ഗുണ്ടകൾ ജനിക്കുന്നതെങ്ങിനെ? Part 5

 

അൽപസമയം സംസാരിച്ചപ്പോൾ ഉണ്ണിയും ഞാനും തമ്മിലുള്ള അകൽച്ച മാറിയതുപോലെ ഒരു തോന്നൽ.ഞാൻ പറഞ്ഞു,”നമുക്ക്  രാമകൃഷ്ണൻ ആരായിരുന്നു എന്ന് ഒന്ന് അന്വേഷിച്ചുനോക്കിയാലോ”

“എന്നിട്ട്?”

“എന്നിട്ടെന്താ?,ഒന്നറിയാൻ ”

മലബാർ ലോഡ്ജ് രണ്ട് വർഷം മുൻപ് വിറ്റുപോയിരുന്നു.വാങ്ങിയ ആൾ അതുപൊളിച്ചു പുതിയ ബിൽഡിങ് പണിയാനും ആരംഭിച്ചു.അതുകൊണ്ട് അവിടെ പോയി അന്വേഷിക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഉണ്ടന്ന് തോന്നുന്നില്ല.എങ്കിലും ഒന്ന് പോയി നോക്കാം.അവൻ പറഞ്ഞു.

രാമകൃഷ്ണൻ മരിച്ചിട്ട് വർഷങ്ങൾ ഏഴ് കഴിഞ്ഞിരിക്കുന്നു.ഞങ്ങൾ രണ്ടുപേരുംകൂടി  മലബാർ ലോഡ്ജ് വാങ്ങിയ ബിൽഡറെ കാണാൻ പോയി.അയാൾ അങ്ങിനെ ഒരാളെക്കുറിച്ചു കേട്ടിട്ടുകൂടിയില്ല.പക്ഷെ ലോഡ്ജ് പൊളിച്ചപ്പോൾ കിട്ടിയ കുറെ പെട്ടികളും ഫർണിച്ചറുകളും ഒരിടത്തുകൂട്ടിയിട്ടിരുന്നു.അവിടെ തപ്പിനോക്കി ഏഴു വര്ഷം മുമ്പ് മരിച്ചുപോയ ആളെക്കുറിച്ചു എന്ത് കണ്ടു പിടിക്കാനാണ്?പുതിയ കെട്ടിടം പണി ആരംഭിച്ചു കഴിഞ്ഞിരുന്നു.അപ്പോഴാണ് ജോസെഫിന്റെ കാര്യം ഓർമ്മവരുന്നത്.ജോസഫ് സ്ഥാലം മാറി പോയിട്ട് മൂന്നു വർഷമായി എന്ന് ബാങ്കിൽ നിന്നറിഞ്ഞു.ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിൽ ഒരു വിവരവും കിട്ടാതെ ഞങ്ങൾ അന്വേഷണം അവസാനിപ്പിച്ചു .ഉണ്ണി പറഞ്ഞൂ,”വൈകുന്നേരത്തെ ഫ്‌ളൈറ്റിനല്ലേ നീ തിരിച്ചുപോകുന്നത്.ഞാൻ അപ്പോൾ എയർപോർട്ടിൽ വരാം”.അവൻപോയിക്കഴിഞ്ഞു ഞാൻ ഒരു യൂബർ  ടാക്സി വിളിച്ചു,ഹോട്ടലിലേക്ക് പോകുന്നതിനായി ടാക്സിയിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചു,ഡ്രൈവർ മിററിൽക്കൂടി എന്നെ ഇടയ്ക്കിടയ്ക്ക് നോക്കികൊണ്ടിരിക്കുന്നു

ഈ മനുഷ്യനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.എവിടെയാണ് എന്ന് ഓർമ്മ വരുന്നില്ല.ഞാൻ അയാളെ ശ്രദ്ധിക്കുന്നു എന്ന് അയാൾക്കും മനസിലായി.

“സാർ മരിച്ചുപോയ രാമകൃഷ്ണൻ ചേട്ടന്റെ സുഹൃത്തല്ലേ?”

എനിക്ക് ആളെ മനസിലായി.അന്ന് രാമകൃഷ്ണന്റെ കത്തുമായി എന്നെ കാണാൻ വന്ന ആൾ തന്നെ.”സാർ രാമകൃഷ്ണൻ ആരാണെന്ന് അന്വേഹിച്ചിറങ്ങിയതാണെന്ന് തോന്നുന്നു.അത് വിട്ടുകളഞ്ഞേക്ക് സാർ.തന്നെയുമല്ല ആരും ഈ അന്വേഷണത്തിനിറങ്ങി വിജയിച്ചിട്ടുമില്ല.”

അപ്പോൾ വേറെ ആളുകൾ ഇതിനു ശ്രമിച്ചിരുന്നു?എന്ത് പ്രത്യേകതയാണ് രാമകൃഷ്ണന് ഉണ്ടായിരുന്നത്?ആരാണ് ആയാൾ?ഞങ്ങൾ ഹോട്ടലിന്റെ മുൻപിൽ എത്തി.അയാൾ പറഞ്ഞു,”സാർ എന്റെ വണ്ടിയുടെ നമ്പർ നോക്കി ഞാൻ ആരാണെന്ന് കണ്ടുപിടിക്കാനായിരിക്കും ഇനി ശ്രമിക്കുക.പക്ഷെ ഇത് ശരിയായ നമ്പർ അല്ല.”

എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യമാണ് അയാൾ വിളിച്ചു പറയുന്നത്.

എയർപോർട്ടിൽ വച്ച് ഉണ്ണിയോട് നടന്ന സംഭവം വിവരിച്ചപ്പോൾ അവനും അത്ഭുതപ്പെട്ടു.അഴിക്കും തോറും മുറുകുന്ന ഒരു കുരുക്കായി  ഇത് എന്ന് തോന്നുന്നു.നമുക്ക് നടന്നതെല്ലാം മറക്കാം.അവൻ പറഞ്ഞു.വെറും ജിജ്ഞാസകൊണ്ട് എന്തിനു ഏടാകൂടത്തിൽ ചെന്ന് ചാടണം?

ലോഞ്ചിലെ ടീവിയിൽ സ്‌ക്രോൾ ചെയ്യുന്ന ന്യൂസിൽ പെട്ടന്നാണ് ഞങ്ങൾ ശ്രദ്ധിച്ചത് .യൂബർ ടാക്സി ഡ്രൈവർ ആക്സിഡന്റിൽ കൊല്ലപ്പെട്ടു.ഞങ്ങൾ രണ്ടുപേരും ആ ഫോട്ടോയിലേക്കു നോക്കി.അത് അയാളായിരുന്നു.എന്റെ ടാക്സിയുടെ ഡ്രൈവർ.

( അവസാനിച്ചു.)

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 2

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 1