വെള്ളത്തിലെ കൊതുകിന്റെ മുട്ടകളെയെല്ലാം അകത്താക്കുന്ന റെയിൻബോ ഫിഷെന്ന് അറിയപ്പെടുന്ന ഗപ്പി എന്ന അലങ്കാര മത്സ്യത്തിന് ആ പേര് എങ്ങനെ കിട്ടി?

അറിവ് തേടുന്ന പാവം പ്രവാസി

പല നിറത്തിൽ ചെറുവാലാട്ടി വെള്ളത്തിൽ നീന്തിക്കളിക്കുന്ന ഗപ്പി ആണ് അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തിൽ ഏവർക്കും ഏറ്റവും പരിചയമുള്ളത് . ഏത് കാലാവസ്ഥയോടും വേഗത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന കൂട്ടരാണ് ഗപ്പികൾ. തെക്കേ അമേരിക്കയിലാണ് ഇവ ഉൽഭവിച്ചതെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഇവയെക്കാണാം. അതിന് കാരണവും ഇവരുടെ ഈ സ്വഭാവമാണ്. പല നിറത്തിലുള്ള ഗപ്പികളുണ്ട്. ഈ പ്രത്യേകത കൊണ്ട് തന്നെ ഇവ റെയിൻബോ ഫിഷെന്ന് അറിയപ്പെടാറുണ്ട്. ആൺ ഗപ്പികളാണ് ശരിക്കും കാഴ്ചയിൽ കളർഫുൾ.

കാഴ്ചയിൽ വളരെ ചെറിയ മീനുകളായ ഇവയ്ക്ക് രണ്ടിഞ്ചോളമേ വലിപ്പമുണ്ടാകൂ. പെൺ ഗപ്പികൾക്കാണ് ആൺ ഗപ്പികളേക്കാൾ വലിപ്പക്കൂടുതൽ. ഭക്ഷണമൊന്നും കഴിക്കാതെ ഒരാഴ്ചവരെ ജീവിക്കാൻ ഗപ്പികൾക്ക് കഴിയും. ഉഷ്ണ മിതോഷ്ണ മേഖലകളിലെ ജലാശയങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പൊതുവേ ശാന്തശീലരായാണ് ഇവ അറിയപ്പെടുന്നത്.

മിശ്രഭുക്കുകളായ ഇവ വെള്ളത്തിലുള്ള എന്തിനേയും ഭക്ഷണമാക്കും.ചെറു ചെടികളിൽ തുടങ്ങി ചെറു വിരകൾ, ഷഡ്പദങ്ങൾ, ആൽഗകൾ, ലാവകൾ എന്നിവ വരെ ഇവക്കിരയാകാറുണ്ട്. കൊതുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ പലയിടത്തും വെള്ളത്തിൽ ഗപ്പികളെ വളർത്താറുണ്ട്. വെള്ളത്തിലെ കൊതുകിന്റെ മുട്ടകളെയെല്ലാം അകത്താക്കുന്ന ഇക്കൂട്ടരെ ഉപയോഗിച്ച് പലയിടത്തും കൊതുകുജന്യ രോഗങ്ങളെ തുരത്താറുണ്ട്. ബ്രിട്ടീഷ് നാച്വറലിസ്റ്റും, സുവോളജിസ്റ്റുമായ റോബർട്ട് ജോൺ ലെച്ച്മിർ ഗപ്പിയുടെ പേരാണ് ഈ മത്സ്യത്തിന് നൽകിയിരിക്കുന്നത്.

1866-ൽ ട്രിനിഡാൽ വെച്ച് കണ്ടെത്തിയ ഈ മത്സ്യത്തിന് അദ്ദേഹം ”പോസിലിയ റെറ്റികുലേറ്റ”യെന്ന ശാസ്ത്രനാമം നൽകി. പിന്നീട് അദ്ദേഹത്തിന്റെ സ്മരണാർഥം ഈ മത്സ്യത്തിന് ഗപ്പിയെന്ന പേര് നൽകി.മറ്റ് മത്സ്യങ്ങൾ മുട്ടയിടുമ്പോൾ അവരിൽ നിന്ന് വ്യത്യസ്തമായി, കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരാണ് ഗപ്പികൾ. ഇണ ചേർന്നതിന് 30 ദിവസങ്ങൾക്ക് ശേഷം 20 മുതൽ 60 കുഞ്ഞുങ്ങൾക്ക് വരെ ഇവ ജന്മം നൽകും. ചിലർ 100 കുഞ്ഞുങ്ങളെ വരെ പ്രസവിക്കാറുണ്ട്. ഒന്നു മുതൽ മൂന്നു വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

You May Also Like

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ടൈ… 14th December 1960

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ടൈ… 14th December 1960 Suresh Varieth ടൈ- ക്രിക്കറ്റിലെ ഏറ്റവും…

ഒറ്റനോട്ടത്തില്‍ വഴിതെറ്റിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളും.

എട്ട് പുരുഷന്മാര്‍ ചേര്‍ന്ന് പത്ത് മണിക്കൂറുകൊണ്ട് ഒരു മതില്‍ നിര്‍മ്മിച്ചു. എങ്കില്‍ നാല് പേര്‍ക്ക് ആ മതില്‍ നിര്‍മ്മിക്കാന്‍ എത്ര സമയം വേണം?

ജീൻസ് പാന്റ്സ് കളിൽ ഒരു ചെറിയ പോക്കറ്റ്, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇതിന്റെ ഉത്ഭവത്തെ കുറിച്ച് ?

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ജീൻസ് പാന്റ്സ് കളിൽ ഒരു ചെറിയ പോക്കറ്റ്… നാണയത്തുട്ടുകൾ മാത്രം സൂക്ഷിക്കാൻ പറ്റുന്ന തരത്തിൽ എന്നാൽ എന്തിനാണ് ഈ പോക്കറ്റ് നിർമ്മിച്ചിരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കാറില്ല

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ ?

പ്രപഞ്ചത്തിൽ സൂര്യൻ ഉൾപ്പടെ എല്ലാം ചലിച്ചു കൊണ്ടിരിക്കുകയാണ് എന്ന് പറയുന്നത് ശരിയാണോ ? അറിവ് തേടുന്ന…