മഹാത്മാഗാന്ധി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് ?

അറിവ് തേടുന്ന പാവം പ്രവാസി

അഞ്ചു തവണയാണ് മഹാത്മാ ഗാന്ധി കേരളത്തിലെത്തിയത്. ആദ്യമായി മലബാറിലും, അവസാനമായി തിരുവിതാംകൂറിലും.

ഖിലാഫത്ത് പ്രക്ഷോഭം ( 1920, മലബാർ): 1920 ൽ ഖിലാഫത്ത് പ്രക്ഷോഭത്തിന് ആദ്യമായി ഗാന്ധിജി കോഴിക്കോട് ട്രെയിനിൽ എത്തി. അവിടെത്തെ നേതാക്കളുമായി ചർച്ച നടത്തിയ അദ്ദേഹം കോൺഗ്രസ് പ്രവർത്തകരെയും സന്ദർശിച്ചു. പിന്നീട്, വൈകുന്നേരം, ബീച്ചിൽ അദ്ദേഹം പൊതുജനങ്ങളെ കണ്ടു. സ്വാതന്ത്ര്യ ത്തിന് വേണ്ടി ഹിന്ദുക്കളും, മുസ്ലിങ്ങളും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യാഗ്രഹം (1925):
അക്കാലത്ത് ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകളിലൂടെ നടക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരെയാ യിരുന്നു ഗാന്ധിയുടെ പ്രശസ്തമായ വൈക്കം സത്യാഗ്രഹം. ശ്രീ നാരായണ ഗുരു ഉൾപ്പെടെ കേരളത്തിലെ വിവിധ നേതാക്കളുമായി ഗാന്ധിജി ചർച്ച നടത്തി.

തിരുവിതാംകൂർ (1927):
അയിത്തത്തിനെതിരെ പോരാടുവാനായിരുന്നു ഗാന്ധിജി കേരളത്തിൽ അന്നെത്തിയത്. തൃശൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ അദ്ദേഹം പൊതുജനങ്ങളെ കണ്ടു.

മലബാർ (1934):
താഴേക്കിടയിലുള്ളവർക്കായി ധനസമാഹരണ ത്തിനായി ഗാന്ധിജി വീണ്ടും മലബാർ സന്ദർശിച്ചു. ഗാന്ധിജിയുടെ പ്രസംഗത്തിനു ശേഷം കൗമുദി എന്ന കൊച്ചു പെൺകുട്ടി ധൈര്യത്തോടെ വേദിയിലേക്ക് വരുകയും അവളുടെ ആഭരണങ്ങളെല്ലാം ഗാന്ധിക്ക് ദാനം ചെയ്യുകയും ചെയ്തു. കൊച്ചുപെൺകുട്ടി ഇനി സ്വർണം ധരിക്കില്ലെന്ന് അവിടെവെച്ചു പ്രതിജ്ഞയെടുത്തു. ഇതിൽ മതിപ്പുളവാക്കിയ ഗാന്ധിജി ഹരിജൻ മാസികയിൽ ‘കൗമുദി കാ ത്യാഗ്’ എന്ന പേരിൽ അവളെക്കുറിച്ച് എഴുതി.

തിരുവിതാംകൂർ(1937):
ക്ഷേത്ര പ്രവേശന വിളംബരം ആഘോഷിക്കാ നായിരുന്നു അദ്ദേഹത്തിന്റെ അവസാന കേരള സന്ദർശനം. ഒരു ‘തീർത്ഥാടനം’ എന്നാണ് ഗാന്ധിജി ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്. പരിപാടിയുടെ സ്മരണയ്ക്കായി അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിവിധ ആഘോഷങ്ങളിൽ പങ്കെടുത്തു. ഈ സന്ദർശനത്തിനിടയിലാണ് അദ്ദേഹം അയ്യങ്കാളിയെ കണ്ടുമുട്ടുകയും ‘ഹരിജന്മാരെ’ ഉയർത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തത്.

You May Also Like

‘കുട്ടികൾക്ക് ആഹാരം എറിഞ്ഞിരുകൊടുക്കുന്ന ബ്രിട്ടീഷ് രാജ്ഞി’, നിങ്ങൾ പറയുന്നതല്ല സത്യം

കോളനി രാജ്യങ്ങളിലെ ദരിദ്രരായ കുട്ടികൾക്ക് ആഹാരം എറിഞ്ഞിരുകൊടുക്കുന്ന ബ്രിട്ടീഷ് രാജ്ഞി എന്നപേരിൽ പ്രചരിക്കുന്ന വീഡിയോ എലിസബത്ത്…

ഭ്രമയുഗം സിനിമയിൽ പരാമർശിക്കുന്ന കുഞ്ചമണ്‍ പോറ്റി ആരാണ് ?

ഭ്രമയുഗം സിനിമയിൽ പരാമർശിക്കുന്ന കുഞ്ചമണ്‍ പോറ്റി ആരാണ് ? അറിവ് തേടുന്ന പാവം പ്രവാസി കൊട്ടാരത്തിൽ…

അഹൂജയുടെ കഥ – അമർ നാഥ് അഹൂജയും ആംപ്ലിഫയറും

എഴുതിയത് അജിത് കളമശേരി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുൻപ് 1940 കളിൽ ഡൽഹിയിൽ സാങ്കേതിക തൽപ്പരനായ…

എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം

✍️ Sreekala Prasad സഹസ്രലിംഗത്തിന്റെ ആയിരം പ്രതിഷ്ഠകൾ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം.…