Connect with us

INFORMATION

ഒരു തിമിംഗലത്തിന് വില എത്രയാണ് ?

കടലിൽ ജീവിക്കുന്ന ഏറ്റവും വലിയ സസ്‌തിനികൾ ആണ് തിമിംഗലങ്ങൾ എന്ന് എല്ലാവർക്കും അറിയാമല്ലോ ??, എന്നാൽ ആവാസ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിൽ ഒന്നായ

 151 total views,  1 views today

Published

on

രാഹുൽ രവി

ഒരു തിമിംഗലത്തിന് വില എത്രയാണ് ?
(ജൈവ വൈവിധ്യവും, അതിന്റെ സാമ്പത്തിക ശാസ്ത്രവും)

കടലിൽ ജീവിക്കുന്ന ഏറ്റവും വലിയ സസ്‌തിനികൾ ആണ് തിമിംഗലങ്ങൾ എന്ന് എല്ലാവർക്കും അറിയാമല്ലോ ??, എന്നാൽ ആവാസ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിൽ ഒന്നായ ഇവയെ നമ്മുടെ പൂർവികർ, വേട്ടയാടി വംശ നാശത്തിന്റെ വക്ക് വരെ എത്തിച്ചിരുന്നു, അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് ലോക സമുദ്രങ്ങളിൽ നാലോ അഞ്ചോ ദശലക്ഷം തിമിംഗലങ്ങൾ ഉണ്ടായിരുന്നു എന്ന് കണക്കാക്കുന്നു. അമിത ചൂഷണം ലോകത്തെ തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയാക്കിയതായി അന്താരാഷ്ട്ര തിമിംഗല കമ്മീഷൻ പറയുന്നു.

എന്നാൽ ഇപ്പോൾ അതേ മനുഷ്യൻ തിരിച്ചറിവ് വന്ന് കൊണ്ട് ഇവയെ സംരക്ഷിച്ചു പോന്നതിന്റെ ഫലമായി ഇവയുടെ എണ്ണം വീണ്ടും പതിയെ വർധിച്ചു വരുന്നുണ്ട്, (ഫോസിൽ ഇന്ധങ്ങളുടെ കണ്ടു പിടുത്തം ആണ് ഇവയുടെ വംശ നാശം തടയാൻ സഹായിച്ച ഒരു പ്രധാന ഘടകം എന്നതും ശ്രദ്ധേയമാണ്)
അന്താരാഷ്ട്ര തിമിംഗല കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം, മനുഷ്യൻ മൂലം വംശ നാശ ഭീക്ഷണി നേരിട്ടിരുന്ന പല ജീവിവർഗങ്ങളും ഇപ്പോൾ ഈ തിരിച്ചു വരൽ പ്രക്രിയയിലാണ്.

18 മീറ്റർ വരെ നീളവും 40 ടൺ വരെ ഭാരവുമുള്ള പടിഞ്ഞാറൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഹം‌പ്ബാക്ക് തിമിംഗലങ്ങൾ ശക്തമായി തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്, ഇത് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ്, നമ്മൾ കരുതിയത്തിലും വേഗത്തിൽ ആണ് ഇവയുടെ വംശ വർധനവും അതിജീവനവും,
ഇപ്പോൾ ഹംപ്‌ബാക്ക് തിമിംഗലങ്ങളുടെ എണ്ണം ഇരുപതിനായിരത്തിനോട് അടുത്തുവെന്നും പുതിയ പഠനങ്ങൾ പറയുന്നു

പത്തു വർഷം കൊണ്ട് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിമിംഗല വർഗ്ഗത്തിൽ പലതും എത്തും എന്നാണ് കണക്കാക്കുന്നത്, നിലവിൽ നമ്മുടെ സമുദ്രങ്ങളിൽ വിവിധ ഇനങ്ങളിൽ പെട്ട, ഏകദേശം പത്ത് ലക്ഷത്തിലധികം തിമിംഗലങ്ങളുണ്ട്, എന്ന് കണക്കാക്കുന്നു,ഇനി തലകെട്ടിലെ ചോദ്യത്തിലേക്ക് വരാം സാമ്പത്തിക വിദഗ്ധരുടെ പുതിയ വിശകലനമനുസരിച്ച് ഒരു തിമിംഗലത്തിന് എത്രമാത്രം വിലയുണ്ട് എന്ന ചോദ്യം ചോദിക്കുന്നു,ഒരു ഹംപ്‌ബാക്ക് തിമിംഗലത്തിന്റെ വില ഏകദേശം 20 million ഡോളർ ($20,00,000) ആണ് എന്ന് കണക്കാക്കുന്നു അതായത് 150 കോടി രൂപയുടെ അടുത്ത്, ഇതെങ്ങനെ കണക്കാക്കി എന്നായിരിക്കും ഇപ്പോൾ നിങ്ങളുടെ ചോദ്യം , അതിലേക്ക് വരാം,

