ഭൂമിക്ക് ചുറ്റും, ബഹീരാകാശത്ത് നമ്മുടെ തലക്ക് മുകളിൽ ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങൾ ഉണ്ടെന്നും വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അവയെ അവിടേക് വിട്ടതെന്നും ഈ സാറ്റലൈറ്റുകളെല്ലാം നിരന്തരം ഭൂമിയെ വലംവെക്കുന്നുണ്ടെന്നുമൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. എന്നാൽ ഇവയൊക്കെ എങ്ങനെയാണ് താഴേക്ക് വീഴാതെ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പലർക്കും അറിയില്ല. അതു മനസിലാക്കാൻ ലളിതമായൊരു ഉദാഹരണം പറയാം- (യഥാർത്ഥത്തിൽ ഇത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്)

നമ്മളൊരു കല്ലെടുത്ത് എറിയുന്നു എന്ന് കരുതുക. അത് ഏതാനും ദൂരം മുന്നോട്ട് പോയി തറയിൽ – ഭൂമിയിൽ വീഴുന്നു. എന്നാൽ, കുറച്ച് ശക്തിയിൽ ആണ് എറിയുന്നതെങ്കിൽ ആ കല്ല് കുറച്ച് കൂടെ ദൂരേ പോയി വീഴും. ഏറിന്റെ ശക്തി വീണ്ടും കൂട്ടിയാൽ അത് പിന്നെയും കുറേ ദൂരേക്ക് പോയി വീഴും. ഇങ്ങനെ ഓരോ പ്രാവശ്യം ശക്തി കൂട്ടിക്കൂട്ടി എറിയുമ്പോഴൊക്കെയും, കല്ല് ദൂരേക് പോകുമ്പോഴും അത് എപ്പോഴും ഒരു വളഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണ് ഭൂമിയിൽ വീഴുന്നതെന്ന് കാണാം.. എറിയുന്നത് നേരെയാണെങ്കിലും ഭൂഗുരുത്വം കാരണം സഞ്ചാരപാത വളയുന്നു – ഭൂമി ആ കല്ലിനെ താഴോട്ടു വലിക്കുന്നു എന്നു പറയാം.

വീണ്ടും വീണ്ടും കല്ലിനെ വളരെ ശക്തിയോടെ എറിയാൻ കഴിയുന്നു എന്ന് കരുതുക. ഒടുവിൽ ഈ ഏറ് ഒരു പ്രത്യേക വേഗതയിൽ എത്തുമ്പോൾ , കല്ല് ഭൂമിയെ ചുറ്റി എറിയുന്ന ആളുടെ മുതുകിൽ വന്ന് കൊള്ളും. അങ്ങനെയെങ്കിൽ ആ കല്ല് വരുമ്പോൾ ഒന്നു മാറിക്കൊടുത്താൽ കല്ല് വീണ്ടും ഭൂമിയെ ചുറ്റി കുറെക്കഴിഞ്ഞ് ഏറ് തുടങ്ങിയിടത്തു തന്നെ എത്തും. കല്ലിന്റെ ഗതി തടയാതെ അവിടെനിന്നും മാറിയാൽ മാത്രം മതി, അതങ്ങനെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും!

എന്നാൽ ഈ കല്ലേറിന് ചില പരിമിതികളുണ്ട്. നമ്മൾ എത്ര ശക്തിയോടെ എറിഞ്ഞാലും കല്ല് വല്ല മരങ്ങളിലോ മലകളിലോ ഇടിച്ചു നിൽക്കും. എന്നാൽ പിന്നെ എവറസ്റ്റ് കൊടുമുടിയുടെയോ മൗണ്ട് ചിമ്പരാസോയുടേയോ മുകളിൽകയറി നിന്നാണ് ഈ ഏറ് എങ്കിലോ.. കല്ലിന്റെ ഗതി തടയാൻ അപ്പോൾ അതിനേക്കാൾ ഉയരമുള്ള ഒന്നും ഭൂമിയുടെ മുകളിൽ ഇല്ലല്ലോ!

അപ്പോഴും ഒരു തടസമുണ്ട്. ഭൂമിയുടെ അന്തരീക്ഷം തന്നെ. വായു തന്മാത്രകളിൽ തട്ടി കല്ലിന്റെ വേഗത പതുക്കെ പതുക്കെ കുറയുകയും, ഭൂമിയെ ചുറ്റാനാവശ്യമായ വേഗതയിൽ കുറവ് വന്നു കൊണ്ടിരിക്കുകയും കല്ല് ഭൂമിയിൽ തന്നെ വീഴുകയും ചെയ്യും. അപ്പോൾ ഈ ഏറ് ഭൂമിയുടെ അന്തരീക്ഷത്തിനും മുകളിൽ വെച്ചാണെങ്കിലോ.. കല്ല് നിരന്തരം കറങ്ങി കൊണ്ടേയിരിക്കും; കാരണം അവിടെ കല്ലിന്റെ ഗതി തടയാൻ വായുതന്മാത്രകളും ഇല്ല.

