ഛർദിക്കുമ്പോൾ വയർ പുറത്തു ചാടുന്ന ജീവി ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

വയറിന് പറ്റാത്ത എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ സ്വാഭാവികമായും ഛർദിക്കും . എന്നാൽ തവളകൾ ഛർദിച്ചാൽ അവയുടെ വയർ തന്നെ പുറത്തേക്ക് ചാടും.ഛർദിക്കുമ്പോൾ വയർ പുറത്തുചാടുമെന്നത് ഉഭയ ജീവിയായ തവളയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. മറ്റ് ജീവികൾ ഛർദിക്കുന്നതുപോലെ അവക്ക് ചെയ്യാൻ കഴിയില്ല. അഥവാ അത്തരം സന്ദർഭമുണ്ടാ യാൽ അവയുടെ വയർ മുഴുവനായി വായിലുടെ പുറത്തേക്ക് വരും. ശേഷം മുൻവശത്തെ കൈകൾ ഉപയോഗിച്ച് വയറിനുള്ളിലെ എല്ലാം തുടച്ചുവൃത്തിയാക്കും. ഇങ്ങനെയാണെങ്കിലും അവക്ക് അപകടമൊന്നും സംഭവിക്കില്ല.

ആമാശയം പൂർണമായി വൃത്തിയാക്കിയ ശേഷം പുറത്തുചാടിയ വയർ അകത്തേക്ക് തിരിച്ച് കയറ്റാനുമുള്ള വിദ്യയും ഇവർക്കറിയാം. ഭക്ഷ്യയോഗ്യമല്ലാത്തതോ ,വിഷാംശമുള്ളതോ ആയ എന്തെങ്കിലും ഭക്ഷിച്ചാലോ, വലിപ്പം കൂടിയ ഇരയെ വിഴുങ്ങിയാലോ തവളകൾ സ്വാഭാവികമായി ഇങ്ങനെ ഛർദിച്ചേക്കാം.കരയിലും , വെള്ളത്തിലും ജീവിക്കുന്ന മൂവായിരത്തോളം ഇനം തവളയെ ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളയുടെ കാൽ ഭക്ഷണമായി ഉപയോഗിക്കും. ചൈനയിൽ ഉണക്കിയ തവളകളെ ഔഷധ നിർമാണ ത്തിനായും ഉപയോഗിച്ച് വരുന്നുണ്ട്.

You May Also Like

എന്തുകൊണ്ടാണ് മനുഷ്യര്‍ പല നിറത്തിൽ കാണപ്പെടുന്നത്? ക്രീം തേച്ചാൽ കറുത്ത നിറം മാറി വെളുത്ത നിറം ആകുമോ ?

എന്തുകൊണ്ടാണ് മനുഷ്യര്‍ പല നിറത്തിൽ കാണപ്പെടുന്നത്? ക്രീം തേച്ചാൽ കറുത്ത നിറം മാറി വെളുത്ത നിറം…

അമേരിക്കക്ക് തന്നെ പണിയായ ബാറ്റ് ബോംബ്

ബാറ്റിൽ ബോംബ് അഥവാ വവ്വാൽ ബോംബ് അറിവ് തേടുന്ന പാവം പ്രവാസി ????രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ…

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ???? പെൺകുട്ടികൾ…

സ്മോളടിച്ചു വാഹനമോടിക്കുന്ന നിങ്ങളെ കുടുക്കുന്ന ചില ഉപകരണങ്ങൾ

മദ്യം ഉൾപ്പെടെയുള്ള ലഹരി ഉപയോഗം കണ്ടെത്താൻ പൊലീസും ,എക്സൈസും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ ഏതെല്ലാം ?…