വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ അറിയേണ്ട പ്രാഥമിക കാര്യങ്ങള്‍

14622

03

പ്രവാസികളെ ഏറ്റവുമധികം വലയ്ക്കുന്ന ഒരു കാര്യമാണ് നാട്ടിലേക്ക് വരാനും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിംഗ്. കൂടെ ഫാമിലി കൂടെ ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട, അറബ് പ്രവാസികള്‍ ആണെങ്കില്‍ ഒരു ലക്ഷവും മറ്റു രാജ്യങ്ങളില്‍ അതിലധികവും പൊട്ടാന്‍ ഈ ഒരൊറ്റ ടിക്കറ്റ് ബുക്കിംഗ് മതിയാവും. ഒരു പക്ഷെ നമ്മുടെ ചെറിയൊരു അശ്രദ്ധയാവും ഇങ്ങനെ വന്‍തോതില്‍ പോക്കറ്റ് കാലിയാക്കുവാന്‍ ഇടവരുത്തുക. ചില ചെറിയതെന്നു നമ്മള്‍ കരുതുന്ന ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചെലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുവാനാകും എന്നതാണ് സത്യം. ചീപ്പ്ഫ്ലൈറ്റ്സ്.കോ.യുകെ പുറത്ത് വിട്ട ഒരു ചീറ്റ് ഷീറ്റിനെ ആധാരമാക്കി എഴുതിയ ഈ പോസ്റ്റ്‌ താഴെ വായിക്കാം.

ഒരു വിമാന ടിക്കറ്റ് ഇത്രയധികം വരുന്നത് എന്ത് കൊണ്ടാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത് താഴെ പറയും പ്രകാരമാണ്. ടാക്‌സുകള്‍, എയര്‍പോര്‍ട്ട് ചാര്‍ജ്, ഓപ്പറേറ്റിംഗ് ചാര്‍ജ്, സീറ്റ് തെരഞ്ഞെടുക്കല്‍, ലഗേജ് ചാര്‍ജ്, വിമാനത്തിന്റെ തിയതിയും സമയവും, തിരക്ക്, എത്തേണ്ട സ്ഥലത്തേക്കുള്ള ദൂരം, യാത്രക്കാരന്റെ പ്രായം, എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ വിമാന കമ്പനികള്‍ ചാര്‍ജ് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

 

ബിസിനസ് ക്ലാസ്സ്‌, എക്കണോമി ക്ലാസ് തുടങ്ങിയ രണ്ടു ക്ലാസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതില്‍ യാത്രക്കാരില്‍ നിന്നും പണം പിടുങ്ങുന്നതിനായി ബിസിനസ് ക്ലാസില്‍ യാത്ര സാധ്യമല്ലെങ്കില്‍ കാശ് റീഫണ്ടബിള്‍ ആണ്. യാത്രയക്കു രണ്ടു ദിവസം മുമ്പ് ബുക്ക് ചെയ്യാം എന്നീ ഗുണങ്ങള്‍ ഉണ്ട്. ഈ ഗുണങ്ങള്‍ കണ്ടു കൊണ്ട് ബിസിനസ് ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയാല്‍ ഇരട്ടിയിലധികം ആയിരിക്കും കാശ് മുടക്കേണ്ടി വരിക.

എന്നാല്‍ എക്കണോമി ക്ലാസില്‍ ബിസിനസ് ക്ലാസിനെക്കാള്‍ പകുതിയില്‍ കുറവായിരിക്കും ചാര്‍ജ്. കാശ് റീഫണ്ടബിള്‍ എന്നൊരു പ്രോബ്ലം ഉണ്ട്. അത് മുന്‍കൂട്ടി കണ്ടാല്‍ ആ പ്രശ്നം ഒഴിവാക്കാമല്ലോ. യാത്രയ്ക്ക് ആറാഴ്ച്ച മുമ്പ് ബുക്ക് ചെയ്യണം എന്നൊരു പ്രശ്നം കൂടി ഉണ്ട്. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചാല്‍ ആ പ്രശ്നവും പരിഹരിക്കാം.

എക്കണോമി ക്ലാസില്‍ നൂറിലധികം സീറ്റുകള്‍ ആയിരിക്കും ഉണ്ടാവുക. മറ്റു ക്ലാസുകളില്‍ അത് പത്തോ അതില്‍ കുറവോ ആയിരിക്കും.

 

വിമാന കമ്പനികള്‍ മിക്കവാറും ടിക്കറ്റിന്റെ ആവശ്യം നോക്കി ആയിരിക്കും ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കുക. ഇതിനായി അവര്‍ ചില സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. അതായത് ടിക്കറ്റിനു ആവശ്യക്കാര്‍ കുറവാണെങ്കില്‍ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറയ്ക്കുവാനും ആവശ്യക്കാര്‍ കൂടുതല്‍ ആണെങ്കില്‍ ചാര്‍ജ് കുത്തനെ കൂട്ടുവാനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവര്‍ക്ക് എളുപ്പത്തില്‍ കഴിയും. വിമാനം പറക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പുവരെ ഈ പ്രൊസസ് നടക്കും.

