കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. (ചിത്രത്തിൽ ഇതേ ക്രമത്തിൽ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങൾ കാണാം). അമേരിക്കൻ ഫാൾ‌സിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്‌ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾ‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്‌ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ‌ നിന്നാണ്.മൂന്നിൽ ഏറ്റവും വലിപ്പമുള്ള ഹോർസ്ഷൂ വെള്ളച്ചാട്ടം കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഇത് കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു.

താരമ്യേന ചെറിയ അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് ഗോട്ട് ദ്വീപിനാലും, അമേരിക്കൻ വെള്ളച്ചാട്ടത്തിൽ നിന്ന് ലൂണ ദ്വീപിനാലും വേർതിരിക്കപ്പെടുന്നു. രണ്ട് ദ്വീപുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക. പകൽ വിനോദസഞ്ചാര സമയങ്ങളിൽ, ഓരോ മിനിറ്റിലും 168,000 മീ3 (ആറ് ദശലക്ഷം ഘനയടി) വെള്ളം കടന്നുപോകുന്നു.

ഹോർസ്ഷൂ വെള്ളച്ചാട്ടം 57 മീറ്റർ (187 അടി), ഉയരത്തിൽനിന്നു പതിക്കുമ്പോൾ, അമേരിക്കൻ ഫാൾസിന്റെ ഉയരം അതിന്റെ അടിയിൽ ഭീമൻ പാറക്കല്ലുകൾ സ്ഥിതിചെയ്യുന്നതിനാൽ 21 മുതൽ 30 മീറ്റർ വരെ (69 മുതൽ 98 അടി വരെ) വ്യത്യാസപ്പെടുന്നു. വലിപ്പമേറിയ ഹോർസ്‌ഷൂ വെള്ളച്ചാട്ടത്തിന് 790 മീറ്റർ (2,590 അടി) വീതിയുള്ളപ്പോൾ അമേരിക്കൻ ഫാൾസിന് 320 മീറ്റർ (1,050 അടി) വീതിയാണുള്ളത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അമേരിക്കൻ അതിരും കനേഡിയൻ അതിരും തമ്മിലുള്ള ദൂരം 3,409 അടി (1,039 മീറ്റർ) ആണ്.

ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലുള്ള ഏറ്റവും ഉയർന്ന ഒഴുക്ക് സെക്കൻഡിൽ 6,400 ക്യുബിക് മീറ്ററായി (230,000 ക്യു അടി) രേഖപ്പെടുത്തിയിരിക്കുന്നു. ശരാശരി വാർഷിക ഒഴുക്ക് സെക്കൻഡിൽ 2,400 ക്യുബിക് മീറ്റർ (85,000 ക്യു അടി) ആണ്. ഈറി തടാകത്തിന്റെ ജലനിരപ്പിൽനിന്ന് നേരിട്ടുള്ള ഒഴുക്കായതിനാൽ, വസന്തത്തിന്റെ അവസാനത്തിലോ വേനൽക്കാലത്തിന്റെ ആരംഭത്തിലോ ഇത് സാധാരണയായി ഉയരുന്നു. വേനൽക്കാലത്ത്, സെക്കൻഡിൽ കുറഞ്ഞത് 2,800 ക്യുബിക് മീറ്റർ (99,000 ക്യു അടി) ജലം വെള്ളച്ചാട്ടത്തിലേയ്ക്കു പതിക്കുന്നു. അതിൽ 90 ശതമാനവും ഹോർസ്ഷൂ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പോകുമ്പോൾ, ബാക്കി ജലവൈദ്യുത പദ്ധതികളിലേയ്ക്ക് തിരിച്ചുവിടുന്നു. ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് മുകളിൽ ചലിക്കുന്ന ഗേറ്റുകളുള്ള അന്താരാഷ്ട്ര നിയന്ത്രിത അണക്കെട്ട് അഥാവാ ഒരു ചിറ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

