യമരാജനെ വെല്ലുവിളിക്കുന്ന ജെല്ലിഫിഷ് !

Anoop Nair

മനുഷ്യരുള്‍പ്പടെ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും മരണമുണ്ട്, ഒന്നിനൊഴിച്ച് -ജെല്ലിഫിഷ്. അമരത്വത്തിന്റെ രഹസ്യത്തിലേക്കുള്ള മനുഷ്യന്റെ പിടിവള്ളിയാണ് സമുദ്രങ്ങളില്‍ നീന്തിത്തുടിക്കുന്ന ഈ അപൂര്‍വ്വ ജീവി.

മരണത്തെ പറ്റിക്കുന്ന ജെല്ലിഫിഷ്

എങ്ങനെയാണ് ജെല്ലിഫിഷ് മരണത്തെ അതിജീവിക്കുന്നത്? ജെല്ലിഫിഷ് എന്ന് കേള്‍ക്കുമ്പോള്‍ അതിനെ ചിത്രങ്ങളിലോ നേരിട്ടോ അതിനെ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സില്‍ തെളിയുക ജെല്ലിഫിഷിന്റെ ജീവിതചക്രത്തിലെ ‘മെഡൂസ’ സ്റ്റേജാണ്. സുതാര്യമായ ബലൂണ്‍ പോലെയുള്ള ഒരു തലയും താഴേക്ക് നീണ്ടുകിടക്കുന്ന സുതാര്യമായ കാലുകളെന്നോ വള്ളികളെന്നോ വിളിക്കാവുന്ന ഭാഗവും ചേര്‍ന്ന ഒരു സവിശേഷ രൂപമാണ് ജെല്ലിഫിഷിന്റെ മെഡൂസ സ്റ്റേജ്.

യഥാര്‍ത്ഥത്തില്‍ ജെല്ലിഫിഷിന്റെ ജീവിതചക്രത്തിന് നാല് സ്റ്റേജുകള്‍ ഉണ്ട്. ആദ്യ സ്റ്റേജ് മുട്ടയാണ്. മുട്ടയില്‍ നിന്നും പുറത്തുവരുന്ന ലാര്‍വ ആയാണ് ജെല്ലിഫിഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. വളരെ ചെറിയ, തലയില്‍ നിറയെ നാരുകള്‍ ഉള്ള, ചുരുട്ട് രൂപത്തിലുള്ള ഈ സ്റ്റേജില്‍ ജെല്ലിഫിഷ് വെള്ളത്തിലൂടെ തെന്നിനീങ്ങി എവിടെയെങ്കിലും പറ്റിപ്പിടിച്ചിരിക്കാന്‍ ഒരു പാറ അന്വേഷിച്ച് നടക്കും. സുരക്ഷിതമായി പറ്റിപ്പിടിച്ചിരിക്കാന്‍ പറ്റിയ ഒരിടം കിട്ടിയാല്‍ അവിടെ പറ്റിപ്പിടിച്ച് ലാര്‍വ പോളിപ് ആയി മാറും. ഈ സ്റ്റേജില്‍ ഒരു പോളിപ്പ് സ്വയം പകര്‍പ്പുണ്ടാക്കി(ക്ലോണ്‍ ചെയ്ത്) അനേകായിരം പോളിപ്പുകളായി പെരുകും. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ബോട്ടിന്റെ അടിവശം മുഴുവന്‍ മൂടാന്‍ ഇവയ്ക്ക് കഴിയും. ചിലയിനം പോളിപ്പുകള്‍ കുറ്റിച്ചെടി പോലെ വളരെ വലുതാകാറുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായി വന്നാല്‍ പോളിപ്പുകളില്‍ നിന്നും അനേകായിരം ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകും. പിന്നീട് ജെല്ലിഫിഷിന്റെ ജീവിതചക്രത്തിലെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു.

