പാമ്പുകൾക്ക് കാലുകൾ നഷ്ടമായതെങ്ങനെ ?

0
191

Anup Issac

കാലുമാറ്റം- ഒരു ജനിതക പരീക്ഷണം

ജനിതക വഴികളില്‍ തെളിവുകള്‍ അവശേഷിപ്പിക്കുന്നത് പരിണാമത്തിന്‍റെ സ്വഭാവമാണ്. ഡാര്‍വിനു ശേഷം വളര്‍ന്നു പന്തലിച്ചതാണെങ്കിലും, ജനിതക ശാസ്ത്രമാണ് പരിണാമത്തിന്‍റെ പ്രാഥമിക തെളിവുകളുടെ നേരവകാശി. പാമ്പുകളുടെ കാലു നഷ്ടമായതുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങള്‍ പഠിക്കാന്‍ നടത്തിയ പരീക്ഷണമാണ് കാലുമാറ്റം എന്ന തലക്കെട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Axel Viesel എന്ന ജനിതക ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തിൽ 2016 ല്‍ നടത്തിയ ഈ പഠനത്തിൽ CRSPR എന്ന ജീന്‍ എഡിറ്റിംഗ് വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. Viesel ന്‍റെ സംഘം, പാമ്പുകളുടെ ജിനോം ക്രമം പഠിച്ചപ്പോള്‍, ZRS എന്ന enhancer ന് (ജീനുകളെ നിയന്ത്രിക്കുന്ന DNA യുടെ ഭാഗം) വന്ന അവസ്ഥാ ക്ഷയം ശ്രദ്ധയിൽ പെട്ടു. തുടര്‍ന്ന് CRISPR വിദ്യ ഉപയോഗിച്ച്, എലിയുടെ ഭ്രുണത്തില്‍ പാമ്പിന്റെ ZRS എഡിറ്റ് ചെയ്തു. (എലിയുടേതിനു പകരം പാമ്പിന്റെ ZRS വച്ചു). ഇതുപോലെ തന്നെ എലിയുടെ ഭൂണത്തില്‍ മറ്റു ജീവികളുടെയും (കാലുള്ള ജീവികള്‍) ZRS എഡിറ്റ് ചെയ്തു.

പാമ്പ് ഒഴിച്ചുള്ള ജീവികളുടെ ജനിതക പദാര്‍ത്ഥം എഡിറ്റ് ചെയ്യപ്പെട്ട എലിക്കുഞ്ഞുങ്ങളില്‍ കാലുകളുടെ വളര്‍ച്ചയ്ക്കു കുഴപ്പം ഒന്നും ഉണ്ടായില്ല. എന്നാല്‍ പാമ്പുകളുടെ ജനിതക പദാര്‍ത്ഥം എഡിറ്റ് ചെയ്യപ്പെട്ട എലിക്കുഞ്ഞുങ്ങള്‍ക്ക്, അതാതു പാമ്പുകളുടേതു പോലെ കാലുകള്‍ നഷ്ടപ്പെട്ടു. മൂര്‍ഖന്‍ പാമ്പിന്‍റെ ജനിതക പദാര്‍ത്ഥം സ്വീകരിച്ചവയ്ക്ക് പൂര്‍ണ്ണമായും കാലുകള്‍ നഷ്ടപ്പെട്ടു. പെരുമ്പാമ്പിന്‍റെയും മലമ്പാമ്പിന്‍റെയും ജനിതക പദാര്‍ത്ഥം ലഭിച്ചവയ്ക്ക്, അവയുടേതു പോലെ ലോപിച്ച കാലുകള്‍ കാണപ്പെട്ടു. (പേശികള്‍ക്കുള്ളിലുള്ള പെരുമ്പാമ്പിന്‍റെയും മലമ്പാമ്പിന്‍റെയും ലോപിച്ച കാലുകള്‍ ലുബ്ധാവയവങ്ങളുടെ ലിസ്റ്റിലാണ്). പല്ലി വര്‍ഗ്ഗത്തില്‍നിന്നു പരിണമിച്ച പാമ്പുകള്‍ക്ക്, പരിണാമ വഴിയില്‍ കാലുകളുടെ ഉപയോഗം ഇല്ലാതായ ശേഷം വന്ന അനുകൂലമായ ജനിതകമാറ്റമായി, ZRS എന്ന എന്‍ഹാന്‍സറിന്‍റെ അവസ്ഥാക്ഷയം കണക്കാക്കപ്പെടുന്നു.

Ref 1/-https://www.scientificamerican.com/…/crispr-edited-mouse-g…/
2/-https://www.theatlantic.com/…/what-a-legless-mouse-…/504779/