ഗ്യാസ് സിലിണ്ടറിലും, സിഗററ്റ് ലൈറ്ററിലും ദ്രാവകമായി നിറച്ചിരിക്കുന്ന LPG വാതകമായി മാറുന്നത് എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

പാചകവാതകത്തിലെ ഒരു പ്രധാന ഘടകമാണ് ബ്യൂട്ടെയ്ൻ. അതുപോലെ നാം ഉപയോഗിക്കുന്ന സിഗരറ്റ് ലൈറ്ററിലെ ഗ്യാസിലെ പ്രധാനഘടകമാണ് ബ്യൂട്ടെയ്ൻ. നാല് കാർബൺ ആറ്റങ്ങളാണ് ബ്യൂട്ടെയ്നിൽ ഉള്ളത്. അതുപോലെ ഏകബന്ധനം മാത്രമുള്ള ഹൈഡ്രോകാർബൺ ആണ് ബ്യൂട്ടെയ്ൻ. വാതകരൂപത്തിലുള്ള ബ്യൂട്ടെയ്ന് സാധാരണ അന്തരീക്ഷതാപനിലയിൽ നിറവും , മണവും ഇല്ല. ഇങ്ങനെ വാതകരൂപത്തിലുള്ള ബ്യൂട്ടെയ്നെ ദ്രവീകരിച്ചാണ് നാം വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന പാചകവാതകം അഥവാ LPG ( Liquified Petrolium Gas ) നിർമിക്കുന്നത്.

വാതകരുപത്തിലുള്ള ബ്യൂട്ടെയ്നെ ഉയർന്ന മർദ്ദത്തിൽ ദ്രവീകരിച്ച് സിലിണ്ടറിലാക്കുന്നു. സിലിൻഡർ കുലുക്കി നോക്കുമ്പോൾ വെള്ളം ഓളം വെട്ടുന്നതുപോലെ നമുക്ക് ഫീൽ ചെയ്യുന്നത് ബ്യൂട്ടെയ്ൻ ദ്രാവകരൂപത്തിൽ നിറച്ചിരിക്കുന്നതുകൊണ്ടാണ്. ഉയർന്ന മർദ്ദത്തിൽ സിലിണ്ടറുകളിൽ ദ്രവീകൃത രൂപത്തിലുള്ള ഈ വാതകം നോസിലൂടെ പുറത്തേക്കു വരുമ്പോൾ അതിനുള്ളിലെ ഉയർന്ന മർദ്ദം മൂലം അത് വാതകമായി മാറുന്നു. ഇങ്ങനെ മാറുന്ന വാതകമാണ് നമ്മൾ ഗ്യാസ് ആയി സ്റ്റവ് ഉപയോഗിച്ച് കത്തിക്കുന്നത്. സിഗററ്റ് ലൈറ്ററിലെയും പ്രവർത്തനങ്ങൾ ഇതുപോലെ തന്നെയാണ്. അതിൽ നിറച്ചിരിക്കുന്ന ദ്രാവക ബ്യൂട്ടെയ്ൻ ലൈറ്ററിന്റെ നോസിലൂടെ പുറത്തേക്കു വരുമ്പോൾ വാതകമായി മാറുന്നു അങ്ങനെ പുറത്തു വരുന്ന വാതകം അതിനു തൊട്ടു മുകളിലുള്ള സ്പാർക്‌വീലിൽ നിന്നുള്ള തീപ്പൊരികൊണ്ട് കത്തുകയും ചെയ്യുന്നു.

LPG-യിലും ,ലൈറ്ററിലും മാത്രമല്ല ചിലയിനം സുഗന്ധ സ്പ്രേകളിലും അതുപോലെ അനേകം സന്ദർഭങ്ങളിലും ഇത് ഉപയോഗിക്കുന്നു. നിറവും , മണവും ഇല്ലാത്ത ബ്യൂട്ടെയ്ൻ വാതകം നിറച്ച LPG തുറന്നാൽ ഒരു പ്രത്യേക മണവും ഉണ്ട് . LPG-യുടെ ഈ ദുർഗന്ധത്തിനു കാരണം മെർകാപ്റ്റൻ (ഈഥൈൽ മെർകാപ്റ്റൻ) എന്ന പദാർത്ഥമാണ്.

മെർകാപ്റ്റൻ എന്ന പദാർത്ഥം LPG-യിൽ ചേർക്കുന്നത് തന്നെ ഈ ദുർഗന്ധത്തിനു വേണ്ടിയാണ്. കാരണം, ബ്യൂട്ടെയ്നും കൂടെയുള്ള വാതക ഹൈഡ്രോ കാർബണുകളും മാത്രമേ LPG-യിൽ ഒള്ളു എങ്കിൽ ഇവയ്ക്കു നിറവും , മണവും ഇല്ലാത്തതിനാൽ LPG ലീക്കായാലും അത് അറിയാൻ സാധിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ LPG ലീക്കായത് അറിയാതെ ആരെങ്കിലും ലൈറ്റ് ഓണാക്കുകയോ , ഒരു സ്വിച്ചിടുകയോ , തീപ്പെട്ടിയുരയ്ക്കുകയോ ചെയ്‌താൽ തീ പടരുകയും വലിയ ദുരന്തങ്ങൾക്ക് അത് കാരണമാവുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനും LPG ലീക്കായാൽ അത് അറിയാനും അങ്ങനെ മുൻകരുതലുകൾ സ്വീകരിക്കാനുമാണ് LPG ക്ക് ഈ ദുർഗന്ധം നൽകിയിരിക്കുന്നത്. ഈ ദുർഗന്ധം വരുമ്പോൾ LPG ലീക്കായത് നാം അറിയും LPG മണമില്ലെങ്കിൽ ലീക്കായത് നാം അറിയില്ല. ആയപ്പോൾ അനേകം അപകടങ്ങൾ ഒഴിവാക്കാൻ ഈ ദുർഗന്ധം സഹായിക്കുന്നു.

You May Also Like

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ

നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി കലാസ്വാദകരുടെ…

ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്ര തുടങ്ങിയ വീഡിയോ പുറത്തുവിട്ട് ഇസ്രോ

ചന്ദ്രയാന്റെ വിജയം രാജ്യവും ലോകവും ആഘോഷിക്കുമ്പോൾ പുതിയ പുതിയ അപ്‌ഡേറ്റുകൾക്ക് കാതോർക്കുകയാണ് ലോകം. ചന്ദ്രയാന്‍ മൂന്നിലെ…

ആകാശത്തേക്ക് വെടി വച്ചാൽ ആള് ചാവുമോ ?

ആകാശത്തേക്ക് വെടി വച്ചാൽ ആള് ചാവുമോ ? അറിവ് തേടുന്ന പാവം പ്രവാസി ആഘോഷങ്ങളുടെയും, ആചാരങ്ങളുടെയും…

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ അയാളുടെ പ്രതിമ…