മൺസൂണുകൾ ഉണ്ടാകുന്നത്

Nithish

ഭൂമധ്യരേഖ പ്രദേശത്തേക്ക്, ഇരു അർദ്ധഗോളങ്ങളിൽ നിന്നും, തുടർച്ചയായി വീശിക്കൊണ്ടിരിക്കുന്ന കാറ്റുകൾ ഉണ്ട്. ഇവയാണ് ട്രേഡ് വിൻഡ്‌സ് (Trade winds) അഥവാ വാണിജ്യ വാതങ്ങൾ എന്നറിയപ്പെടുന്നത്.
ഇരു അർദ്ധഗോളങ്ങളിൽ നിന്നും വീശുന്ന കാറ്റുകൾ ഭൂമധ്യ രേഖ പ്രദേശത്ത് എത്തുമ്പോൾ കൂട്ടിമുട്ടുന്നു. അതിനാൽ ഈ മേഖല ഇൻ്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ (Inter tropical convergence zone) എന്നറിയപ്പെടുന്നു.

ജൂൺ മാസത്തിനോടടുത്ത്, സൂര്യന്റെ സ്ഥാനം ഉത്തര അർദ്ധഗോളത്തിന്റെ മുകളിലാണ്. അതിന്റെ ഫലമായി ഈ പ്രദേശത്ത് ചൂട് വർദ്ധിക്കുകയും, ഇവിടത്തെ വായുമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇൻ്റർ ട്രോപ്പിക്കൽ കൺവേർജൻസ് സോൺ മുകളിലേക്ക് വ്യതിചലിക്കുകയും ചെയ്യുന്നു. വൻകരകൾ ചൂടുപിടിക്കുന്നത് മൂലം ലഘുമർദ്ദമുണ്ടാകുന്നതിനാലും ITCZ ന്റെ സ്വാധീനവും, കടലിൽ നിന്നുമുള്ള ഈർപ്പം നിറഞ്ഞ കാറ്റിനെ ഇന്ത്യൻ വൻകരയിലേക്ക് അടിപ്പിക്കുന്നു.

ഭൂമിയുടെ ഭ്രമണം വായുപ്രവാഹങ്ങളിലും, ജലപ്രവാഹത്തിലുമെല്ലാം സ്വാധീനം ചെലുത്തുന്നുണ്ട്. ഇതാണ് കോറിയോലിസ് (coriolis) പ്രഭാവം എന്നറിയപ്പെടുന്നത്.ഇത് മൂലം, ഉത്തരാർദ്ധഗോളത്തിൽ ചലിക്കുന്ന വസ്തുക്കൾ അവയുടെ സഞ്ചാരദിശയുടെ വലത് വശത്തേക്കും, ദക്ഷിണാർദ്ധഗോളത്തിൽ സഞ്ചാരദിശയുടെ ഇടത് ദിശയിലേക്കും ചലിക്കുന്നതിന് നിർബന്ധിതമാകും. ഇതാണ് ഫെറൽ നിയമം എന്നറിയപ്പെടുന്നത്.

ജൂൺ -ജൂലൈ മാസത്തിൽ, ഉത്തരാർദ്ധഗോളത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ITCZ ന്റെ സ്വാധീനത്താലും, വൻകരയിലുണ്ടാകുന്ന മർദ്ദ വ്യതിയാനത്താലും ഭൂമധ്യരേഖ മറികടന്ന് ഏഷ്യൻ / ഇന്ത്യൻ വൻകരയിലേക്ക് വീശുന്ന കാറ്റുകൾക്ക് വലത് വശത്തേക്ക് ദിശാവ്യതിയാനം ഉണ്ടാകുന്നു.ഇന്ത്യൻമഹാസമുദ്രത്തിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ഇന്ത്യയുടെ വടക്ക് കിഴക്ക് ദിശ ലക്ഷ്യമാക്കിയാണ് ഇവ വീശുന്നത്. ഭൂമധ്യരേഖക്ക് വടക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ വൻകരയിൽ നിന്ന് നോക്കുന്നവർക്ക് കാറ്റ് തെക്ക് പടിഞ്ഞാറ് നിന്നും വീശുന്നതായി തോന്നും. അതിനാലാണ് ഈ കാറ്റുകളെ തെക്ക് പടിഞ്ഞാറൻ മൺസൂൺ എന്ന് വിളിക്കുന്നത്.

You May Also Like

നിങ്ങൾ അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ സംഭവിക്കുന്നതെന്ത് ?

നിയമലംഘനമാണെന്ന തിരിച്ചറിവ് പോലുമില്ലാതെ ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഇന്ത്യയിലെ ചില ട്രാഫിക് നിയമങ്ങൾ ഏതെല്ലാം? അറിവ്…

ബ്ളാക്ക് നൈറ്റ്, ഒരു അന്യഗ്രഹ നിർമിത കൃത്രിമ ഉപഗ്രഹം, പരസ്യമായ അതിലേറെ രഹസ്യമായ ഒരു കണ്ടുപിടുത്തം

ബ്ളാക്ക് നൈറ്റ് എന്നു പേരിട്ട ഈ സാറ്റലൈറ്റിന് ഏകദേശം 13000 വർഷം പഴക്കമുണ്ട്..ഭൂമിയെ നിരീക്ഷിച്ചു വലം വെച്ചുകൊണ്ടിരിക്കുന്ന ഇവനാണ് നാസയുടെ ഏറ്റവും പ്രധാനിയായ നോട്ടപ്പുള്ളി..

ആരാണ് ഓക്സിജൻ കണ്ടെത്തിയത് ? അതിന് പേര് നൽകിയത് ആര് ?

ആരാണ് ഓക്സിജൻ കണ്ടെത്തിയത്? അതിന് പേര് നൽകിയത് ആര് ? അറിവ് തേടുന്ന പാവം പ്രവാസി…

ധനുഷ്കോടി എന്ന പ്രേതനഗരം

ധനുഷ്കോടി എന്ന പ്രേതനഗരം Sreekala Prasad 1964 ഡിസംബർ 22 രാത്രി പത്തുമണിക്ക് മദ്രാസ് എഗ്മൂറിൽ…