മറ്റേതൊരു ജീവിയെയും പോലെ ജെല്ലിഫിഷിന്റെ ജീവിതത്തിന്റെ തുടക്കം വളരെ സാധാരണമാണെങ്കിലും അവയുടെ അവസാനം അല്ലെങ്കില്‍ മരണം, പുനര്‍ജന്മം തികച്ചും അസാധാരണവും ആവേശമുണര്‍ത്തുന്നതുമാണ്.

ജെല്ലിഫിഷ് മരണത്തെ അതിജീവിക്കുന്നത് എങ്ങനെ?

ജെല്ലിഫിഷ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതോടെ മെഡൂസ സ്റ്റേജ് ആരംഭിക്കുന്നു. പ്രത്യുല്‍പ്പാദനം നടക്കുന്ന സ്റ്റേജ് ആണിത്. സമുദ്രങ്ങളിലെ മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം ഇവയും ഒഴുകി നടക്കും. പൂര്‍ണ്ണവളര്‍ച്ചയെത്തിക്കഴിഞ്ഞാല്‍ പ്രത്യുല്‍പ്പാദന സമയമാകുമ്പോള്‍ മുട്ടകള്‍ ആന്തരികമായി തന്നെ വളര്‍ന്ന് വികസിക്കുകയും അമ്മജെല്ലിഫിഷില്‍ നിന്ന് വേര്‍പെട്ട് വെള്ളത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന പ്ലാനുല ലാര്‍വ ആകുകയും ചെയ്യും. അതേസമയം മെഡൂസ സ്‌റ്റേജിന്റെ അവസാനഘട്ടത്തില്‍, അതായത് മരണസമയമാകുമ്പോള്‍ ജെല്ലിഫിഷ് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് എത്തി അഴുകാന്‍ തുടങ്ങും. എന്നാല്‍ ഇവിടെയാണ് ആ അത്ഭുതം-പുനര്‍ജന്മം നടക്കുന്നത്. അതിന്റെ കോശങ്ങള്‍ വീണ്ടും കൂടിച്ചേര്‍ന്ന് (reaggregate) വീണ്ടും ജീവന്‍ വെക്കും. പുതിയ മെഡൂസ ആയിട്ടല്ല, പകരം പുതിയ പോളിപ്പുകള്‍ ആയിട്ടാണ് ജെല്ലിഫിഷ് പുനര്‍ജനിക്കുന്നത്. പക്ഷേ ഈ പോളിപ്പുകളില്‍ നിന്നും വീണ്ടും പുതിയ ജെല്ലിഫിഷ് കുഞ്ഞ് ജനിക്കും. ഇങ്ങനെ ഓരോതവണയും ജെല്ലിഫിഷ് വീണ്ടും വീണ്ടും ജീവിതം ആരംഭിക്കുന്നു

ജെല്ലിഫിഷിലെ പുനര്‍ജനിക്കാനുള്ള ഈ കഴിവിനെ സെല്ലുലാര്‍ ട്രാന്‍സ്ഡിഫറന്‍സിയേഷന്‍ (ഒരു തരം കോശ വിഭജനം) എന്നാണ് പറയുന്നത്. എല്ലാതരം ജെല്ലിഫിഷിനും ഈ കഴിവ് ഇല്ല കേട്ടോ. ഈ കഴിവുള്ള ജെല്ലിഫിഷുകളെ ഇമ്മോര്‍ട്ടല്‍ ജെല്ലിഫിഷുകള്‍ അഥവാ ചിരഞ്ജീവി ജെല്ലിഫിഷുകള്‍ എന്നാണ് വിളിക്കുന്നത്. മൂണ്‍ ജെല്ലിഫിഷ് എന്ന മറ്റൊരു തരം ജെല്ലിഫിഷിലും സവിശേഷ കഴിവ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് തരം ജെല്ലിഫിഷ് ഇനങ്ങളിലാണ് ഇതുവരെ ഈ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളത്.

