന്തിന് / എങ്ങനെ എന്ന് ചോദിക്കുന്ന ഗുജറാത്ത് ചോദ്യപേപ്പർ പുതിയ ചരിത്ര പഠനമൊന്നുമല്ല, അതൊരു തുടർച്ചയാണ്. ചരിത്രം പോലെ സംഘപരിവാർ മാനിപുലേറ്റ് ചെയ്ത ഒന്നില്ല – അഥവാ, വളച്ചൊടിച്ച, തിരുത്തിയ, പച്ച നുണകൾ തിരുകി കയറ്റിയ ഒന്നില്ല. കാരണം, അവർക്കൊരു ചരിത്രമില്ല; കുത്തിത്തിരിപ്പിന്റേയും വിദ്വേഷത്തിന്റേയുമല്ലാതെ.

വെറുപ്പിന്റെ വിന്യാസം നടത്തിയ, വിഷലിപ്ത സന്ദേശങ്ങൾ മാത്രം നൽകിയ, ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം എന്ന ആശയത്തെ സവിശേഷമായും – ഭരണ ഘടനയെ പൊതുവായും എതിർത്ത, മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത, അതിന് തടസം നിൽക്കുന്നവരെ ഇല്ലാതാക്കുമെന്ന് ആണയിട്ട, ഇന്ത്യയിലിന്നേ വരെയുള്ള അറിയപ്പെട്ട ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്ന് കണ്ടെത്തിയ, ബ്രിട്ടീഷ് ഭരണകാലത്ത് ഒരിക്കലും നിരോധിക്കപ്പെടാതിരിക്കുകയും സ്വാതന്ത്ര്യ ശേഷം പലവട്ടം നിരോധിക്കപ്പെടുകയും ചെയ്ത സംഘടനയുടെ പേര് അറിയാമോ? അത് ഏതെങ്കിലും ചോദ്യപേപ്പറിൽ വന്നിട്ടുണ്ടോ?

Advertisements