വലിയ തിമിംഗലങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ മനുഷ്യരാശിയെ സഹായിക്കാൻ കഴിയും. ഒരു തിമിംഗലം ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ സേവനമാണ് ചെയ്യുന്നത്, എങ്ങനെ ആണ് എന്നല്ലേ ? ഈ സമുദ്ര സസ്തനികൾക്ക് നമ്മുടെ കാലാവസ്ഥയെ വരെ സ്വാധീനിക്കാൻ കഴിയും,വലിയ തിമിംഗലങ്ങളെ ഫിൽട്ടർ ഫീഡിംഗ് ജീവികൾ എന്നാണ് വിളിക്കുന്നത്

Advertisement

അതായത് കടലിൽ phyto plankton എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഓക്സിജന്റെ 50% എങ്കിലും ഉത്പാദിപ്പിക്കുന്ന ഏക കോശ ജീവികൾ ഒരുപാട് ഉണ്ട്, ഇവയെ ഭക്ഷണമാക്കുന്ന zoo plankton എന്ന ചെറു ജീവികളെയാണ് തിമിംഗലം കൂടുതലായി ഭക്ഷണം ആക്കുന്നത്, അതും ടൺ കണക്കിന്. വൃക്ഷങ്ങൾ ഫലപ്രദമായ കാർബൺ സിങ്കുകൾ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു മുതിർന്ന വൃക്ഷം ഓരോ വർഷവും ഏകദേശം 22 കിലോ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നു,എന്നാൽ 60 വർഷത്തെ ശരാശരി ആയുസ്സുള്ള ഒരൊറ്റ തിമിംഗലം ഏകദേശം 33 ടൺ കാർബൺ ഡൈ ഓക്സൈഡ് ഇത് പോലെ ഭക്ഷണം വഴി ശരീരത്തിൽ സംഭരിക്കുന്നു,

അതായത് ഒരു തിമിംഗലം 1,500 മരങ്ങൾക്ക് തുല്യമാണ്, ഒരു തിമിംഗലം മരിക്കുമ്പോൾ അതിന്റെ ശവം കടലിന്റെ അടിയിൽ മുങ്ങുന്നു, അതിന്റെ ശരീരത്തിൽ സംഭരിച്ചിരിക്കുന്ന കാർബൺ കോടിക്കണക്കിന് ജല ജീവികൾക്ക് ഭക്ഷണമാവുന്നു, ഇവയുടെ മരണത്തോടെ ഈ കാർബൺ, സമുദ്രത്തിൽ കാർബൺ വാതകം ആയി കാലരാതെ ജൈവ കാർബൺ ആയി കടലിന്റെ അടിത്തട്ടിൽ സംഭരിക്കപ്പെടുന്നു, ഇതാണ് ഭാവിയിൽ ഫോസിൽ ഇന്ധനം ആവുന്നത്. തിമിംഗലം പമ്പ് എന്ന് വിളിക്കുന്ന ഒരു പ്രത്യേക പരിസ്ഥിതി സേവനം കൂടിയാണ് തിമിംഗലങ്ങൾ നൽകുന്നത്. ചെറിയ സമുദ്ര ജീവികളായ , phyto plankton ന് ആവശ്യമായ ഇരുമ്പും ഫോസ്ഫറസും, നൈട്രജനും എല്ലാം തിമിംഗലത്തിന്റെ വിസർജ്യത്തിൽ നിന്നും ആണ് ലഭിക്കുന്നത്, ഇവ ദേശാടനം നടത്തുന്ന വഴികളിൽ എല്ലാം ഇത്തരം phyto plankton blooms ഉണ്ടാവുന്നതായി മുൻപേ കണ്ടെത്തിയിരുന്നു.

ഇതേ phyto plankton നെ ആണ് zoo planktons ഭക്ഷണമാക്കുന്നത്, ആ zoo planktons നെയാണ് തിമിംഗലങ്ങൾ ഭക്ഷണമാക്കുന്നത്, ഈ കാർബൺ ചക്രം വഴി അന്തരീക്ഷ കാർബൺ വൻ തോതിൽ സ്വന്തം ശരീരത്തിൽ തിമിംഗലങ്ങൾ ശേഖരിക്കുന്നു, മരണ ശേഷം അവ അത് കടലിന്റെ ആഴങ്ങളിൽ സംഭരിച്ചു വയ്ക്കുന്നു ആയിരക്കണക്കിന് വർഷങ്ങളോളം, ആഗോള കാർബൺ വില വെച്ചു കണക്ക് കൂട്ടുമ്പോൾ ഇത് 150 കോടി രൂപയോളം വരും, അതായത്,ഒരു ടണ്ണിന് കാർബണിന്റെ വിലയെടുത്ത് ഒരു വലിയ തിമിംഗലത്തിന്റെ ശരീരത്തിൽ സംഭരിക്കാവുന്ന അളവിനാൽ അത് ഗുണിച്ചാൽ ഓരോ തിമിംഗലവും ശരാശരി രണ്ട് ദശലക്ഷം ഡോളർ ന് തത്തുല്യമായ തൂക്കമുണ്ടാകും,

