ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത് ?

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്തിന്റെ അവസാനം എന്ന് പറയുന്നതിന് ഒരു നിർവചനം ഇല്ല. പക്ഷെ ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്റെ അവസാനം എങ്ങനെ ആയിരിക്കും എന്നതിന് ചില കണക്കു കൂട്ടലുകൾ ശാസ്ത്രകാരന്മാർക്ക് ഉണ്ട്. പ്രധാനമായും 3 രീതികൾ ആണ് അവർ മുന്നോട്ടുവെക്കുന്നത്.

1 ) The Big Crunch: മഹാവിസ്ഫോടനം ആയ ബിഗ് ബാങ്ങിന്റെ നേരെ വിപരീതം ആണ് ബിഗ് ക്രഞ്ച്. നമ്മൾ മുകളിലേക്ക് ഒരു കല്ല് എറിഞ്ഞാൽ എന്താ സംഭവിക്കുക. സമയം പോകുന്തോറും കല്ലിന്റെ വേഗത കുറഞ്ഞു വരും. പിന്നെ ഒന്ന് നിന്നിട്ട് സാവകാശം മെല്ലെ താഴേക്കു വരും. പിന്നീട് വേഗത കൂടി കൂടി അത് ഭൂമിയിൽ പതിക്കും. അതുപോലെ.ബിഗ് ബാങിലൂടെ വികസിക്കുന്ന പ്രപഞ്ചത്തിന്റെ വികാസം കുറഞ്ഞു ഒരിക്കൽ അവസാനിക്കും. പിന്നെ സാവകാശം ഗ്രാവിറ്റിയിൽ എല്ലാം ആകർഷിച്ചു വീണ്ടും ബിഗ്‌ബാങ് ഉണ്ടായ ഇടത്തേക്കുതന്നെ ചുരുങ്ങി ഒരു പോയിന്റിൽ അവസാനിക്കും എന്ന നിഗമനം ആണ് ബിഗ് ക്രഞ്ച്.

2 ) The Big Rip: ഇപ്പോഴുള്ള പ്രപഞ്ച വികാസം ഒരിക്കലും അവസാനിക്കാതെ വികസിച്ചു വികസിച്ചു.ആദ്യം ആകാശഗംഗ കൂട്ടങ്ങളും, പിന്നെ ആകാശ ഗംഗയും, പിന്നെ നക്ഷത്ര ങ്ങളും, ഗ്രഹങ്ങളും, അവസാനം ആറ്റവും, അതിലെ കണികകളും വരെ വികസിച്ചു വേർപെട്ടു അകന്നു പോകും എന്ന നിഗമനം ആണ് ബിഗ് റിപ്പ്. ലോകത്തിന്റെ വികാസത്തിന് വേഗം കൂടിക്കൂടി പ്രകാശത്തിന്റെ വേഗം എത്തുമ്പോൾ നമുക്ക് ദൂരേക്ക് ഒന്നും കാണാൻ സാധിക്കാതാവും എന്ന ചില രസകരമായ കാര്യങ്ങളും Big Rip നൊപ്പം ചിലർ പറയുന്നുണ്ട്.

3 ) The Big Freeze : ഇപ്പോഴുള്ള ചൂടും , വെളിച്ചവുമെല്ലാം പുറത്തേക്കു നഷ്ടപ്പെട്ടു എല്ലാം ചൂടില്ലാത്ത അബ്സല്യൂട് സീറോയ്ക്ക് അടുത്ത താപനിലയിലേക്കു മാറും.ഈ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്റെ അവസാനം ആയി നാം കണക്കാക്കുന്നത്.

വാൽ കഷ്ണം

ബഹിരാകാശത്ത് നിലനിൽക്കുന്ന എല്ലാ വസ്തുക്കളുടെയും ശേഖരമാണ് പ്രപഞ്ചം. ദശലക്ഷക്കണക്കിന് നക്ഷത്രങ്ങളും , ഗ്രഹങ്ങളും ഭീമാകാരമായ ഒഴിഞ്ഞ സ്ഥലത്താൽ വേർതിരിച്ച വാതകത്തിന്റെ വലിയ മേഘങ്ങളും ചേർന്നതാണ് ഇത്.വളരെ ദൂരെയുള്ള താരാപഥങ്ങളെ (ഗാലക്സി) കാണാൻ ജ്യോതിശാസ്ത്രജ്ഞർ ദൂരദർശിനി (ടെലെസ്കോപ്) ഉപയോഗിക്കുന്നു. വളരെക്കാലം മുമ്പ് തന്നെ പ്രപഞ്ചം എങ്ങനെയായിരുന്നുവെന്ന് അവർ കണ്ടത് ഇങ്ങനെയാണ്. കാരണം, പ്രപഞ്ചത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്നുള്ള പ്രകാശം നമ്മിൽ എത്താൻ വളരെ സമയമെടുക്കുന്നു.മഹാ വിസ്ഫോടനത്തിന് (ബിഗ് ബാംഗ്) മുമ്പ് എന്തെങ്കിലും നിലവിലുണ്ടോയെന്ന് ഭൗതികശാസ്ത്രജ്ഞർക്ക് നിലവിൽ ഉറപ്പില്ല, മാത്രമല്ല പ്രപഞ്ചത്തിന്റെ വലുപ്പം അനന്തമാണോ എന്നും ഉറപ്പില്ല.

മെച്ചപ്പെട്ട ദൂരദർശിനികൾ ജ്യോതിശാസ്ത്ര ജ്ഞരെ സൗരയൂഥം കോടിക്കണക്കിന് നക്ഷത്രങ്ങളാൽ നിർമ്മിച്ച ഒരു താരാപഥത്തി ലാണെന്ന് മനസ്സിലാക്കാൻ സഹായിച്ചു, (ക്ഷീരപഥം അഥവാ മിൽകിവേ). നമുക്ക് കാണാൻ കഴിയുന്നിടത്തോളം മറ്റ് താരാപ ഥങ്ങൾ ഇതിനു പുറത്ത് നിലനിൽക്കുന്നു. ഈ താരാപഥങ്ങളുടെ വിതരണത്തെക്കുറിച്ചും , അവയുടെ സ്പെക്ട്രൽ രേഖകളെക്കുറിച്ചും ശ്രദ്ധാപൂർവ്വം നടത്തിയ പഠനങ്ങൾ ആധുനിക പ്രപഞ്ചശാസ്ത്രത്തിലേക്ക് (മോഡേൺ കോസ്മോളജി) നയിച്ചു. ഈ പഠനങ്ങളുടെ കണ്ടെത്തൽ പ്രപഞ്ചം വികസിച്ചു കൊണ്ടിരി ക്കുകയാണെന്ന നിഗമനത്തിലേക്ക് നയിച്ചു. ഒന്നിൽ കൂടുതൽ പ്രപഞ്ചമുണ്ടെന്ന് ചിലർ കരുതുന്നു. മൾട്ടിവേഴ്‌സ് എന്നറിയപ്പെടുന്ന ഒരു കൂട്ടം പ്രപഞ്ചങ്ങളുണ്ടെന്ന് അവർ കരുതുന്നു. മൾട്ടിവേഴ്സ് ഇതുവരെ ഒരു ശാസ്ത്രീയ ആശയമല്ല, കാരണം ഇത് പരീക്ഷിക്കാൻ ഒരു മാർഗവുമില്ല. ഇത് വരെ അറിഞ്ഞതിനേക്കാൾ, ഇനിയും ഒരുപാട് അറിയാൻ കിടക്കുന്നു പ്രപഞ്ചത്തെക്കുറിച്ചുള്ള രഹസ്യങ്ങളും , വസ്തുതകളും.

You May Also Like

പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളുടെ കൂടെയുള്ള ഗാർഡുകൾ എന്തുകൊണ്ടാണ് എപ്പോഴും കറുത്ത കണ്ണട ധരിക്കുന്നത് ?

പ്രധാനമന്ത്രി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളുടെ കൂടെയുള്ള ഗാർഡുകൾ എന്തുകൊണ്ടാണ് എപ്പോഴും കറുത്ത കണ്ണട ധരിക്കുന്നത്?⭐ അറിവ്…

പാമ്പുകൾ സ്വന്തം ശരീരം വിഴുങ്ങുമോ ?

പാമ്പുകൾ സ്വന്തം ശരീരം വിഴുങ്ങുമോ ? അറിവ് തേടുന്ന പാവം പ്രവാസി സാധാരണ അങ്ങനെ ചെയ്യാറില്ല.…

യൂറി എ. ഗഗാറിൻ ബഹിരാകാശത്തെത്തിയ ആദ്യത്തെ മനുഷ്യനായതിന്റെ മൂന്നാഴ്ചക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സും ഒരു മനുഷ്യനെ ബഹിരാകാശത്തേക്കയച്ചു

Basheer Pengattiri 1961 ഏപ്രിൽ 12-ന് വോസ്റ്റോക്ക് 1 ബഹിരാകാശ പേടകത്തിൽ ബഹിരാകാശയാത്രികനായ യൂറി എ.…

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ? അറിവ് തേടുന്ന…