എക്കണോമി ക്ലാസ് ആണെങ്കില്‍ അവസാന നിമിഷം കമ്പനികള്‍ ടിക്കറ്റ് ചാര്‍ജ് കുറയ്ക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ട. ബിസിനസ് ക്ലാസുകളില്‍ ആണ് അപ്പോള്‍ കുറവ് വരുത്തുക. എങ്കിലും കമ്പനിക്ക് അത് കൂടുതല്‍ ലാഭമാണ് ഉണ്ടാക്കി കൊടുക്കുക. 500 ഡോളര്‍ വീതമുള്ള നൂറു സീറ്റുകള്‍ ലഭ്യമാക്കുന്നതിനേക്കാള്‍ കമ്പനികള്‍ക്കു ലാഭം 500 ഡോളറിന്റെ 80 സീറ്റുകള്‍ ആദ്യവും ഇതേ സീറ്റുകള്‍ 900 ഡോളറിനു പിന്നീടും നല്‍കുന്നതാണ്. അതിലും ലാഭമാണ് 70 സീറ്റുകള്‍ 500 ഡോളറിനു നല്‍കി, ബാക്കിവരുന്ന 20 സീറ്റുകള്‍ 900 ഡോളറിനും പിന്നെ വരുന്ന 10 സീറ്റുകള്‍ സീറ്റുകള്‍ 1500 ഡോളറിനും വില്‍ക്കുന്നത്. എത്രത്തോളം ലാഭമാണ് അവര്‍ക്കത്‌ ഉണ്ടാക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കണം.

 

ഇനി ശ്രദ്ധിക്കേണ്ടത് ഏതൊക്കെ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തല്ക് ചാര്‍ജ് കുറയും ഏതൊക്കെ ദിനങ്ങളില്‍ കൂടും എന്നൊക്കെയാണ്. ഗള്‍ഫിലും മറ്റും വിദ്യാലയങ്ങള്‍ക്ക് അവധി തുടങ്ങുന്ന ദിനത്തിന്റെ ഒരാഴ്ച മുന്‍പും ശേഷവും നാട്ടിലേക്കുള്ള ചാര്‍ജ് കുത്തനെ കൂടും. ആ സമയത്ത് അങ്ങോട്ടേക്കുള്ള ചാര്‍ജ് വളരെ കുറവായിരിക്കും. അത് പോലെ അവിടെ സ്കൂള്‍ തുറക്കുന്ന വേളകളില്‍ നേരെ തിരിച്ചായിരിക്കും.

അത് പോലെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയിരിക്കും ടിക്കറ്റ് ചാര്‍ജ് ഏറ്റവും കുറയുക. വര്‍ക്കിംഗ് ആയത് കൊണ്ടാവാം അത്. കൂടാതെ അതിനടുത്ത ദിവസങ്ങളില്‍ അവധി ദിനങ്ങള്‍ ഇല്ലാത്തതിനാല്‍ അന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുറവായിരിക്കും. തിങ്കളും വ്യാഴവും ഒരു ആവറേജ് റേറ്റ് ആയിരിക്കും. വെള്ളി ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂടും. ശനി വീണ്ടും കുറയും. അത് പോലെ ഞായറും വെള്ളിയെ പോലെ തന്നെ വന്‍ ചാര്‍ജ് വര്‍ധനവായിരിക്കും കാണിക്കുക.

യാത്ര ചെയ്യുന്നതിന് 54 മുതല്‍ 66 വരെ മുന്‍പുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാവും നല്ലത്. ആ ദിനങ്ങളില്‍ ചാര്‍ജ് നല്ല കുറവായിരിക്കും. എന്ന് കരുതി ഒരു 6 മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയാല്‍ എട്ടിന്റെ പണി കിട്ടും. അതിരാവിലെയോ അതോ രാത്രിയോ ചാര്‍ജ് മറ്റുള്ളതിനെക്കാള്‍ കുറവായിരിക്കും.

ക്രിസ്മസ്, പെരുന്നാള്‍, ഓണം തുടങ്ങിയ അവധികള്‍ തുടങ്ങുമ്പോള്‍ നാട്ടിലേക്കുള്ള ചാര്‍ജ് കുത്തനെ കൂടും. അത് കൊണ്ട് വളരെ മുന്പെയോ അല്ലെങ്കില്‍ അവധിക്കാലം പകുതി ആയ ശേഷമോ നാട്ടിലേക്ക് വരാന്‍ നോക്കുക.

ഗ്രൂപ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്പ് ഒറ്റയാള്‍ക്കുള്ള യാത്രയ്ക്കുള്ള ചെലവ് പരിശോധിക്കേണ്ടതാണ്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നതിന് ചിലപ്പോള്‍ ഓഫര്‍ കാണും.

 

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ പരിശോധിച്ച് അത് പോലെ ചെയ്താല്‍ നിങ്ങളുടെ ടിക്കറ്റ് ചാര്‍ജ് കുത്തനെ കുറയ്ക്കുവാന്‍ സാധിക്കും. ചീപ്പ്ഫ്ലൈറ്റ്സ്.കോ.യുകെയില്‍ യുകെ സംബന്ധമായ വിവരങ്ങള്‍ ആണ് ഉള്ളതെങ്കില്‍ ഈ ലേഖനത്തില്‍ അതിനെ കേരളീകരിക്കുവാന്‍ ഒരു എളിയ ശ്രമം നടത്തിയിട്ടുണ്ട്.

ലോകത്തെവിടെക്കും ഉള്ള യാത്രാമാര്‍ഗ്ഗങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക.

Untitled-142 (1)