അപ്പോൾ എങ്ങനെയാണ് സാറ്റലൈറ്റുകൾ താഴോട്ട് വീഴാതെ ഭൂമിയെ ചുറ്റുന്നതെന്ന് മനസിലായില്ലേ – അവ മുന്നോട്ട് സഞ്ചരിക്കുന്ന വേഗതയും താഴോട്ട് അഥവാ, ഭൂമിയിലേക് വീഴുന്ന വേഗതയും – ഭൂമിയുടെ വക്രതയും ഒരു പ്രത്യേക അനുപാതതിൽ വരുന്നു എന്നത് കൊണ്ട് തന്നെ. ശരിക്കും പറഞ്ഞാല്‍ ഈ കല്ല് ഭൂമിയിലേക്ക് നിരന്തരം വീണുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഭൂമീയിൽ എത്തുന്നില്ലെന്ന് മാത്രം. ഇങ്ങനെ കല്ലിന്റെ സഞ്ചാരത്തിന്റെ വളവും ഭൂമിയുടെ വളവും ഒന്നാകണമെങ്കില്‍ കല്ലിന് ഒരു നിശ്ചിതവേഗത വേണം. 100കിലോമീറ്റര്‍ ഉയരെ വച്ച് എറിയുമ്പോള്‍ വേണ്ട വേഗതയല്ല 1000കിലോമീറ്റര്‍ ഉയരെവച്ച് എറിയുമ്പോള്‍ വേണ്ടത്. ഓരോ ഉയരത്തിലും ഓരോ വേഗതയായിരിക്കും. കൃത്യം ആ വേഗതയില്‍ എറിഞ്ഞാല്‍ ആ ഉയരത്തിലൂടെ അതങ്ങനെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും. റോക്കറ്റില്‍ കയറ്റി വിടുന്ന ഉപഗ്രഹം കറങ്ങേണ്ട പരിക്രമണപഥത്തില്‍ എത്തുമ്പോള്‍ റോക്കറ്റിനും അതിനുള്ളിലെ ഉപഗ്രഹത്തിനും ആ പരിക്രമണ പഥത്തിനാവശ്യമായ വേഗത ഉണ്ടാവും. ശേഷം ഉപഗ്രഹത്തെ റോക്കറ്റിൽ നിന്നും വിടുവിച്ചാൽ മാത്രം മതി.

ഈ മുന്നോട്ടുള്ള വേഗതയെ അല്പം കൂട്ടിയാൽ കൃത്യം വട്ടത്തിലാവില്ല ഭൂമിയെ ചുറ്റല്‍; മറിച്ച്, ദീർഘ വൃത്താകൃതിയിലായിരിക്കും. ഒരു പരിധിക്കപ്പുറം വേഗതയില്‍ എറിഞ്ഞാല്‍ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും അകന്ന് കല്ല് ദൂരേക് പോകും. ഇങ്ങനെ ഭൂമിയിൽ നിന്ന് , അതിന്റെ ആകർഷണ വലയം ഭേതിച്ച് പുറത്തേക്ക് പോകാനാവശ്യമായ വേഗതയെയാണ് എസ്കേപ്പ് വെലോസിറ്റി എന്ന് പറയുന്നത്. ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് ഒരു വസ്തുവിന് പുറത്ത് പോകണമെങ്കിൽ കുറഞ്ഞത് സെക്കന്റിൽ 11186 മീറ്റർ വേഗതയിലെങ്കിലും അത് സഞ്ചരിക്കണം.

You May Also Like

ഭർത്താവ് മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ ഭാര്യ തന്നെ ഒരു വഴി കണ്ടെത്തി

മറ്റു സ്ത്രീകളെ തേടി പോകാതിരിക്കാൻ, ഭാര്യ ഭർത്താവിന് ഒരു കാമുകിയെ കണ്ടെത്തി തങ്ങളുടെ ബന്ധങ്ങൾ തകരാതിരിക്കാൻ…

മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ, ‘അഞ്ചാം വേദം’

അഞ്ചാം വേദം പൂർത്തിയായി മാധ്യമ റിംഗത്തുന്നിനും ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം.സംവിധാനം ചെയ്യുന്ന…

രൺബീർ കപൂറിന്റെ ‘ആനിമൽ’ 900 കോടിയിലേക്ക് കുതിക്കുന്നു

രൺബീർ കപൂർ നായകനായ ‘അനിമൽ’ 17 ദിവസം കൊണ്ട് 835 കോടി രൂപ കളക്ഷൻ നേടിയതായി…

ഹോട്ട് ആണെന്ന് ആരാധകൻ, നിങ്ങൾക്ക് പലതും തോന്നും എന്ന് വീണ നന്ദകുമാർ. ആരാധകൻ്റെ കമൻ്റിന് മറുപടി നൽകി വീണ നന്ദകുമാർ.

കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് വീണ നന്ദകുമാർ. എന്നാൽ താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രം ഇതായിരുന്നില്ല.