നൈട്രജന്‍ ശ്വസിപ്പിച്ചുള്ള വധശിക്ഷ എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകമാണ് നൈട്രജൻ. അതായത് അന്തരീക്ഷത്തിൽ 78 ശതമാനമാണ് നൈട്രജന്റെ അളവ്. തോത് കൂടുതലാണെങ്കിലും ഓക്സിജൻ കലരാത്ത നൈട്രജൻ ശ്വസിക്കുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇതാണ് വധശിക്ഷ നടപ്പാക്കുന്നതിനായി ചിലയിടത്ത് ഉള്ളത്. നൈട്രജൻ അസ്ഫിക്സിയേഷൻ എന്നാണ് ഈ ശ്വാസം മുട്ടൽ അവസ്ഥയ്ക്ക് പറയുന്നത്.

ശരീരത്തിന് ഓക്സിജൻ ലഭ്യമാവാത്തതിനൊപ്പം കാർബൺ ഡയോക്സൈഡിന്റെ അളവ് രക്തത്തിൽ കൂടുന്നതുകൊണ്ടാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. ശുദ്ധമായ നൈട്രജൻ ശ്വസിക്കുമ്പോൾ ശരീരത്തിലെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുമെങ്കിലും ഓക്സിജൻ ലഭ്യമാവുകയില്ല. നിറവും, മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജൻ. ശ്വസിക്കുന്നയാൾക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ലത്രേ. ഇതു കാരണം അസ്വസ്ഥതയില്ലാതെ തന്നെ ജീവവായുവിന്റെ അഭാവത്തിൽ മരണം സംഭവിക്കുമെന്നതാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ അടിസ്ഥാന തത്വം.ശുദ്ധമായ നൈട്രജൻ ഒന്നോ, രണ്ടോ തവണ അകത്തേയ്ക്ക് എടുക്കുമ്പോഴേക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് രക്തത്തിൽ നിന്നും ഓക്സിജൻ കുറേശ്ശെയായി ശ്വാസ കോശത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും. ദ്രുതഗതിയിലാണ് ഇത് സംഭവിക്കുന്നത്.

ഇത്തരത്തിൽ പുറന്തള്ളൽ ആരംഭിച്ചാൽ വെറും മൂന്ന് മിനിട്ടിനുള്ളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് പൂജ്യം ശതമാനം ആവുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കു ന്നത്.നൈട്രജൻ ശ്വാസകേശത്തിലേക്ക് പ്രവേശിച്ച് ഓക്സിജൻ സഞ്ചാരം തടസ പ്പെട്ടാൽ ഒന്നര മിനുട്ടിനുള്ളിൽ വ്യക്തി അബോധാവസ്ഥയിലേക്ക് വീഴാം. ഓക്സിജന്റെ അളവ് കുറയും തോറും അബോധാവസ്ഥ യിലാവുന്ന വേഗതയ്ക്കും മരണത്തിലേക്കുള്ള ദൈർഘ്യവും കുറയും. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് 4 മുതൽ 6% വരെയാണെ ങ്കിൽ 40 സെക്കന്റുകൾക്കുള്ളിൽ അബോധാവ സ്ഥയും ഏതാനം മിനിട്ടുകൾക്കുള്ളിൽ മരണവും സംഭവിക്കുമെന്നാണ് വൈദ്യ ശാസ്ത്രത്തിന്റെ വിശദീകരണം.

അബോധാവസ്ഥയ്ക്കൊപ്പം ചിലപ്പോൾ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥ കളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട് . അബോധാവസ്ഥയുണ്ടാകുന്നതിനു പിറകേ ശരീരം നീലിക്കുകയും ഹൃദയം സ്തംഭിക്കു കയും ചെയ്യും. 7 മിനിട്ടോളം ഓക്സിജൻ ലഭിക്കാതെവന്നാൽ മസ്തിഷ്കത്തിന്റെ കോർട്ടക്സിലെയും, മെഡുല്ല ഒബ്ലാംഗറ്റയി ലെയും (ഈ ഭാഗമാണ് ശ്വസനവും ഹൃദയമി ടിപ്പും നിയന്ത്രിക്കുന്നത്) കോശങ്ങൾ നിർജീവമാവും. ഇതോടെ മസ്തിഷ്കമരണം സംഭവിച്ചതായി കണക്കാക്കാം.

നൈട്രജൻ ശ്വസിക്കേണ്ടി വരുമ്പോൾ ചിലർക്ക് തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾ പ്രാഥമിക ലക്ഷണമായി കണ്ടേക്കാം. എന്നാൽ ചിലർക്ക് യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും പ്രകടമാവാതെ അബോധാവസ്ഥയിലേക്ക് എത്തിയേക്കാം. ഓക്സിജൻ അളവ് കുറഞ്ഞ പ്രദേശങ്ങളുമായി ഇടപഴകേണ്ടി വരുന്നവർക്ക് ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ വധശിക്ഷ യ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ മുന്നറിവില്ലാതെ അബോധാവസ്ഥയുണ്ടാകാനാണ് സാധ്യത.

You May Also Like

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമേതാണ്? സിംഹമോ അതോ കടുവയോ?

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമേതാണ്? സിംഹമോ അതോ കടുവയോ? സിംഹവും കടുവയും നേരിൽ പരസ്പരം കണ്ടുമുട്ടുന്ന…

എന്തുകൊണ്ടാണ് എയർപോർട്ടുകളിൽ ഫുഡ് വില വളരെ കൂടുതൽ ആയിരിക്കുന്നത് ?

എന്തുകൊണ്ടാണ് എയർപോർട്ടുകളിൽ ഭക്ഷണങ്ങൾക്ക് വില വളരെ കൂടുതൽ ആയിരിക്കുന്നത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

രണ്ടാംലോകമഹായുദ്ധത്തിൽ ജർമ്മൻ മുങ്ങിക്കപ്പലിൽ നിന്നും അമൂല്ല്യമായ ഒരു വസ്തു ബ്രിട്ടീഷ് നേവിക്ക് എന്തു വിലകൊടുത്തും കൈക്കലാക്കണമായിരുന്നു, എന്താണാ അമൂല്യ നിധി ?

Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ നിന്നുള്ള ആക്രമണത്തിൽ…

സ്വർഗത്തിലെ പെണ്ണുങ്ങൾ

Sabu Jose സ്വർഗത്തിലെ പെണ്ണുങ്ങൾ (March 8 – ഇന്ന് ലോക വനിതാ ദിനം) ജീവിതത്തിന്റെയും…