കറൻസി നോട്ടുകളിലെ മഹാത്മാ ഗാന്ധി ചിത്രം വന്ന വഴി

118
കറൻസി നോട്ടുകളിലെ മഹാത്മാ ഗാന്ധി ചിത്രം വന്ന വഴി
ഇന്ത്യ സ്വാതന്ത്രയായതിനുശേഷവും കറൻസി നോട്ടുകളിൽ അതുവരെയുണ്ടായിരുന്ന ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് ആറാമന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യാൻ ചർച്ചകൾ നടന്നെങ്കിലും ഉടനടി ഒരു ധാരണയിലെത്തുന്നതിനു സാധിച്ചില്ല.
Image result for indian currency"അതുകൊണ്ട് ഒരു തീരുമാനം ആകുന്നതു വരെ തൽക്കാലത്തേക്ക്‌ സാരാനാഥിലെ അശോകസ്തംഭം കറൻസി നോട്ടുകളിൽ ആലേഖനം ചെയ്യാനാരംഭിച്ചു.1969 ൽ ആണ് ഗാന്ധിജിയുടെ ജന്മശതാബ്ദി വേളയിൽ റിസേർവ് ബാങ്ക് സേവാഗ്രാം ആശ്രമത്തിന്റെ പശ്ചാത്തലത്തിലുള്ള ഗാന്ധിജിയുടെ ചിത്രമുള്ള 100 രൂപ നോട്ട് ആദ്യമായി അടിച്ചിറക്കിയത്.പക്ഷെ മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥിരമായി കറൻസി നോട്ടുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1987 ലെ 500 രൂപ നോട്ടിന്റെ ആവിർഭാവത്തെയോടെയാണ്.1996 മുതൽ വിവിധ സീരീസുകളിലായി എല്ലാ കറൻസി നോട്ടുകളിലും ഗാന്ധി ചിത്രങ്ങൾ അച്ചടിക്കാൻ ആരംഭിച്ചു.പക്ഷെ എന്തുകൊണ്ടാണ് ഗാന്ധി ചിത്രങ്ങൾ മാത്രം നോട്ടുകളിൽ ആലേഖനം ചെയ്യുന്നത് എന്നതിന് ഔദ്യോഗിക വിശദീകരണം ഒന്നും ഇതുവരെ നൽകപ്പെട്ടിട്ടില്ല. എന്നാൽ 2014 ൽ R B I ഗവർണർ രഘുറാം രാജൻ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ” നമുക്ക് അനേകം മഹത് വ്യക്തികൾ ഇന്ത്യയിൽ ഉണ്ടെങ്കിലും മഹാത്മാ മാഗാന്ധി എല്ലാവർക്കും മീതെ നിൽക്കുന്നു ” എന്നാണ്‌ പറഞ്ഞത്.
എന്നാൽ കറൻസികളിലെ ഗാന്ധിജിയുടെ ചിത്രം എവിടെ നിന്നുള്ളതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ചിത്രങ്ങൾ വരച്ച കാരിക്കേച്ചറാണെന്ന് പലരും കരുതിയിരുന്നെങ്കിലും, വാസ്തവത്തിൽ, ചിത്രം ഇന്ത്യയിലെയും ബർമയിലെയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ലോർഡ് ഫ്രെഡറിക് വില്യം പെത്തിക് ലോറൻസിന്റെ അരികിൽ നിൽക്കുന്ന മഹാത്മാഗാന്ധിയുടെ യഥാർത്ഥ ഫോട്ടോയിൽ നിന്നും എടുത്തതാണ്. ഫോട്ടോഗ്രാഫർ ഏതെന്നു അറിയാത്ത ഈ ഫോട്ടോ എടുത്തത് 1946 ൽ ആണ്. ഇപ്പോൾ രാഷ്ട്രപതി ഭവൻ എന്നറിയപ്പെടുന്ന മുൻ വൈസ്രോയി ഹൗസിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ഗാന്ധിയുടെ ഛായാചിത്രത്തിന് മുൻപും ഇപ്പോഴും കറൻസി നോട്ടുകളിൽ നിരവധി ഡിസൈനുകളും ചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. കറൻസികളിൽ ഉപയോഗിക്കുന്ന ഗാന്ധിജിയെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്ന് എടുത്തതാണ്.