എന്തുകൊണ്ടായിരിക്കും ജെല്ലിഫിഷ് ഇങ്ങനെ മരണത്തെ പുല്‍കാന്‍ മടിക്കുന്നത്, അതുകൊണ്ട് ജെല്ലിഫിഷിന് എന്താണ് ഗുണം, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഇല്ല. പ്രായം കൊണ്ടോ അനാരോഗ്യം കൊണ്ടോ അതുമല്ലെങ്കില്‍ അപകടം മണക്കുമ്പോഴോ ജെല്ലിഫിഷിന് ഈ അമരത്വശേഷി പുറത്തെടുക്കാന്‍ സാധിക്കും. ഈ പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ ജെല്ലിഫിഷിന്റെ തല, അല്ലെങ്കില്‍ ആ പാരച്യൂട്ടിന്റെ ബലൂണ്‍ പോലെയുള്ള ഭാഗം നശിക്കാന്‍ തുടങ്ങും. അത് തിരികെ പോളിപ്പ് അവസ്ഥയിലേക്ക് പോകും. വീണ്ടും പാറയില്‍ പറ്റിപ്പിടിച്ച് വീണ്ടും ജെല്ലിഫിഷ് ആയി മാറാനുള്ള യാത്ര തുടങ്ങും.

ഈ അമരത്വ വിദ്യ പഠിച്ചു മനുഷ്യരിൽ പ്രയോഗിക്കാൻ കഴിഞ്ഞാൽ അതൊരു കുതിച്ചു ചാട്ടമായിരിക്കും. അതുകൊണ്ടു തന്നെ ശാസ്ത്രജ്ഞർ ഇതിന്റെ പുറകെ ഗവേഷണങ്ങൾ കുലങ്കഷമായി നടത്തുന്നു. ഭാവിയിൽ കുഞ്ഞായി വീണ്ടും ജനിക്കുന്നവരുടെ ലോകം വന്നേക്കാം.

You May Also Like

ഇന്ത്യയുടെ സാംസ്‌കാരിക മുദ്രകളിൽ എല്ലാം സിംഹത്തിനാണ് മുൻ‌തൂക്കം, എന്നിട്ടും ദേശീയമൃഗം കടുവ ആയതെങ്ങനെ ?

സിംഹം – ഭാരതത്തിന്‍റെ ദേശീയമൃഗം, കടുവയല്ലേ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????1972ന് മുന്‍പുള്ള കാര്യമാണ്…

വെള്ളച്ചാട്ടത്തിലെ കെടാവിളക്ക്

35 അടി ഉയരമുള്ള വെള്ളച്ചാട്ടമാണ് എറ്റേണൽ ഫ്ലേം ഫാൾസ്. ഇതിൽ 8 ഇഞ്ച് ഉയരമുള്ള ഒരു ചെറിയ മിന്നുന്ന തീജ്വാലയുണ്ട്. ഈ തീജ്വാലയും ഈ നീരൊഴുക്കുകളും ദശലക്ഷക്കണക്കിന് വർഷങ്ങളായി ആ പ്രദേശങ്ങളിൽ സംഭവിക്കുന്നു

ഗര്‍ഭിണികളാകാന്‍ പുരുഷന്മാരെ തേടി സ്ത്രീകള്‍ എത്തുന്ന ഒരിടമുണ്ട് ഇന്ത്യയിൽ, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നിൽ ആദ്യരാത്രി ചെയുന്ന സമൂഹമുണ്ട്

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കേള്‍ക്കുമ്പോള്‍ അസ്വഭാവികത തോന്നുമെങ്കിലും സംഗതി സത്യമായ കുറച്ചു കാര്യങ്ങൾ…

കരിമ്പ് പൂത്താൽ ഉടമ മരിക്കുമെന്ന പഴമൊഴിയുടെ അർത്ഥം എന്ത് ?

കരിമ്പ് പുല്ലു വിഭാഗത്തിൽ പെട്ട ഒരു സസ്യമാണ്. അത് ഒരു പ്രാവശ്യം മാത്രം പുഷ്പിക്കുന്നു. പുഷ്പിക്കുന്നു സമയത്ത് പരമാവധി ഊർജം അതിനായി മാത്രം ഉപയോഗിക്കുന്നു