ഇനി ഇതേ കണക്ക് വെച്ചു കടലിൽ ഉള്ള ഹംപ്‌ബാക്ക് തിമിംഗലത്തിന്റെ മാത്രം എണ്ണം എടുത്താൽ ഏകദേശം 1 trillion dollars വരും (10,00,00,00,00,000) അതായത് ഏകദേശം 7,42,25,05,00,00,000 രൂപയുടെ പാരിസ്ഥിതിക സേവനമാണ് ഹംപ്‌ബാക്ക് തിമിംഗലത്തിന്റെ മാത്രം സംഭാവന)

194 ലോക രാജ്യങ്ങൾ ഉൾപ്പെടുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2021 ൽ ഏകദേശം 93.86 trillion dollars ആണ് എന്നാണ് കണക്കാക്കുന്നത് എന്ന് ഐ‌എം‌എഫ് റിപ്പോർട്ട് ചെയ്യുന്നു.ഇനി നിങ്ങൾ കടലിലെ മറ്റ് തിമിംഗലങ്ങളും, ജീവികളും ,കണ്ടൽ കാടുകളും അടക്കം ജൈവ സംവിധാനങ്ങൾക്ക് വില ഇട്ടാൽ എത്ര വരും എന്ന് സങ്കൽപ്പിച്ചു നോക്കുക, ഇന്ന് അത്യാഗ്രഹിയായ മനുഷ്യൻ ഇവിടെ ഇനി ആയിരം വർഷം economical engine മുന്നോട്ട് കൊണ്ട് പോയാലും അതിലും എത്രയോ മടങ്ങു വിലമതിക്കുന്നതാണ് നമ്മുടെ ഭൂമിയിലെ പ്രകൃതി വിഭവങ്ങൾ എന്ന് ആലോചിച്ചു നോക്കുക,

This is how whales get to be so huge -- and what limits them from being  even bigger - ABC Newsഅത് കൊണ്ട് സാമ്പത്തികമായി ചിന്തിച്ചാലും , സുസ്ഥിര ചൂക്ഷണം കൊണ്ട് ഇപ്പോൾ വൻ കോർപ്പറേറ്റുകളും, സർക്കാരുകളും, മാഫിയകളും ഉണ്ടാക്കുന്ന, നക്കാ പിച്ച കാശിന് വേണ്ടി ഈ പ്രകൃതിയെ ഇന്നും പ്രാചീന ചിന്താഗതിയിൽ നമ്മൾ അമിതമായി ചൂക്ഷണം ചെയ്യുകയാണ്, ഇതിലും വലിയ തോൽവികൾ വേറെ ഉണ്ടോ ???സുസ്ഥിരമായ വികസനം ചൂക്ഷണം വഴി നിങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത സമ്പത്ത് ലഭിക്കാൻ വകുപ്പ് ഉള്ളപ്പോൾ ആണ്, സ്വർണ മുട്ട ഇടുന്ന താറാവിനെ കൊന്ന് ഇനി ഭാവിയിൽ ഇടാൻ സാധ്യത ഉള്ള മുട്ട മുഴവൻ കിട്ടും എന്ന മണ്ടൻ പിന്തിരിപ്പൻ ചിന്താഗതിയുമായി പലരും മുന്നോട്ട് പോകുന്നത്,
ഉൽക്കകൾ മൈൻ ചെയ്യുന്ന കാലം വരെ, ഭൂമിയുടെ വിഭവങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ചൂക്ഷണം ചെയ്യാൻ കഴിയുന്നത് സ്വർണ മുട്ട ഇടുന്ന, ഭൂമി എന്ന താറാവിന്, ജൈവ വൈവിധ്യം എന്ന ഭക്ഷണം കൊടുത്തു കൊണ്ടാണ്,

ഓർക്കുക പ്രകൃതി സ്വാഭാവികമായും ചെയ്യുന്ന പ്രക്രിയ നമ്മുടെ സഹായം കൂടി ഉണ്ടെങ്കിൽ 10 മുതൽ 100 മടങ്ങു വരെ വേഗത്തിൽ ആക്കാം, അപ്പോൾ നിങ്ങൾ ആഗോള ജൈവ സമ്പത്തിന്റെ മൂല്യം ഒന്ന് ആലോചിച്ചു നോക്കൂ, ???ഞാൻ പറയുന്നത് പ്രകൃതി സ്നേഹമേ അല്ല, ലാഭം മാത്രമുള്ള economics ആണ്, പ്രകൃതിയിൽ invest ചെയ്യുന്നതിനേക്കാൾ ലാഭകരമായ ഒരു നിക്ഷേപവും തൽക്കാലം ഇല്ല, (മൈനിങ് ഒഴികെ)അത് കൊണ്ട് ചിന്തിക്കുക, സ്വർണ മുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടൻ ആവണോ??, അതോ ആ മുട്ട അട വെച്ചു അത് പോലെ അനേകം താറാവുകളെ ഉണ്ടാക്കി എല്ലാ കാലവും അതി സമ്പന്നൻ ആവണോ എന്ന്,

 152 total views,  2 views today

Advertisement
Advertisement
cinema19 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement