ഇലക്ട്രിക്‌ ഷോക്ക് കിട്ടുന്നത് എങ്ങനെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

മനുഷ്യശരീരത്തിലെ പേശികള്‍ക്ക് വൈദുതി കടത്തിവിടാനുള്ള കഴിവുണ്ട്. മാത്രമല്ല, ശരീരത്തിലെ ജീവനുള്ള മിക്കവാറും കോശങ്ങളിലും വൈദ്യുതി ഉണ്ടുതാനും. ഹൃദയമിടിപ്പിന്, കാണുന്നതിനു, കേള്‍ക്കുന്നതിനു, പുസ്തകം വായിക്കുന്നതിനു എല്ലാം ഈ വൈദുതി കൂടിയേ തീരു. പക്ഷെ ഇത് വളരെ നേര്‍ത്ത അളവില്‍ ആണെന്ന് മാത്രം. ക്രമത്തിലധികം വൈദുതി ശരീരഭാഗങ്ങളില്‍ കൂടി കടന്നുപോകാന്‍ ഇടയായാല്‍ അത് ശാരീരികപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഹൃദയപേശികളിലൂടെ ബാഹ്യ വൈദ്യുതി കൂടിയ അളവില്‍ ഒഴുകിയാല്‍ പേശികള്‍ തകര്‍ന്നുപോകാം.

ഹൃദയസ്പന്ദനം നടക്കുന്നത് ഹൃദയത്തിലെ പേസ്മേക്കർ‍ എന്ന ഒരു സംവിധാനം നല്‍കുന്ന സ്പന്ദനങ്ങളെ ആധാരമാക്കിയാണ്. കൃത്യമായ ഇടവേളകളില്‍ ആണ് ഈ സ്പന്ദനങ്ങള്‍ ഉണ്ടാവുക. തെറ്റായ അളവില്‍ മറ്റൊരു വൈദുതിപ്രവാഹം ഉണ്ടാകുമ്പോള്‍ ഹൃദയ പേശികള്‍ക്ക് അത് തെറ്റായ കല്‍പ്പന ആണെന്ന് മനസിലാക്കാന്‍ മാര്‍ഗമൊന്നുമില്ല. അപ്പോള്‍ ഹൃദയത്തിന്‍റെ താളം തെറ്റലാവും ഫലം. ശ്വാസതടസ്സം ഉണ്ടാകാം. ഇവ മരണത്തി ലേക്ക് നയിക്കാം. ചെരുപ്പിടാതെ വൈദുത വാഹികളില്‍ സ്പര്‍ശിക്കാന്‍ ഇടയായാല്‍ ശരീരത്തിലൂടെ വൈദുതി കടന്നുപോകും. ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന കോച്ചലും അതിന്‍റെ പ്രത്യാഘാതങ്ങളും ആണ് ഷോക്ക് എന്നറിയ പ്പെടുന്നത്. ഇത് ശരീരത്തിന്‍റെ വൈദുതി കടത്തിവിടുന്ന സ്വഭാവം കൊണ്ട് ഉണ്ടാകു ന്നതാണ്.

You May Also Like

എന്താണ് പോസ്റ്റ്‌ ക്രോസ്സിങ്

ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റു കാർഡുകൾ അയക്കാനും, സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം.

ലോകത്തെ ഏറ്റവും ഭീകരമായ മാര്‍ക്കറ്റ്

ഒക്കോഡീഷ്വാ മാര്‍ക്കറ്റ്…. ഇത് മീനുകളും , പച്ചകറികളും ഭംഗിയായി അടക്കി വെച്ചീട്ടുള്ള ഒരു മാര്‍ക്കറ്റല്ല..മന്ത്രവാദത്തിനും, ആഭിചാരങ്ങളും മറ്റും നടത്തുന്ന വുഡൂ എന്ന ആചാരങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍കുള്ള ഒരു മാര്‍ക്കറ്റാണ്

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണമെന്ന് നമുക്കറിയാം, എന്നാൽ വിഷമില്ലത്ത പാമ്പുകൾ കടിച്ചാൽ എന്തുചെയ്യണം ?

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണം എന്നതിന് വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമാണ്. അതുകൊണ്ട് വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റാൽ…

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം എവിടെയാണ് ?

ലോകത്തിലെ ഏറ്റവും വലിയ സൗണ്ട് സിസ്റ്റം അറിവ് തേടുന്ന പാവം പ്രവാസി വിശുദ്ധ മക്കയിലെ മസ്ജിദുൽ…