‘നയാഗ്രയുടെ മഹാദ്ഭുതം’ എന്നാണു ഈ സംഭവം പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്.നയാഗ്ര കാണാന്‍ പോകുന്നവര്‍ തീര്‍ച്ചയായും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും, ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഒന്നോ രണ്ടോ, പേരെ തുണച്ച ഭാഗ്യം എല്ലാവര്‍ക്കും എപ്പോഴും കൂട്ടിനുണ്ടായി ക്കൊള്ളണം എന്നില്ല. ഇന്ത്യയിലെ സഞ്ചാരികളെ സംബന്ധിച്ച് ഭൂമിയുടെ മറുവശത്ത് സ്ഥിതി ചെയ്യുന്ന നയാഗ്രയിലേക്കുള്ള യാത്ര ഏറെ ദൈർഘ്യമേറിയതും ഒപ്പം ചെലവേറിയ തുമാണ്. എന്നാൽ നയാഗ്രയുടെ അനുപമമായ സൗന്ദര്യം ദര്‍ശിക്കുന്ന നിമിഷം ഈ ബുദ്ധി മുട്ടുകള്‍ എല്ലാം താനേ മാഞ്ഞു പോകും.

മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയില്‍ പതിക്കുന്ന, ഓരോ സെക്കന്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്ന വെള്ളച്ചാട്ടമായ നയാഗ്രയിൽ അതിലെങ്ങാനും വീണു പോയാല്‍ ഒരു തിരിച്ചു വരവ് സാധ്യമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?ചരിത്രത്തില്‍ ഇന്നുവരെ പതിനാറു പേര്‍ നയാഗ്രയെ തോല്‍പ്പി ക്കാനുള്ള ദൗത്യവുമായി ഇറങ്ങി യിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിയോളം പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.

ആദ്യമായി ഇങ്ങനെ രക്ഷപ്പെട്ടത് 63 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. ആനി എഡ്സണ്‍ ടെയ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്. 1921- ല്‍ തന്‍റെ അറുപത്തിമൂന്നാം ജന്മദിനത്തില്‍ ഓക്കും, ഇരുമ്പും കൊണ്ട് നിര്‍മിച്ച ഒരു ബാരലിനുള്ളില്‍ കയറി വെള്ളച്ചാട്ടത്തിന്‍റെ ഒരറ്റത്ത് അവര്‍ നീന്തിക്കയറി. പണത്തിനും, പ്രശസ്തിക്കും വേണ്ടിയായിരുന്നു അവര്‍ ഈ സാഹസം ചെയ്തതെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല, ആനിയുടെ പാത പിന്തുടര്‍ന്ന് അനുകരിക്കാന്‍ എത്തിയവര്‍ക്കും കാര്യമായ പ്രശസ്തി നേടിയെടുക്കാന്‍ സാധിച്ചില്ല. 1928-ൽ ജീൻ ലൂസിയർ എന്നയാള്‍ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ആറടി വ്യാസമുള്ള സ്റ്റീൽ ബോളിനുള്ളില്‍ 32 ട്യൂബു കൾ നിരത്തി അതിനുള്ളില്‍ കയറി യാത്ര ചെയ്തു.

