നക്ഷത്രങ്ങൾ എത്ര നാൾ ‘ജീവിക്കും’ ?

0
161

Baiju raj

ആദ്യമേ പറയട്ടെ, നക്ഷത്രങ്ങളിലെ പ്രവർത്തനങ്ങളെ ആണ് അവയുടെ ജീവിതം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.കൂടാതെ അവയുടെ ഇപ്പോഴത്തെ രീതിയിൽ തീർന്നു മറ്റു രൂപത്തിലേക്ക്.. അതായത് ചുവപ്പു ഭീമൻ ( red giant ), വെള്ള കുള്ളൻ ( white dwarf ), ന്യൂട്രോൺ സ്റ്റാർ, ബ്ളാക് ഹോൾ എന്നീ വ്യത്യസ്‍ത രീതിയിലേക്ക് മാറുക എന്നെ അർത്ഥത്തിലാണ് ജീവിതവസാനമായി ഇവിടെ പറഞ്ഞിരിക്കുന്നത്. നമ്മുടെ സൂര്യൻ ഒരു ആവറേജ് നക്ഷത്രമാണ്. അധികം വലുതും അല്ല അധികം ചെറുതും അല്ല.

സൂര്യൻ ഏതാണ്ട് 10 ബില്യൺ (1000 കോടി ) വർഷം ജീവിക്കും.ഇപ്പോൾ 460 കോടി വർഷം പ്രായം ആയി. ഇനി 540 കോടി വർഷം കൂടി ഉണ്ടാവും.അപ്പപ്പോഴേക്കും സൂര്യൻ ചുവപ്പു ഭീമൻ ആവും. ഭൂമിയൊക്കെ സൂര്യന് അകത്താവും 🙂

  • വലിയ ചുവപ്പു ഭീമൻ നക്ഷത്രങ്ങൾ 100 കോടി വർഷം മാത്രമേ ജീവിക്കൂ.ചെറിയ ചുവപ്പു ഭീമൻ നക്ഷത്രങ്ങൾ 100000 കോടി വർഷം വരെ ജീവിക്കും.പിനീട് അവ പ്ലാനറ്റേറി നെബുല ആവുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു.
  • ചുവപ്പു കുള്ളൻ നക്ഷത്രങ്ങൾ 100000 കോടിയിൽ കൂടുതൽ വർഷം ജീവിക്കും.
  • വെള്ള കുള്ളൻ നക്ഷത്രങ്ങൾ 10 ലക്ഷം കോടി കോടി കോടി വർഷം വരെ ജീവിക്കും.
  • ഇനി ന്യൂട്രോൺ നക്ഷത്രവും, ബ്ളാക് ഹോളുകളും..
    അവയുടെ ആയുസ്സ് നമുക്ക് കണക്കു കൂട്ടാവുന്നതിലും അപ്പുറം ആണ്. ചിലപ്പോൾ അവയ്ക്കു മരണം എന്നൊന്ന് ഇല്ലായിയിരിക്കും.