വീഴ്ചയിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ട ലൂസിയർ ബാക്കിയുള്ള ജീവിതകാലം മുഴുവൻ വിനോദ സഞ്ചാരികൾക്ക് സുവനീറുകൾ വിറ്റ് കാലം കഴിച്ചു. ഇന്നുവരെ കനേഡിയൻ ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്നുള്ള സുരക്ഷിതമല്ലാത്ത വീഴ്ചയിൽ നിന്നും വെറും അഞ്ച് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതില്‍ ആദ്യത്തേതും, ഏറ്റവും പ്രായം കുറഞ്ഞതുമായ വ്യക്തി ഏഴു വയസ്സുകാരനായിരുന്ന റോജർ വുഡ്‌വാർഡ് ആണ്. 1960 ലായിരുന്നു ആ സംഭവം. ഒരു ബോട്ടപകടത്തില്‍ പെട്ട് നയാഗ്ര യുടെ അറ്റം വരെ എത്തിയ റോജര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളച്ചാട്ടത്തിലേയ്ക്കുള്ള ഒഴുക്ക് രാത്രിയിൽ പകുതിയായി കുറയുകയും ശൈത്യകാലത്ത് വിനോദസഞ്ചാരികൾ കുറയുന്ന അവസരങ്ങളിൽ സെക്കൻഡിൽ കുറഞ്ഞത് 1,400 ക്യുബിക് മീറ്റർ (49,000 ക്യു അടി) ആയി തുടരുന്നു. വെള്ളം വഴിതിരിച്ചുവിടൽ 1950 ലെ നയാഗ്ര ഉടമ്പടി വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. ഇതിന്റെ നിയന്ത്രണം ഇന്റർനാഷണൽ നയാഗ്ര ബോർഡ് ഓഫ് കൺട്രോൾ (IJC) ആണ്. നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഹരിത നിറം, നയാഗ്ര നദിയിലെ മണ്ണൊലിപ്പിന്റെ ശക്തിയാൽ സൃഷ്ടിക്കപ്പെടുന്ന, മിനിട്ടിൽ 60 ടൺ എന്ന നിരക്കിൽ ജലത്തിൽ അലിഞ്ഞുചേരുന്ന ലവണങ്ങളുടേയും പാറപ്പൊടി (വളരെ നന്നായി പൊടിഞ്ഞ പാറ) എന്നിവയുടെ ഉപോൽപ്പന്നമാണ്.

(വിവരങ്ങൾക്ക് കടപ്പാട്)

You May Also Like

ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ യഥാർത്ഥ ഹീറോകൾ നാം അറിയാതെ പോയ, സ്വാതന്ത്രത്തിന്റെ പുലരി കാണാൻ സാധിക്കാതെ പോയ മറ്റുപലരുമാണ്

എഴുതിയത് :Suresh Madathil Valappil കടപ്പാട് : ചരിത്രാന്വേഷികൾ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിനെ ചുറ്റിയൊഴുകുന്ന സീൻ…

ആനയുടെ തൊലിപ്പുറത്തുണ്ടാവുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ല, കാരണമെന്ത് ?

12 കിലോയ്ക്കും, 21കിലോയ്ക്കും ഇടയിലാണ് ഒരു സാധാരണ ഇന്ത്യൻ ആനയുടെ ഹൃദയത്തിന്റെ ഭാരം. ആനയുടെ ഭാരമോ…

എന്തിനാണ് വീടുകളിലെ വയറിങ്ങിൽ വലിപ്പം കൂടുതലുള്ള പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സോക്കറ്റും ഉപയോഗിച്ചിരിക്കുന്നത് ?

പോസിറ്റീവിൽ നിന്നും നെഗറ്റീവിലേക്കുള്ള ഈ ഒഴുക്കിനെയാണ് കറന്റ് എന്ന് പറയുന്നത്. ഈ ഒഴുക്കിനെ (കറന്റിനെ) ആംപിയറിൽ ആണ് പറയുന്നത്.ഓരോ സൈസ് വയറിനും അതിലൂടെ ഒഴുകാവുന്ന കറന്റിന് ഒരു പരിധിയുണ്ട്.

എന്താണ് സ്നോർക്കെല്ലിംഗും സ്കൂബ ഡൈവിങ്ങും തമ്മിലുള്ള വ്യത്യാസം ?

എന്താണ് സ്നോർക്കെല്ലിംഗും സ്കൂബ ഡൈവിങ്ങും തമ്മിലുള്ള വ്യത്യാസം ? അറിവ് തേടുന്ന പാവം പ്രവാസി കരയിൽ…